എല്ലാവർക്കും 5-സ്റ്റാർ! ഭാരത് NCAP -ൽ ഇതുവരെ ടെസ്റ്റ് ചെയ്തത് ടാറ്റ കാറുകൾ മാത്രം

കാലം മാറിയതോടെ ഇന്ന് ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്ന പലരും മുഖവുരയ്ക്കെടുക്കുന്നതും കാര്യമായി പരിശോധിക്കുന്നതുമായി ഒരു ഘടകമായി മാറിയിരിക്കുകയാണ് സേഫ്റ്റി എന്നത്. വാഹനത്തിന്റെ സുരക്ഷയെ വ്യക്തമാക്കുന്ന ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളും ഇന്നു നമുക്ക് ഏവർക്കും സുപരിചിതമാണ്. ഫ്രിഡ്ജ്, എസി എന്നിവയിലെ വൈദ്യുതി ഉപയോഗത്തിനുള്ള ഫൈവ് സ്റ്റാർ പോലെ തന്നെ വാഹന വിപണിയിലും സേഫ്റ്റിയിൽ ഫൈവ് സ്റ്റാർ ഇല്ലെങ്കിലും മിനിമം ഒരു ത്രീ സ്റ്റാൻ എങ്കിലും ഒരു നല്ല ശതമാനം ആളുകളും കാര്യമായി ഡിമാൻഡ് ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം.

ആഗോള തലത്തിൽ നടക്കുന്ന ഗ്ലോബൽ NCAP ടെസ്റ്റുകൾക്ക് ഇത് ഒരു പകരം വെയ്ക്കലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ, ഭാരത് ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം (BNCAP) എന്ന ക്രാഷ് ടെസ്റ്റുകൾ അവതരിപ്പിച്ചത്. ഇവ നടത്തുന്നതിനും രാജ്യത്ത് വിൽക്കുന്ന കാറുകൾക്ക് അർഹമായ സ്‌കോർ നൽകുന്നതിനുമാണ് ഈ പദ്ധതി ആരംഭിച്ചത്.

NCAP -

2023 ഒക്ടോബർ 1 -ന് ആരംഭിച്ചതു മുതൽ, BNCAP നാല് വാഹനങ്ങളാണ് ഇതുവരെ പരീക്ഷിച്ചത്, പ്രാഥമികമായും എസ്‌യുവി മോഡലുകളാണ് ഇവ. ക്രാഷ് സിമുലേഷനുകളിൽ ഓരോ എസ്‌യുവിയും എങ്ങനെ പെർഫോം ചെയ്തു എന്ന് വിശദീകരിക്കുന്ന ഈ ടെസ്റ്റുകളുടെ ഫലങ്ങളും ചുവടെ വ്യക്തമായി നൽകിയിട്ടുണ്ട്. നാളിതുവരെ BNCAP ടെസ്റ്റുകളിൽ ടാറ്റ മോട്ടോർസ് മോഡലുകൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്.

1. ടാറ്റ നെക്‌സോൺ ഇവി: അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റിന് വിധേയമായ ടാറ്റ നെക്‌സോൺ ഇവി മുതിർന്നവർക്ക് 32 -ൽ 29.86 പോയിന്റും, കുട്ടികളുടെ സേഫ്റ്റിയുടെ കാര്യത്തിൽ 49 -ൽ 44.95 പോയിൻ്റുകളും നേടി ഫൈവ് -സ്റ്റാർ റേറ്റിംഗും കരസ്ഥമാക്കി.

NCAP -

14.49 ലക്ഷത്തിനും 19.49 ലക്ഷം രൂപയ്ക്കും ഇടയിലാണ് വാഹനത്തിന്റെ വില. ഇത് മഹീന്ദ്ര XUV400 -മായി നേരിട്ട് മത്സരിക്കുകയും സിംഗിൾ ചാർജിൽ 465 km വരെ ARAI - സർട്ടിഫൈഡ് ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയിൽ മികച്ച വിൽപ്പനയുള്ള ഇവികളിൽ ഒന്നാണിത്.

2. ടാറ്റ പഞ്ച് ഇവി: പഞ്ച് ഇവി, അതിൻ്റെ സഹോദരങ്ങളായ നെക്‌സോൺ ഇവിക്കൊപ്പം തന്നെ ഇടി ടെസ്റ്റിൽ പരീക്ഷിച്ചു, മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെയുള്ള വളരെ മികച്ച ഫൈവ് -സ്റ്റാർ റേറ്റിംഗും വാഹനം നേടി. അഡൾട്ട് ഒക്‌പെൻറ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ 32 പോയിൻ്റിൽ 31.46 പോയിൻ്റും കുട്ടികളുടെ സംരക്ഷണത്തിനായി 49 പോയിൻ്റിൽ 45 പോയിൻ്റും വാഹനം നേടി. 10.99 ലക്ഷം മുതൽ 15.49 ലക്ഷം വരെയാണ് പഞ്ച് ഇവിയുടെ എക്സ്-ഷോറൂം വില.

NCAP -

3. ടാറ്റ ഹാരിയർ: കഴിഞ്ഞ വർഷം ഡിസംബറിൽ ക്രാഷ് ടെസ്റ്റ് നടത്തിയ ഹാരിയറിനും, മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള സുരക്ഷയിൽ ഫൈവ് -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഭാരത് NCAP -ൽ നിന്ന് ലഭിച്ചു. ഇതിന് 32 -ൽ 30.08 എന്ന അഡൾട്ട് ഒക്യുപെൻസി (AOP) സ്‌കോറും 49 -ൽ 44.54 ചൈൽഡ് ഒക്യുപെൻസി പ്രൊട്ടക്ഷൻ (COP0 സ്‌കോർ നേടി. 15.49 മുതൽ 26.44 ലക്ഷം രൂപ വരെയാണ് ഇതിൻ്റെ വില വരുന്നത്.

4. ടാറ്റ സഫാരി: ഹാരിയർ പോലെ തന്നെ, സഫാരിയും കഴിഞ്ഞ വർഷം ഡിസംബറിൽ ക്രാഷ് ടെസ്റ്റിംഗിന് വിധേയമാക്കിയിരുന്നു, കൂടാതെ മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പ്രൊട്ടക്ഷനിൽ NCAP -ൽ നിന്ന് ഫൈവ് -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടുകയും ചെയ്തു. 32 പോയിന്റിൽ 30.08 (AOP) സ്‌കോറും, 49 -ൽ 44.54 ചൈൽഡ് ഒക്യുപെൻസി സ്‌കോർ (COP) എന്നിവയുമായി ഇത് പൊരുത്തപ്പെടുന്നു. 16.19 ലക്ഷം മുതൽ 27.34 ലക്ഷം രൂപ വരെയാണ് സഫാരിയുടെ വില.

More from DriveSpark

Article Published On: Tuesday, June 18, 2024, 11:59 [IST]
English summary
Cars tested so far under bharat ncap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X