സിട്രൺ ബസാൾട്ടിൻ്റെ വേരിയൻ്റ് തിരിച്ചുള്ള വിലകൾ വന്നിട്ടുണ്ടേ, 8 ലക്ഷം രൂപയ്ക്ക് കിടിലൻ എസ്‌യുവി

രാജ്യത്തെ മികച്ച കൂപ്പെ എസ്‌യുവി എന്ന ലുക്കുമായി അവതരിപ്പിച്ച സിട്രൺ ബസാൾട്ടിൻ്റെ വേരിയൻ്റ് തിരിച്ചുളള വിലകൾ കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്. 7.99 ലക്ഷം മുതൽ 13.62 ലക്ഷം രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറും വിലകൾ. സെപ്തംബർ ആദ്യവാരം ഡെലിവറിക്ക് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വാഹനത്തിൻ്റെ വിലകൾ പരിശോധിക്കുകയാണെങ്കിൽ 1.2 NA : 7,99,000 രൂപ, 1.2 NA പ്ലസ്: 9,99,000 രൂപ, 1.2 ടർബോ പ്ലസ്: 11,49,000 രൂപ, 1.2 ടർബോ അറ്റ് പ്ലസ്: 12,79,000 രൂപ, 1.2 ടർബോ മാക്സ്: 12,28,000 രൂപ, 1.2 ടർബോ പരമാവധി: 13,62,000 രൂപ.

മാസ്-മാർക്കറ്റ് സെഗ്‌മെൻ്റിലെ ആദ്യത്തെ ഇൻ്റേണൽ കംബഷൻ എഞ്ചിൻ (ICE) കൂപ്പെ എസ്‌യുവിയാണ് ബസാൾട്ട്. 2021-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച സിട്രണിൻ്റെ അഞ്ചാമത്തെ ഉൽപ്പന്നമാണ് ബസാൾട്ട്. C5 എയർക്രോസ്, C3, e-C3, C3 എയർക്രോസ് എന്നിവയ്ക്ക് ആഭ്യന്തര വിപണിയിൽ കാര്യമായ ഓളം സൃഷ്‌ടിക്കാനായില്ലെങ്കിലും കൂപ്പെ എസ്‌യുവി കമ്പനിയുടെ തലവര തന്നെ മാറ്റുമെന്നാണ് അനുമാനം.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുമായാണ് സിട്രൺ ബസാൾട്ട് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ബേസ് മോഡലുകളിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 80 bhp കരുത്തിൽ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഇതിലുണ്ടാവുക.

മറുവശത്ത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിന് 109 bhp പവർ വരെ വികസിപ്പിക്കാനാവും. മാനുവൽ പതിപ്പിൽ ടോർക്ക് 190 Nm കിട്ടുമ്പോൾ ബസാൾട്ട് ഓട്ടോമാറ്റിക്കിന് 205 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് സിട്രൺ പറയുന്നത്. മൈലേജിന്റെ കാര്യത്തിലും ബസാൾട്ട് ആരേയും മോഹിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്.

സിട്രൺ കൂപ്പെ എസ്‌യുവിയുടെ 1.2 നാച്ചുറലി ആസ്പിറേറ്റഡ് മോഡലിൽ 18 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 1.2 ടർബോ പെട്രോൾ മാനുവൽ 19.5 കിലോമീറ്റർ നൽകുന്നു. ഇനി ടർബോ പെട്രോൾ ഓട്ടോമാറ്റിക്കിലേക്ക് നോക്കിയാൽ ലിറ്ററിന് 18.7 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാൻ ബസാൾട്ടിന് സാധിക്കുമെന്നതാണ് ശ്രദ്ധേയം. ഡിസൈനിന്റെ കാര്യത്തിൽ ആള് ചുള്ളനാണെന്ന് ഇതിനോടകം ഏവരും മനസിലാക്കിയിട്ടുണ്ട്.

C3 എയർക്രോസിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും അതുല്യമായ സ്ലോപ്പിംഗ് റൂഫ്‌ലൈൻ, പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകൾ, ചങ്കി ഡ്യുവൽ-ടോൺ റിയർ ബമ്പർ എന്നിവയാണ് കൂപ്പെ എസ്‌യുവിയെ സവിശേഷമാക്കുന്നത്. പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, ഗാർനെറ്റ് റെഡ് എന്നീ അഞ്ച് മോണോടോൺ കളർ ഓപ്ഷനുകളിൽ ബസാൾട്ട് ലഭ്യമാണ്. വൈറ്റ്, റെഡ് ഓപ്ഷനുകൾക്ക് കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ് വരുന്ന ഡ്യുവൽടോൺ നിറങ്ങളും തെരഞ്ഞെടുക്കാം.

സിട്രൺ ബസാൾട്ട് ഒരു വാഹനം മാത്രമല്ലെന്നും ഓട്ടോമോട്ടീവ് ഡിസൈനിൻ്റെ ഭാവിയിലേക്കുള്ള ഒരു ധീരമായ കുതിപ്പാണിത്. ഈ എസ്‌യുവി കൂപ്പെ, സിട്രോയിൻ്റെ നൂതന മനോഭാവം ഉൾക്കൊള്ളുന്ന, പ്രായോഗികതയുമായി വിശാലതയെ സമന്വയിപ്പിക്കുന്നതിന് സൂക്ഷ്മമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒന്നാണ് എന്നാണ് സിട്രൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ശിശിർ മിശ്ര പറഞ്ഞത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 17, 2024, 14:57 [IST]
English summary
Citroen basalt all variants price revealed details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X