ക്രെറ്റ വാങ്ങുന്ന കാശുണ്ടേൽ ഈ കാറുകൾ വാങ്ങാം, ലിസ്റ്റിൽ സെൽറ്റോസ് മുതൽ എലിവേറ്റ് വരെയുണ്ടേ
എസ്‌യുവി സെഗ്മെൻ്റിൽ ഹ്യുണ്ടായിയുടെ മാനം കാക്കുന്ന മോഡലാണ് ക്രെറ്റ. അത് കൊണ്ട് തന്നെ ബ്രാൻഡ് എപ്പോഴും അപ്ഡേറ്റുകൾ നൽകി പൊന്നു പോലെയാണ് ഈ മോഡലിനെ കാണുന്നത്. എന്നാൽ ക്രെറ്റ വാങ്ങുന്ന കാശിന് നിങ്ങൾക്ക് മറ്റ് ബ്രാൻഡുകളുടെ കിടിലൻ മോഡലുകൾ കിട്ടുമെന്ന കാര്യം അറിയാമോ. അദ്യെ തന്നെ സഹോദര മോഡലായ കിയ സെൽറ്റോസാണ്. പെട്രോൾ G1.5 HTK+ IVT, ഡീസൽ 1.5L CRDi VGT HTK+ 6AT എന്നീ രണ്ട് പുതിയ ഓട്ടോമാറ്റിക് HTK+ വകഭേദങ്ങൾ ഉൾപ്പെടെ ആകെ 26 ട്രിമ്മുകളിൽ 2024 കിയ സെൽറ്റോസ് ഇപ്പോൾ ലഭ്യമാണ്.
സെൽറ്റോസിന് 10.89 ലക്ഷം മുതലാണ് നിലവിലെ പ്രാരംഭ വില വരുന്നത്. അതേസമയം റേഞ്ച്-ടോപ്പിംഗ് മോഡലിന് 20.34 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. സെൽറ്റോസ് ടർബോ പെട്രോൾ എസ്‌യുവിയുടെ iMT മോഡലുകൾക്ക് 17.7 കിലോമീറ്റർ മൈലേജ് അവകാശപ്പെടുമ്പോൾ ഡിസിടി ഓട്ടോമാറ്റിക്കിന് 17.9 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കിയ പറയുന്നത്.

അടുത്തത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ നിന്നുള്ള മുൻനിര എസ്‌യുവി മോഡലാണ് ഗ്രാൻഡ് വിറ്റാരയാണ്.10.80 ലക്ഷം രൂപ മുതൽ 20.09 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന, മിഡ് സൈസ് എസ്‌യുവി ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യത വാഹനം നേടിയിട്ടുണ്ട്. കൂടാതെ അതിൻ്റെ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി നിലകൊള്ളുകയും ചെയ്യുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി ഇതിന് ഒട്ടനവധി സാമ്യങ്ങളുണ്ട്.
ലിസ്റ്റിൽ പിന്നെയുളളത് ടൊയോട്ട ഹൈറൈഡറാണ്. ടൊയോട്ടയും മാരുതി സുസുക്കിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് കാറാണ് ഹൈറൈഡര്‍. ഹൈബ്രിഡ് എന്നത് പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടറും സമാസമം ചേരുന്ന സാങ്കേതികവിദ്യയാണ്. ഇലക്ടിക് കാറുകളില്‍നിന്നു വ്യത്യസ്തമായി ചെറിയൊരു ബാറ്ററി പായ്ക്ക് ആയിരിക്കും ഹൈബ്രിഡിനുണ്ടാകുക. ഹൈറൈഡറിന്റെ മാരുതി കസിന്‍ മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. എന്നാല്‍ മാരുതി മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി ഡസന്‍ കണക്കിന് ഫീച്ചറുകള്‍ ഇതിലുണ്ട്. 6-എയര്‍ബാഗ്, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), വിഎസ്സി (വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സുരക്ഷയൊരുക്കുന്നു.
ഇന്ത്യയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് ഹോണ്ട 'എലിവേറ്റ്' എന്ന പേരില്‍ കിടിലന്‍ ഒരു മോഡല്‍ പുറത്തിറക്കിയതോടെ അവരുടെ തലവര മാറി.നിലവില്‍ 11.58 ലക്ഷം രൂപ മുതല്‍ 16.20 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവി യുടെ എക്‌സ്‌ഷോറൂം വില വരുന്നത്. ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ പതിപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റും പണിതിറക്കിയിരിക്കുന്നത്.

പ്ലാറ്റ്‌ഫോം മാത്രമല്ല എഞ്ചിനും സിറ്റിയില്‍ നിന്ന് കടംവാങ്ങുന്നു. 6,600 ആര്‍പിഎമ്മില്‍ 119 bhp പവറും 4,300 ആര്‍പിഎമ്മില്‍ പരമാവധി 145 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാകും.
അവസാനമായി ലിസ്റ്റിലുളളത് സ്കോഡ കുഷാഖാണ്. 10.89 ലക്ഷം രൂപ മുതൽ 18.79 ലക്ഷം രൂപ വരെയാണ് വാഹനത്തിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ വില അൽപം ഉയർന്നതാണെന്ന് തോന്നുമെങ്കിലും മികച്ച ബിൽഡ് ക്വാളിറ്റിയും പെർഫോമൻസുമെല്ലാം കൊണ്ട് കുഷാഖ് വേറിട്ടുനിൽക്കുന്നുണ്ട്.
ഇന്ത്യക്കായി പ്രത്യേകം വികസിപ്പിച്ച MQB A0 IN പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന മോഡലിന് 1.0 ലിറ്റർ, 3-സിലിണ്ടർ TSI പെട്രോൾ, അല്ലെങ്കിൽ 1.5 ലിറ്റർ 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. കുഷാഖിലെ ആദ്യത്തെ 1.0 ലിറ്റർ എഞ്ചിൻ 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








