ഒരിക്കല്‍ മസ്‌ക് പുച്ഛിച്ചു! ഇന്ന് വരുമാനത്തില്‍ ടെസ്‌ലയെ മറികടന്ന് ഈ ചൈനീസ് കമ്പനി
ഇന്ത്യയില്‍ നിലവില്‍ ഇലക്ട്രിക് കാറുകളേക്കാള്‍ വില്‍പ്പന ഐസി എഞ്ചിന്‍ കാറുകള്‍ക്ക് തന്നെയാണ്. എന്നാല്‍ ആഗോള തലത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ പ്രചാരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റ കാര്‍ ടെസ്‌ലയുടെ ഒരു ഇവി ആയിരുന്നു. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ ഇവി ബ്രാന്‍ഡാണ് ടെസ്‌ല (Tesla). അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും ടെസ്‌ലയുടെ ഇലക്ട്രിക് കാറുകള്‍ ലഭ്യമാണ്. അവ ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്യുന്നു. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയിലെ ഷാങ്ഹായ്‌യില്‍ ടെസ്‌ലയുടെ ഒരു ജിഗാ ഫാക്ടറി സ്ഥിതിചെയ്യുന്നുണ്ട്. ചൈനയിലും ടെസ്‌ല ഇവികള്‍ക്ക് വന്‍ വില്‍പ്പനയാണ്.
എന്നാല്‍ ടെസ്‌ലയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നില്‍ നിന്ന് തന്നെയാണ് ടെസ്‌ലയുടെ നമ്പര്‍ വണ്‍ എതിരാളിയും വരുന്നത്. പറഞ്ഞ് വരുന്നത് ബില്‍ഡ് യുവര്‍ ഡ്രീംസിനെ (BYD) കുറിച്ചാണ്. ഒരുകാലത്ത് ഇലോണ്‍ മസ്‌ക് BYD-യെ ഒരു അഭിമുഖത്തില്‍ പുച്ഛിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ കമ്പനി ടെസ്‌ലയെ വരുമാനത്തിന്റെ കാര്യത്തില്‍ പിന്നിലാക്കിയിരിക്കുകയാണ്.

ചൈനയിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ BYD, കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 20,110 ബില്യണ്‍ യുവാന്‍ വില്‍പ്പനയിലൂടെ ചരിത്രം സൃഷ്ടിച്ചു. ചൈനയിലെ ഔദ്യോഗിക കറന്‍സിയാണ് യുവാന്‍. മുകളില്‍ പറഞ്ഞ തുക ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 2,37,555 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അതായത് 2023-ല്‍ കമ്പനി നേടിയ വരുമാനത്തേക്കാള്‍ 24 ശതമാനം കൂടുതലാണിത്.
മറുവശത്ത് ടെസ്ലയുടെ കാര്യത്തില്‍ ഈ ആഗോള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാവ് 2024 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2,11,895 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. ഇത് പ്രകാരം ടെസ്ലയേക്കാള്‍ ഏകദേശം 26,000 കോടി രൂപ അധികം വരുമാനം BYD നേടിയിട്ടുണ്ട്. എന്നിരുന്നാലും, 2023-നെ അപേക്ഷിച്ച് ടെസ്ലയുടെ വരുമാനം 11.5% വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഈ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ BYD ആഗോളതലത്തില്‍ മൊത്തം 11.2 ലക്ഷം ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21% കൂടുതലാണിത്. വരുമാനം വര്‍ധിച്ചതോടെ ചൈനീസ് കമ്പനിയുടെ ലാഭവും കൂടി. 2024 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ടെസ്ല 18,499 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. എന്നിരുന്നാലും ഇവി വില്‍പ്പന മാത്രമെടുത്താല്‍ ടെസ്‌ല തന്നെയാണ് മുന്നില്‍.
ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 5,93,315 കോടി രൂപ വരുമാനത്തില്‍ നിന്ന് 29,766 കോടി രൂപയുടെ ലാഭമാണ് BYD നേടിയത്. സ്വന്തം രാജ്യമായ ചൈനയില്‍ വില്‍പ്പന പൊടിപൊടിക്കുന്നുണ്ടെങ്കിലും വിദേശ വിപണികളില്‍ കമ്പനിക്ക് ഭാവിയില്‍ തിരിച്ചടി നേരിട്ടേക്കും. കാരണം യൂറോപ്പില്‍ ചൈനീസ് ഇവികള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് വില്‍പ്പനയെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്.

BYD ഇന്ത്യയിലും ചില കാറുകള്‍ വില്‍ക്കുന്നുണ്ട്. അറ്റോ 3 ഇലക്ട്രിക് എസ്‌യുവി, സീല്‍ ഇലക്ട്രിക് സെഡാന്‍ എന്നിവക്ക് പുറമെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇമാക്‌സ് 7 ഇലക്ട്രിക് എംപിവി പുറത്തിറക്കിയത്. ഇന്ത്യയിലെ BYD-യുടെ ആദ്യ കാറായ e6 എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണിത്. സൗന്ദര്യവര്‍ധക മാറ്റങ്ങള്‍, കൂടുതല്‍ ഫീച്ചറുകളുള്ള അപ്ഡേറ്റഡ് ഇന്റീരിയര്‍, ടെക്നോളജി, മൂന്ന്-വരി സീറ്റിംഗ് സജ്ജീകരണം എന്നിവയും അതിലേറെയുമുള്ള മാറ്റങ്ങളോടെയാണ് പുത്തന്‍ കാര്‍ അരങ്ങേറിയത്.
ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഇലക്ട്രിക് എംപിവിക്ക് 1000 ബുക്കിംഗുകള്‍ ലഭിച്ചു. ഈ കണക്ക് മൊത്തത്തില്‍ 1700 യൂണിറ്റുകള്‍ വിറ്റഴിച്ച e6 നെക്കാള്‍ വളരെ കൂടുതലാണ്. ഇമാക്സ് 7 ഇലക്ട്രിക് എംപിവിയുടെ 7 സീറ്റര്‍ പതിപ്പുകള്‍ക്കാണ് വമ്പന്‍ ഡിമാന്‍ഡ്. ലെതര്‍ സീറ്റുകള്‍, 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇലക്ട്രിക് എംപിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇമാക്സ് 7 എംപിവിയില്‍ 55.4 kWh, 71.8 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ലഭ്യമാണ്. ചെറിയ 55.5kWh ബാറ്ററിക്ക് 420 കിലോമീറ്ററും 71.8kWh ബാറ്ററി പായ്ക്കിന് 530 കിലോമീറ്ററുമാണ് റേഞ്ച് അവകാശപ്പെടുന്നത്. ഇത് ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 26.90 ലക്ഷം മുതലാണ് കാറിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 29.90 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വിലളാണിത്.


Click it and Unblock the Notifications








