ചെന്നൈ ഫോര്‍മുല 4 നൈറ്റ് റേസില്‍ മിന്നിത്തിളങ്ങി ഗോഡ്‌സ്പീഡ് കൊച്ചി! യോഗ്യത റൗണ്ടില്‍ അഭിമാന നേട്ടം
ചെന്നൈയില്‍ ഇരവിനെ പകലാക്കിക്കൊണ്ട് ദക്ഷിണേന്ത്യയിലെ ആദ്യത്തെ രാത്രികാല സ്ട്രീറ്റ് കാര്‍ റേസിംഗ് നടക്കുകയാണ്. കേരളക്കരക്ക് അഭിമാനമായിക്കൊണ്ട് കൊച്ചി ഗോഡ്‌സ്പീഡിന്റെ ഓസ്‌ട്രേലിയക്കാരനായ ഡ്രൈവര്‍ ഹ്യൂഗ് ബാര്‍ട്ടര്‍ എഫ്‌ഐഎ ഫോര്‍മുല 4 ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ട് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായി. യോഗ്യത റൗണ്ടിന്റെ രണ്ടാം റേസില്‍ ഹൈദരാബാദ് ബ്ലാക്ക് ബേര്‍ഡ്‌സിന്റെ ദക്ഷിണാഫ്രിക്കക്കാരനായ ഡ്രൈവര്‍ ആക്വില്‍ അലിഭായ് മുന്നിലെത്തി. മൂന്ന് വ്യത്യസ്ത തരം മത്സരങ്ങള്‍ക്കുള്ള യോഗ്യത റൗണ്ടുകളാണ് ചെന്നൈയില്‍ നടന്നത്. യോഗ്യത റൗണ്ട് മത്സരങ്ങളുടെ ഫലങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
ഇന്ത്യന്‍ റേസിംഗ് ലീഗ് ചെന്നൈയിലെ പൊതുനിരത്തുകളില്‍ രാത്രികാല കാറോട്ട മത്സരം സംഘടിപ്പിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാറുമായി സഹകരിച്ചാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ കാര്‍ റേസിംഗ് മത്സരം നടത്തുന്നത്. ജെകെ ഫോര്‍മുല LGB4, ഇന്ത്യന്‍ റേസിംഗ് ലീഗ്, ഫോര്‍മുല4 ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് എന്നിങ്ങനെ മൂന്ന് തരം മത്സരങ്ങളാണ് നഗരത്തില്‍ ഐലന്‍ഡിന് ചുറ്റും ഒരുക്കിയ പ്രത്യേക ട്രാക്കില്‍ അരങ്ങേറുന്നത്. ഈ മത്സരങ്ങളുടെ പരിശീലന റൗണ്ടുകള്‍ ഇന്നലെയും ഇന്നുമായി നടത്തി.

തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടാണ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ അരങ്ങേറിയത്. ഈ മത്സരങ്ങളുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫൈനല്‍ മത്സരങ്ങള്‍ രാത്രി വൈകി പുരാഗമിക്കുമെന്നാണ് റിയുന്നത്. ജെകെ ഫോര്‍മുല LGB4 കാര്‍ റേസിന്റെ ആദ്യ പരിശീലന ലാപ്പ് ഞായറാഴ്ച രാവിലെ 11:15-ന് നടന്നു. ടീം-എംസ്പോര്‍ട്ടിന്റെ ഗോസ്വാമി (2:05.146) റൗണ്ടില്‍ ഒന്നാമതെത്തി. ഇതിന് പിന്നാലെയായിരുന്നു ഫോര്‍മുല4 ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ പരിശീലന റൗണ്ട്.
ജെകെ ഫോര്‍മുല LGB4 റേസിന്റെ ആദ്യ യോഗ്യതാ റൗണ്ടില്‍ യോഗ്യതാ റൗണ്ടില്‍ മൊമെന്റം മോട്ടോര്‍ സ്പോര്‍ട്ടിലെ എന്‍ മക്ഫെര്‍സണ്‍ 02:03.886 മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനത്തെത്തി. ഡാര്‍ക്ക് ഡോണ്‍ റേസിംഗിന്റെ ഡിഡിഎസും എം-സ്‌പോര്‍ട്ടിന്റെ എന്‍ ഡെറ്റയും രണ്ടും മൂന്നും സ്ഥാനം നേടി. ജെകെ ഫോര്‍മുല LGB4 രണ്ടാം ക്വാളിഫയറില്‍ എം സ്പോര്‍ട്ടിലെ ശങ്കരന്‍ 02:07.383 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി.

