1000 bhp പവറുള്ള ഇവിയെത്തി! ടെസ്‌ലയോട് ഒന്നാം സ്ഥാനം മറന്നേക്കാന്‍ BYD
ആഗോള തലത്തില്‍ ഇലക്ട്രിക് വാഹന വിപണിയിലെ സിംഹാസനത്തിനായി ടെസ്ലയും ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീസും (BYD) തമ്മില്‍ കടിപിടിയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ടെസ്ലയെ താഴെ ഇറക്കി BYD ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ ടെസ്ലയുമായുള്ള പോരാട്ടം കനപ്പിക്കാന്‍ തങ്ങളുടെ ആഗോള ലൈനപ്പ് വലുതാക്കുകയാണ് BYD.
ലോകത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കപ്പെടുന്ന മാര്‍ക്കറ്റാണ് ചൈന. ചൈനീസ് മാര്‍ക്കറ്റിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞാണ് ടെസ്‌ലയടക്കമുള്ള ആഗോള ഭീമന്‍മാര്‍ ചൈനീസ് വിപണിയിലെത്തിയത്. ഷാങ്ഹായ്‌യില്‍ ടെസ്‌ല ജിഗാ ഫാക്ടറിയും സ്ഥാപിച്ചു. ബാറ്ററി നിര്‍മാതാക്കളായി തുടങ്ങിയ BYD ചൈനയില്‍ നിന്ന് ഇപ്പോള്‍ ആഗോള ഭീമനായി മാറി. തങ്ങളുടെ ആഗോള വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി BYD യാങ്വാങ് എന്ന തങ്ങളുടെ സബ് ബ്രാന്‍ഡിന് കീഴില്‍ U7 എന്ന ഇലക്ട്രിക് സെഡാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

തുടക്കത്തില്‍ ഈ കാര്‍ BYD ചൈനയില്‍ ആയിരിക്കും വില്‍പ്പനക്കെത്തിക്കുക. BYD യാങ്‌വാങ് ബ്രാന്‍ഡിന് കീഴില്‍ പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറാണ് U7. നേരത്തെ U8 ഇലക്ട്രിക് എസ്‌യുവിയും U9 ഇലക്ട്രിക് സൂപ്പര്‍കാറുമായിരുന്നു ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചിരുന്നത്. പവര്‍ ഔട്ട്-പുട്ട് ആണ് U7 ഇലക്ട്രിക് സെഡാന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്.
ഈ ഇലക്ട്രിക് കാറിന് 1,000 bhp-യില്‍ കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. നാല് ഇലക്ട്രിക് മോട്ടോറുകളായിരിക്കും ഇതിന് കരുത്ത് പകരുക. മെര്‍സിഡീസ് ബെന്‍സിന്റെ ജനപ്രിയ മോഡലായ EQE ഇവിയുമായിട്ടാകും നേരിട്ടുള്ള മത്സരം. BYD U7 ഇലക്ട്രിക് കാര്‍ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ചൈനയില്‍ വില്‍പ്പനക്കെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

BYD-യുടെ സ്റ്റാന്‍ഡേര്‍ഡ് E4 പ്ലാറ്റ്‌ഫോമിലാണ് പുതിയ 4 ഡോര്‍ ഇലക്ട്രിക് കാര്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് യാങ്‌വാങ്ങിന്റെ U8 എസ്‌യുവിയും U9 സൂപ്പര്‍കാറും നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ പ്ലാറ്റ്‌ഫോമില്‍ വരുന്നതിനാല്‍ തന്നെ U6, U8 ഇവികളില്‍ നിന്ന് U7 സെഡാന്‍ ഡിസൈന്‍ സൂചകങ്ങള്‍ കടംകൊള്ളുന്നു. ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്ന സീല്‍ ഇലക്ട്രിക് സെഡാനുമായി U7 ഇവിക്ക് സാമ്യതകള്‍ കാണാം.
യാങ്‌വാങ് U9 ഇലക്ട്രിക് എസ്‌യുവിയില്‍ നിന്ന് C- ആകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഗ്രാഫിക്‌സ് ആണ് കടമെടുക്കുന്നത്. പുതിയ ഇലക്ട്രിക് കാറിന്റെ പിന്‍ഭാഗത്ത് ഫുള്‍ വിഡ്ത്തിലുള്ള ടെയില്‍ലൈറ്റുകള്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. 21 ഇഞ്ച് വീലുകളാണ് യാങ്‌വാങ് U7 ഇലക്ട്രിക് സെഡാന്റെ മറ്റൊരു പ്രത്യേകത. മെര്‍സിഡീസ് ബെന്‍സ് EQE, ബിഎംഡബ്ല്യു i5 ഇലക്ട്രിക് കാറുകളേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് ആയ ബോഡിയാണ് U7 ഇലക്ട്രിക് കാറിന്റെ മറ്റൊരു സവിശേഷത.

0.195cd ആണ് പുതിയ ഇവിയുടെ ഡ്രാഗ് കൊഫിഷ്യന്റ്. വലിപ്പം നോക്കുമ്പോള്‍ U7 ഇലക്ട്രിക് കാറിന് 5,200 mm നീളവും 2,000 mm വീതിയുമുണ്ട്. യാങ്‌വാങ് U8 ഇലക്ട്രിക് എസ്‌യുവി പോലെ U7 ഇവിയില്‍ റേഞ്ച് എക്സ്റ്റന്‍ഡിംഗ് ഉപകരണങ്ങളുള്ള ഒരു പവര്‍ട്രെയിന്‍ ഉണ്ടാകുമോ അതോ U9 മോഡല്‍ പോലെ ഒരു പ്യുവര്‍-ഇവി പവര്‍ട്രെയിന്‍ ഉണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല.
വിലയുടെ കാര്യം നോക്കിയാല്‍ പുതിയ യാങവാങ് U7 ഇവിക്ക് ഏകദേശം 1 ദശലക്ഷം യുവാന്‍ (1.2 കോടി രൂപ) ആണ് വില പ്രതീക്ഷിക്കുന്നത്. ഈ കാര്‍ ഇന്ത്യയിലേക്ക് എത്തുമോ എന്നാകും ഏവര്‍ക്കും അറിയാന്‍ താല്‍പര്യം. ഇതിനകം BYD ഇന്ത്യയില്‍ രണ്ട് കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. e6 എംപിവിയും അറ്റോ 3 എസ്‌യുവിയുമാണ് BYD-യുടെ നിലവിലുള്ള ഇന്ത്യന്‍ പോര്‍ട്‌ഫോളിയോയില്‍ ഉള്‍ക്കൊള്ളുന്നത്.

BYD സീല്‍ ഇലക്ട്രിക് സെഡാന്‍ ആണ് കമ്പനി അടുത്തതായി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ടെസ്‌ല മോഡല്‍ 3 ഇവിയുമായിട്ടാണ് ഇതിന്റെ മത്സരം. എന്നാല്‍ BYD തങ്ങളുടെ ആഡംബര കാര്‍ ബ്രാന്‍ഡായ യാങ്‌വാങിന് കീഴില്‍ കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കാന്‍ സാധ്യത വളരെ കുറവാണ്. എങ്കിലും ഇന്ത്യയില്‍ ഇവികള്‍ക്കുള്ള പ്രചാരം വര്‍ധിക്കുന്ന മുറയ്ക്ക് ഭാവിയില്‍ ഈ സബ് ബ്രാന്‍ഡിന് കീഴില്‍ ചൈനീസ് ബ്രാന്‍ഡ് കാറുകള്‍ കൊണ്ടുവന്നേക്കും.


Click it and Unblock the Notifications