ഈ ഓഫർ ജൂലൈ 31 വരെ ഉളളു കേട്ടോ! മഴക്കാല സംരക്ഷണവുമായി ജീപ്പും സിട്രണും, സർവീസ് ചെയ്താൽ ഗുണമുണ്ടേ

ഇന്ത്യയിൽ മഴക്കാലമായത് കൊണ്ട് തന്നെ വാഹനങ്ങൾക്ക് കുറച്ച് കൂടുതൽ സംരക്ഷണം ആവശ്യമായ സമയം കൂടിയാണ്. സ്റ്റെല്ലാൻ്റിസ് ഗ്രൂപ്പിൻ്റെ കീഴിലുളള ബ്രാൻഡുകളായ ജീപ്പും സിട്രണു തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു മൺസൂൺ സർവീസ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 31 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പയിനുകളിൽ കോംപ്ലിമെൻ്ററി ചെക്കപ്പുകൾ, അവശ്യ സേവനങ്ങളിൽ കിഴിവുകൾ, പാർട്‌സുകളിലും ആക്‌സസറികളിലും പ്രത്യേക ഡീലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. സിട്രണിൻ്റെ "ദി ഗ്രേറ്റ് മൺസൂൺ സ്പ്ലാഷ്" കാമ്പ്യയിൻ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ സിട്രൺ വാഹനങ്ങൾക്ക് മികച്ച പ്രകടനം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പാക്കേജാണ്.

അതോടൊപ്പം ജീപ്പിൻ്റെ "മൺസൂൺ റാലി 2024" കാമ്പ്യയിൻ, കാലാവസ്ഥ പഏതായാലും, ഏത് സാഹസികതയ്ക്കും ജീപ്പ് എസ്‌യുവികളെ സജ്ജമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൺസൂൺ സർവീസ് കാമ്പ്യയിനുകൾ ഡ്രൈവർമാർക്ക് നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കനത്ത മഴക്കാലത്ത് വാഹനത്തിൻ്റെ പ്രകടനത്തെയും സുരക്ഷയെയും ബാധിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യാൻ സഹായിക്കുന്നു.

ഉപഭോക്താക്കൾക്ക് അണ്ടർബോഡി കോട്ടിംഗ്, സൈലൻസർ കോട്ടിംഗ്, വിൻഡ്‌ഷീൽഡ് ട്രീറ്റ്‌മെൻ്റ്, ഹെഡ്‌ലൈറ്റ് പോളിഷിംഗ് തുടങ്ങിയ അവശ്യ സേവനങ്ങളിൽ 10 ശതമാനം കിഴിവ് ലഭിക്കുന്നുണ്ട്. മഴക്കാലത്ത് വാഹനത്തിൻ്റെ പ്രകടനം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഈ സേവനങ്ങൾ സഹായിക്കുന്നു. ടയർ റീപ്ലേസ്‌മെൻ്റിൽ പ്രത്യേക ഓഫറുകൾ നൽകിക്കൊണ്ട് ജീപ്പും സിട്രോൺ ഇന്ത്യയും ടയർ റീപ്ലേസ്‌മെൻ്റ് ഡീലുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

സിട്രണിൻ്റെ മറ്റ് വിവരങ്ങളിലേക്ക് വന്നാൽ ലോകോത്തര കാര്‍ ബ്രാന്‍ഡായ സിട്രണ്‍ ഇന്ത്യയിലെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ധോണിയെ തെരഞ്ഞെടുത്തിരുന്നു. താരത്തെ തങ്ങളുടെ പാളയത്തിലെത്തിച്ചതിന് പിന്നാലെ സിട്രണ്‍ C3 എയര്‍ക്രോസിന്റെ ധോണി എഡിഷന്‍ (Citroen C3 Aircross Dhoni Edition) ഫ്രഞ്ച് കമ്പനി വെളിപ്പെടുത്തിയിരുന്നു. 11.82 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സിട്രണ്‍ C3 എയര്‍ക്രോസ് ധോണി എഡിഷന്‍ വിപണിയിലെത്തിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷന്റെ വെറും 100 യൂണിറ്റ് മാത്രമായിരിക്കും ലഭ്യമാകുക.

ഈ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ധോണിയുടെ മെര്‍ച്ചന്‍ൈറസും താരം ഒപ്പിട്ട ഗ്ലൗസ് നേടാനുമുള്ള അവസരം ലഭിക്കും. 'ധോണി എഡിഷന്‍' C3 എയര്‍ക്രോസില്‍ നിരവധി കസ്റ്റം ആക്സസറികളും ഡിസൈന്‍ ഘടകങ്ങളും ഉണ്ട്. ഇത് ക്രിക്കറ്റ് പ്രേമികളും വണ്ടിപ്രാന്തന്‍മാരും ഒരുപോലെ ഇഷ്ടപ്പെടുന്നവയാണ്. ഓരോ വാഹനത്തിലും ധോണി ഡിക്കല്‍, കളര്‍ കോര്‍ഡിനേറ്റഡ് സീറ്റ് കവറുകള്‍, കുഷ്യന്‍ പില്ലോ, സീറ്റ് ബെല്‍റ്റ് കുഷ്യന്‍, ഇല്യൂമിനേറ്റഡ് സില്‍ പ്ലേറ്റുകള്‍, ഫ്രണ്ട് ഡാഷ്‌ക്യാം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ജീപ്പിൻ്റെ പുതിയ വിശേഷങ്ങളിലേക്ക് വരികയാണെങ്കിൽ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്‍ അടുത്തിടെ ജീപ്പ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജീപ്പ് റാംഗ്ലര്‍ എസ്‌യുവിയുടെ പരസ്യ ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ജീപ്പ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായതിന് പിന്നാലെ തന്നെ സൂപ്പര്‍ താരം ഒരു പുതിയ 2024 ജീപ്പ് റാംഗ്ലര്‍ വാങ്ങുകയും ചെയ്തു.

അണ്‍ലിമിറ്റഡ് വേരിയന്റിന് 67.65 ലക്ഷം രൂപയില്‍ തുടങ്ങി റൂബിക്കോണ്‍ വേരിയന്റിന് 71.65 ലക്ഷം രൂപ വരെ ഉയരുന്ന തരത്തിലാണ് 2024 ജീപ്പ് റാംഗ്ലറിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.അഗ്രസീവ് ബ്ലാക്ക് ആക്സന്റുകളാല്‍ ചുറ്റപ്പെട്ട ഐക്കണിക് സെവന്‍-സ്ലോട്ട് ഗ്രില്ലിനൊപ്പം അപ്ഡേറ്റഡ് ഫ്രണ്ട് ഫാസിയയുമായി മുഖംമിനുക്കിയാണ് എസ്‌യുവിയുടെ വരവ്. ഇത് അതിന്റെ ക്ലാസിക് സര്‍ക്കുലര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം നവീകരിച്ച ബമ്പറും ഫോഗ് ലൈറ്റ് സജ്ജീകരണവും കോര്‍ണറിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 11, 2024, 11:36 [IST]
English summary
Citroen and jeep announced complimentary checkup monsoon service campaign till july 31
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X