അവലാഞ്ച് റേസിംഗിന്റെ ലാല്‍ (02:07.394) രണ്ടാമതും ടോപ്പോ (02:13.411) മൂന്നാം സ്ഥാനത്തുമെത്തി.ഇന്ത്യന്‍ റേസിംഗ് ലീഗ് ഡ്രൈവര്‍ ബിയുടെ യോഗ്യതാ റൗണ്ടില്‍ സ്പീഡ് ഡിമോണ്‍സിന്റെ എ ഗൗഡയും എ പാരന്റെയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാര്‍ചി റോ ബംഗാള്‍ ടൈഗര്‍ ടീമിന്റെ എ യൂംഗും എന്‍ ബോാറയും രണ്ടാം സ്ഥാനവും ബെംഗളൂരു സ്പീഡ്സ്റ്റര്‍ ടീമിലെ സി വുഡും ആര്‍ രാജീവും മൂന്നാം സ്ഥാനവും നേടി.
ഫോര്‍മുല 4 ഇന്ത്യ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ യോഗ്യതാ റൗണ്ടായിരുന്നു അടുത്തത്. ഇതില്‍ ഗോഡ് സ്പീഡ് കൊച്ചിയുടെ ഹ്യൂഗ് ബാര്‍ട്ടര്‍ 1:43.158 മിനിറ്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. തൊട്ടുപിന്നാലെ 1:44.706 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബംഗാള്‍ ടൈഗറിന്റെ ആല്‍വ രണ്ടാമതും ബ്ലാക് ബാറ്റ്സ് ഹൈദരാബാദിന്റെ അലിബായ് 1:44.891 സെക്കന്റോടെ മൂന്നാം സ്ഥാനവും നേടി.

ഇതേ വിഭാഗത്തിലെ രണ്ടാം യോഗ്യതാ റൗണ്ടായിരുന്നു അടുത്തത്. ഈ യോഗ്യതാ റൗണ്ടില്‍ അഹമ്മദാബാദ് അപെക്സ് റേസറില്‍ നിന്നുള്ള നന്ദന്‍ (1:44.690) ഒന്നാമതും ബാംഗ്ലൂര്‍ സ്പീഡ്സ്റ്റര്‍ ടീമിലെ ബാരിയറ്റ് (1:44.740) രണ്ടാമതും ബ്ലാക്ക് പാര്‍ട്സ് ഹൈദരാബാദിലെ അലിബായ് (1:45.662) മൂന്നാമതും ഫിനിഷ് ചെയ്തു. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള ടീമിന്റെ ഡ്രൈവര്‍ യോഗ്യത റൗണ്ട് വിജയിച്ചിരിക്കുകയാണ്.
നമ്മുടെ സംസ്ഥാനത്തും ഫോര്‍മുല 1 അടക്കമുള്ള കായികവിനോദങ്ങള്‍ക്ക് തരക്കേടില്ലാത്ത തരത്തില്‍ ആരാധകരുണ്ട്. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ടീമിന്റെ താരം ഫേര്‍മുല 4 റേസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ഈ കായിക വിനോദത്തിന് സപ്രചാരമേറ്റുമെന്ന് നമുക്ക് വിശ്വസിക്കാം. മത്സരത്തിന്റെ അന്തിമ ഫലങ്ങള്‍ വരുമ്പോള്‍ ഗോഡ് സ്പീഡ് കൊച്ചിക്ക് നേട്ടം കൊണ്ട് വരുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








