കുറഞ്ഞ പൈസയ്ക്ക് ഇവികള്‍ സുലഭമാക്കാന്‍ ഒരു ചൈനീസ് കമ്പനി കൂടി ഇന്ത്യയിലേക്ക്! നെഞ്ചിടിപ്പ് ടാറ്റക്ക്

ഇന്ത്യയില്‍ ഓട്ടോമൊബൈല്‍ വിപണി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വിതച്ചാല്‍ നൂറുമേനി കൊയ്യാമെന്ന കണക്കുകൂട്ടലില്‍ ഒത്തിരി വണ്ടിക്കമ്പനികള്‍ ഇന്ത്യയിലേക്ക് എന്‍ട്രി നടത്താന്‍ പോകുകയാണ്. അതിലെ ഏറ്റവും വലിയ പേരാണ് ടെസ്‌ല. അേമരിക്കന്‍ വാഹന ഭീമന്‍ ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിച്ച് ആഭ്യന്തര ഉല്‍പാദനം ആരംഭിച്ചാല്‍ മാത്രമേ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് ഉപകാരമുണ്ടാകുകയുള്ളൂ.

എന്നാല്‍ വളരെ 'ചീപ്പായ' വിലയ്ക്ക് എന്ത് സാധനങ്ങള്‍ കിട്ടണമെങ്കിലും അതിന് ചൈനക്കാര്‍ വിചാരിക്കണം. കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറുകള്‍ കൊണ്ടുവരാനായി ചൈനയില്‍ നിന്നുള്ള ബജറ്റ് ഇവി ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ചൈനീസ് ഉടമസ്ഥരുള്ള എംജി മോട്ടോര്‍, BYD എന്നീ ബ്രാന്‍ഡുകള്‍ നിലവില്‍ ഇന്ത്യയില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇവരോടൊപ്പം ചേരാന്‍ പോകുന്ന പുതിയ കമ്പനിയാണ് ലീപ്‌മോട്ടോര്‍ (Leapmotor). സ്‌റ്റെല്ലാന്റിസ് ഗ്രൂപ്പുമായി സഹകരിച്ചാണ് കമ്പനി ഇന്ത്യന്‍ പ്രവേശനത്തിനൊരുങ്ങുന്നത്.

leapmotor c11

ഇരുവരും ചേര്‍ന്ന് വരും ആഴ്ചകളില്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കും. ജീപ്പിനും സിട്രണിനും ശേഷം ഇന്ത്യയിലെ സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള മൂന്നാമത്തെ ബ്രാന്‍ഡായിരിക്കും ലീപ്‌മോട്ടര്‍. അതിന് മുമ്പ് കേന്ദ്ര സര്‍ക്കാറും ഇതിന് പച്ചക്കൊടി വീശണം. എല്ലാം ശരിയായി വന്നാല്‍ ലീപ്‌മോട്ടോര്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കും. ബജറ്റ് ഓഫറുകള്‍ക്കൊപ്പം മാസ്-മാര്‍ക്കറ്റ് ഇവി സെഗ്മെന്റിനെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോള വിപണിയിലെ മുന്‍നിര ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ സ്റ്റെല്ലാന്റിസ് നിലവില്‍ പല രാജ്യങ്ങളിലും നിരവധി ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇതില്‍ സിട്രണ്‍, ജീപ്പ്, ക്രിസ്ലര്‍, പ്യൂഷോ, ഫിയറ്റ്, മസെരാട്ടി എന്നിവ ഉള്‍പ്പെടുന്നു. ടെക്‌നോളജി ഫസ്റ്റ് എന്ന തത്വത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ലീപ്‌മോട്ടോര്‍. അവരുടെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും ആഗോള വിപണിയിലേക്കുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുമായി കഴിഞ്ഞ വര്‍ഷം അവസാനം സ്‌റ്റെലന്റിസ് ഗ്രൂപ്പ് ലീപ്‌മോട്ടോറിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു.

leapmotor c11

1.5 ബില്ല്യണ്‍ യൂറോയായിരുന്നു ലീപ്‌മോട്ടോറില്‍ സ്‌റ്റെലന്റിസ് ഗ്രൂപ്പ് നിക്ഷേപിച്ചത്. ഈ കൂട്ടുകെട്ടിലൂടെ ലീപ്മോട്ടര്‍ ഇന്റര്‍നാഷണല്‍ എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. ചൈനയ്ക്ക് പുറത്ത് ലീപ്‌മോട്ടര്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലും വില്‍ക്കുന്നതിലും പുതിയ സംയുക്ത സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കും. C1, C01, T03 എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ലീപ്‌മോട്ടോറിന്റെ വാഹന നിരയിലുള്ളത്.

