മഷിയിട്ട് നോക്കിയാല്‍ പോലും ഈ കാറുകള്‍ക്ക് നയാപൈസ ഡിസ്‌കൗണ്ട് കിട്ടൂല! കാരണം അറിയണോ?

പുതിയ കാര്‍ വാങ്ങാന്‍ പറ്റിയ ഏറ്റവും മികച്ച സമയമായാണ് ഉത്സവ സീസണ്‍ കണക്കാക്കപ്പെടുന്നത്. ദീപാവലി ആഘോഷം അടുത്തതോടെ വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കള്‍ വമ്പന്‍ വിലക്കിഴിവ് പ്രഖ്യാപിക്കുന്നുണ്ട്. മറ്റ് കാലയളവുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് കാര്‍ വാങ്ങാന്‍ കഴിയുന്ന സാഹചര്യമായതിനാല്‍ ആളുകളും ഷോറൂമിലേക്ക് ഒഴുകുന്നു. ഈ സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ ഉത്സവകാലത്ത് ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളെ കുറിച്ച് ഞങ്ങള്‍ സ്ഥിരമായി എഴുതിയതായി കാണാം. എന്നാല്‍ ഉത്സവ സീസണില്‍ പോലും നയാപൈസ ഡിസ്‌കൗണ്ട് കിട്ടാത്ത ചില കാറുകളുണ്ട്. അവ ഏതൊക്കെയാണെന്നും അത് എന്തുകൊണ്ടാണെന്നുമാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

ഉത്സവ സീസണില്‍ സാധാരണ നല്‍കുന്ന ഓഫറുകള്‍ പോലും പ്രഖ്യാപിക്കാത്ത കാറുകള്‍ എടുത്താല്‍ അതില്‍ ഭൂരിഭാഗവും സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. ഈ കാറുകളുടെ ജനപ്രീതി തന്നെയാണ് ഇതിന് കാരണം. സാധാരണയായി ഒരു ഉല്‍പ്പന്നം കൂടുതലായി വിറ്റുപോകാനോ അല്ലെങ്കില്‍ സ്‌റ്റോക്കുകള്‍ തീര്‍ക്കാനോ വേണ്ടി ആയിരിക്കും അതിനെ ഓഫര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ നമ്മള്‍ ഇനി പറയാന്‍ പോകുന്ന കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് കമ്പനി കിഴിവുകളൊന്നും നല്‍കേണ്ട ആവശ്യമേ വരുന്നില്ല.

hyundai creta silhoutte

അല്ലാതെ തന്നെ ഈ കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് ആണെന്നത് തന്നെ കാരണം. വമ്പന്‍ ഡിമാന്‍ഡ് കാരണം ഈ കാറുകളുടെ കാത്തിരിപ്പ് കാലയളവും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ചുവടെ പറയാന്‍ പോകുന്ന മോഡലുകള്‍ക്ക് സെപ്റ്റംബറിലോ ഒക്ടോബറിലോ ഒരു തരത്തിലുള്ള ഓഫറുകളും നല്‍കുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിര്‍മിക്കുന്ന കാറുകള്‍ ചൂടപ്പം പോലെ വിറ്റു തീരുകയാണ്. അപ്പോള്‍ പിന്നെ വില കുറച്ച് വിറ്റ് കച്ചവടം കൂട്ടേണ്ട ആവശ്യം ഇല്ലെല്ലോ.

ഇനി ഈ ഉത്സവ സീസണില്‍ 1 രൂപ പോലും ഡിസ്‌കൗണ്ട് കിട്ടാന്‍ സാധ്യതയില്ലാത്ത കാറുകള്‍ ഓരോന്നായി നോക്കാം. പട്ടികയില്‍ ആദ്യം ഹ്യുണ്ടായി ക്രെറ്റ മിഡ്‌സൈസ് എസ്‌യുവിയാണ്. ഈ വര്‍ഷം ജനുവരിയില്‍ മുഖംമിനുക്കി എത്തിയ ശേഷം പിന്നെ ക്രെറ്റക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

2024 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 1,25,460 ക്രെറ്റ കാറുകളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഈ കാറിന് ഒരു രൂപ പോലും കിഴിവ് പ്രഖ്യാപിച്ചിരുന്നില്ല. മൂന്ന് മുതല്‍ 14 ആഴ്ച വരെ കാത്തിരുന്നാല്‍ മാത്രമേ ജനപ്രിയ എസ്‌യുവി ഡെലിവറിയാവുകയുളളൂ.

