ടെസ്‌ല ഇന്ത്യൻ മണ്ണിൽ കാലുകുത്തും എന്ന് ഉറപ്പ്, ഇറക്കുമതി നികുതി കുറയ്ക്കാൻ കേന്ദ്ര ഗവൺമെൻ്റ് തീരുമാനം

ഇലക്ട്രിക് വാഹന പ്രേമികളുടെ ഇഷ്ട വാഹനമാണ് ടെസ്‌ല. എന്നാൽ ഇന്ത്യയിലേക്ക് എന്നു വരുമെന്ന് കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാതെ ഇരിക്കുകയായിരുന്ന സമയത്താണ് കേന്ദ്ര ഗവൺമെൻ്റ് ഇപ്പോൾ ഞെട്ടിക്കുന്ന ഒരു തീരുമാനവുമായി വന്നിരിക്കുന്നത്. രാജ്യത്ത് കുറഞ്ഞത് 4,143 കോടി രൂപയോളം നിക്ഷേപിക്കണമെന്നാണ് പുതിയ നയത്തിൽ കമ്പനികൾക്കുളള നിർദേശം, കൂടാതെ പ്രാദേശികമായി 25 ശതമാനമെങ്കിലും ഉപയോഗിച്ച് ഇവികൾക്കായി പ്രാദേശിക നിർമ്മാണം സ്ഥാപിക്കാൻ മൂന്ന് വർഷം അനുവദിക്കും.

ഈ ആവശ്യകതകൾ നിറവേറ്റുന്ന കമ്പനികൾക്ക് 2,90,0019.50 രൂപയും അതിനുമുകളിലും വിലയുള്ള കാറുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയിൽ പ്രതിവർഷം 8,000 EV-കൾ ഇറക്കുമതി ചെയ്യാൻ കേന്ദ്രത്തിൻ്റെ അനുവദിക്കും. ടെസ്‌ല ആരാധകർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്ന കാര്യമാണ് ഇത്. അത് മാത്രമല്ല ടെസ്‌ കേന്ദ്ര ഗവൺമെൻ്റുമായി നിരവധി തവണ ചർച്ചകൾ നടത്തി വരികയായിരുന്നു. കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം എടുക്കണമെങ്കിൽ അതിൻ്റെ പിന്നിൽ ഇവി ഭീമൻ തന്നെയായിരിക്കും.

ടെസ്ലയെയും മറ്റ് ആഗോള വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ആകര്‍ഷിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്. ഇത്തരമൊരു നയം സ്വീകരിക്കുകയാണെങ്കില്‍, അത് ഇറക്കുമതി ചെയ്ത ഇവികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കും.

ടെസ്ലയ്ക്കപ്പുറം ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയിലേക്ക് രംഗപ്രവശേനം ചെയ്യാനും ഇത് വഴി തുറക്കും. മൊത്തം കാര്‍ വില്‍പ്പനയുടെ രണ്ട് ശതമാനം മാത്രമതാണ് ഇവിടെ ഇവി വില്‍പ്പന. എന്നിരുന്നാലും വിപണി അതിവേഗം വളരുന്നുണ്ട്. പ്രാദേശികമായി നിര്‍മിക്കാന്‍ പോകുന്ന എന്‍ട്രി ലെവല്‍ കാര്‍ മാത്രമല്ല അതിന്റെ മുഴുവന്‍ മോഡലുകളും ഇന്ത്യയില്‍ വില്‍ക്കാന്‍ പുതിയ നയം ടെസ്‌ലയെ സഹായിക്കും.

മറ്റ് രാജ്യങ്ങളും ഇവി നിര്‍മ്മാണ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യ ഇവി നിര്‍മ്മാതാക്കളെ രാജ്യത്ത് നിക്ഷേപത്തിനായി ആകര്‍ഷിക്കാന്‍ ഇറക്കുമതി തീരുവ 50% ല്‍ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ടെസ്ലയെ കൂടാതെ ചൈനീസ് ഇവി ഭീമനായ BYD-യെ കൂടി രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ഇവികളുടെ 100% ഇറക്കുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് 2021-ലാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഇന്ത്യന്‍ പ്രവേശനത്തിന് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കമ്പനി ആദ്യം പ്രാദേശിക ഉല്‍പ്പാദനത്തില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഒരു പ്രാദേശിക ഫാക്ടറി സ്ഥാപിക്കാനും നിലവിലെ എന്‍ട്രി മോഡലിനേക്കാള്‍ 25% വിലക്കുറവില്‍ 24,000 ഡോളര്‍ വിലയുള്ള ഒരു പുതിയ ഇവി നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടെസ്‌ല കേന്ദ്ര സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നതോടൊപ്പം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. അമേരിക്കക്ക് പുറത്ത് ടെസ്ലയ്ക്ക് നിലവില്‍ ചൈനയിലെ ഷാങ്ഹായില്‍ ഒരു വമ്പന്‍ ഇവി പ്ലാന്റുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയാണിത്. ഒരു പുതിയ മാസ്-മാര്‍ക്കറ്റ് ഇവി പ്ലാറ്റ്ഫോമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെസ്‌ല മക്‌സിക്കോയില്‍ ഒരു പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫാക്ടറി 2030-ഓടെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ടെസ്ല കേന്ദ്രത്തോട് പറഞ്ഞിരിക്കുന്നത്.

ടെസ്‌ല പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്.

More from DriveSpark

Article Published On: Saturday, March 16, 2024, 11:40 [IST]
English summary
Central government to lower import tax is this move intended for tesla details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X