ഒരു കോംപാക്റ്റ് ഇലക്ട്രിക് വാഹനമാണ് T03. 36.5 kWh കപ്പാസിറ്റിയുള്ള CATL ഹൈ-പെര്‍ഫോമന്‍സ് ലിഥിയം ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇവി പവറെടുക്കുന്നത്. ന്യൂ യൂറോപ്യന്‍ ഡ്രൈവിംഗ് സൈക്കിള്‍ (NEDC) 403 കിലോമീറ്റര്‍ റേഞ്ചാണ് ലീപ്‌മോട്ടോര്‍ T03 വാഗ്ദാനം ചെയ്യുന്നത്. NCM811 പ്രൊപ്പോര്‍ഷനിംഗ് സെല്ലുകള്‍, 171 Wh/kg പായ്ക്ക് എനര്‍ജി ഡെന്‍സിറ്റി എന്നിവയ്ക്കൊപ്പം ലെവല്‍ 2 ഇന്റലിജന്റ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റവും ഇതിലുണ്ട്.

3-സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ എനര്‍ജി റിക്കവറി സിസ്റ്റം ഇവിയുടെ റേഞ്ച് 15 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയും. ഫാസ്റ്റ് ചാര്‍ജിംഗ് മോഡ് ഉപയോഗിച്ച് വെറും 21.6 മിനിറ്റിനുള്ളില്‍ ലീപ്‌മോട്ടോര്‍ T03-യുടെ ബാറ്ററി പായ്ക്ക് 30-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. 8" ഫുള്‍ എല്‍സിഡി ഡാഷ്ബോര്‍ഡ് സ്‌ക്രീനും ടച്ച് കണ്‍ട്രോളുകളുള്ള 10.1" എച്ച്ഡി സെന്‍ട്രല്‍ ഡിസ്പ്ലേയും ഫീച്ചര്‍ ചെയ്യുന്ന ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണമാണ് T03 വാഗ്ദാനം ചെയ്യുന്നത്.

KDDI 3.0 വോയ്സ് റെക്കഗ്നിഷനും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളുമുള്ള ബ്രാന്‍ഡിന്റെ ഒഎസ് ഇന്റലിജന്റ് കാര്‍ സംവിധാനവും ഇതിലുണ്ട്. 11 ഹൈ-പ്രിസിഷന്‍ റഡാറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഹൈ പ്ലസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഫങ്ഷണല്‍ ക്യാറ്റ്-ഐ ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ഓപ്ഷണല്‍ 15 ഇഞ്ച് അലുമിനിയം അലോയ് വീലുകള്‍, ക്വാണ്ടം ഫ്‌ലൂയിഡ് LED ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് അധിക ഫീച്ചറുകള്‍.

leapmotor c11 rear profile

ബ്രാന്‍ഡില്‍ നിന്നുള്ള ഇലക്ട്രിക് സെഡാനാണ് C01. ചൈന ലൈറ്റ് ഡ്യൂട്ടി വെഹിക്കിള്‍ ടെസ്റ്റ് സൈക്കിളില്‍ (CLTC) ഒറ്റചാര്‍ജില്‍ 717 കിലോമീറ്ററാണ് ഇലക്ട്രിക് കാറിന്റെ റേഞ്ച് പറയുന്നത്. AI പിന്തുണയുള്ള സ്മാര്‍ട്ട് കോക്ക്പിറ്റും മറ്റ് നിരവധി നൂതന സവിശേഷതകളും ഈ ഇവിയില്‍ കാണാം. ലീപ്‌മോട്ടോറിന്റെ പോര്‍ട്‌ഫോളിയോയിലുള്ള അവസാന മോഡലാണ് C11. ഇത് ഒരു ഇലക്ട്രിക് എസ്‌യുവിയാണ്.

നാല് ട്രിമ്മുകളിലാണ് ലീപ്‌മോട്ടോര്‍ C11 വാഗ്ദാനം ചെയ്യുന്നത്. ഈ ഇലക്ട്രിക് എസ്‌യുവി ഒറ്റചാര്‍ജില്‍ 650 കിലോമീറ്റര്‍ CLTC റേഞ്ച് നല്‍കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ 3.94 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കും. 23 ഇന്റലിജന്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍, ഒരു പനോരമിക് സണ്‍റൂഫ്, 12-സ്പീക്കര്‍ അര്‍കാമിസ് സൗണ്ട് സിസ്റ്റം, കൂടാതെ മറ്റ് വിവിധ ഫീച്ചറുകള്‍ എന്നിവയും C11-ല്‍ ഉള്‍പ്പെടുന്നു.

leapmotor c11 seat

സ്‌റ്റെലന്റിസ് ഗ്രൂപ്പിന്റെ കൈപിടിച്ച് ബജറ്റ് വിലയില്‍ ലീപ്‌മോട്ടോര്‍ ഇവികള്‍ കൊണ്ടുവന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ടാറ്റ മോട്ടോര്‍സിനെയാണ്. ബജറ്റ് ഇവികളുടെ ബലത്തിലാണ് ടാറ്റ ഇപ്പോള്‍ സെഗ്‌മെന്റ് ലീഡേഴ്‌സായി വിലസുന്നത്. എന്നാല്‍ ചൈനയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ ലീപ്‌മോട്ടോറിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് വിലങ്ങുതടിയാകുമോ എന്ന് കണ്ടറിയണം.

More from DriveSpark

Article Published On: Wednesday, May 8, 2024, 18:30 [IST]
English summary
Chinese ev maker leapmotor set to enter indian budget ev space
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X