പട്ടികയില്‍ അടുത്തത് മഹീന്ദ്ര ഥാര്‍ റോക്‌സ് ആണ്. പുത്തന്‍ 5 ഡോര്‍ എസ്‌യുവി ഒറ്റരാത്രി കൊണ്ടാണ് ഹിറ്റായത്. ബുക്കിംഗ് തുറന്ന് ആദ്യ മണിക്കൂറില്‍ തന്നെ 1.7 ലക്ഷത്തോളം ബുക്കിംഗ് വാരിക്കൂട്ടിയ എസ്‌യുവി അടുത്ത കാലത്തൊന്നും വില കുറച്ച് കിട്ടില്ല. ദസറ ആഘോഷങ്ങളുടെ ഭാഗമായി ഥാര്‍ റോക്‌സിന്റെ ഡെലിവറി ഈ കാര്‍ വാങ്ങണമെങ്കില്‍ ആറ് മുതല്‍ പത്ത് ആഴ്ച വരെ കാത്തിരിക്കണം. ഥാര്‍ 3 ഡോര്‍ ഇപ്പോള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാവുന്നതാണ്.

mahindfra xuv 3xo

മഹീന്ദ്രയുടെ തന്നെ മറ്റൊരു കാര്‍ ആണ് അടുത്തത്. ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ എസ്‌യുവിയായ XUV 3XO-യെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുത്തന്‍ രൂപത്തിലും വന്നതോടെ ഇന്ത്യക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. കുറഞ്ഞ വിലയില്‍ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചെത്തിയ കാര്‍ ഈ വര്‍ഷം പകുതിയോടെയാണ് ഈ കാര്‍ വില്‍പ്പനയ്ക്കെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് വരെ 42,381 കാറുകളാണ് വിറ്റഴിച്ചത്. 8 മുതല്‍ 32 ആഴ്ച വരെയാണ് ഈ സബ് കോംപാക്ട് എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ്. എസ്‌യുവിയുടെ ബേസ് വേരിയന്റ് കൈയ്യില്‍ കിട്ടാന്‍ 1 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ കാറിന് ഒരു രൂപ പോലും കിഴിവ് പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്രമല്ല അടുത്തിടെ വിലയും ഉയര്‍ത്തിയിരുന്നു.

maruti suzuki ertiga

ഇപ്പോള്‍ ഡിസ്‌കൗണ്ട് ലഭ്യമല്ലാത്ത മറ്റൊരു കാര്‍ മാരുതി സുസുക്കി എര്‍ട്ടിഗയാണ്. ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമാണ് (എംപിവി) എര്‍ട്ടിഗ. 2024 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായിരുന്നു ഇത്. എസ്‌യുവികളോട് മത്സരിച്ച് ഇന്ത്യയില്‍ ഒന്നാമതെത്തണമെങ്കില്‍ ഈ കാറിന്റെ ഡിമാന്‍ഡ് ഊഹിക്കാമല്ലോ. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മാരുതി 1,22,659 എര്‍ട്ടിഗ കാറുകളാണ് വിറ്റഴിച്ചത്. രണ്ട് മുതല്‍ 32 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലയളവ്.

പട്ടികയിലെ അവസാന മോഡല്‍ ഒരു ടൊയോട്ട കാറാണ്. അത് മറ്റേതുമല്ല ഏറ്റവും പുതിയ തലമുറ ഇന്നോവയായ ഹൈക്രോസാണ്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മൊത്തം 42,191 ഹൈക്രോസ് കാറുകളാണ് കമ്പനി വിറ്റത്. 40 മുതല്‍ 60 ആഴ്ച വരെയാണ് ഹൈക്രോസിന്റെ കാത്തിരിപ്പ് കാലയളവ്. കിടിലന്‍ മൈലേജ് തരുന്ന ഹൈബ്രിഡ് സജ്ജീകരണമാണ് ഇതിന്റെ ഹൈലൈറ്റ്. ഹൈക്രോസ് മാത്രമല്ല മുന്‍തലമുറ പതിപ്പായ ക്രിസ്റ്റയും മികച്ച വില്‍പ്പനയാണ് നേടുന്നത്.

വിപണി നന്നായി നിരീക്ഷിക്കുന്നവര്‍ക്ക് ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന കാര്യമാണ് ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള വാഹനങ്ങള്‍ക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കാറില്ല എന്നത്. ആവശ്യക്കാര്‍ കുറവുള്ളതും യാര്‍ഡില്‍ കെട്ടിക്കിടക്കുന്നതുമായ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടിയാണ് ഓഫറുകള്‍ വാരിക്കോരി നല്‍കുന്നത്. മാത്രമല്ല ഉത്സവകാലത്ത് ജനപ്രിയ മോഡലുകള്‍ക്ക് ചെറിയ രീതിയിലെങ്കിലും മാരുതിയടക്കം ഓഫര്‍ നല്‍കാറുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ മോഡലുകള്‍ ഇതിന് അപവാദമാണ്.

More from DriveSpark

Article Published On: Friday, October 25, 2024, 17:44 [IST]
English summary
Cars without discount offers during festive season creta thar roxx ertiga xuv 3xo innova hycross
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X