ടാറ്റയും സിട്രണും നേർക്കുനേർ പോരാട്ടം, ടാറ്റയുടെ കുത്തക തകരുമോ, ഒരു താരതമ്യം നോക്കാം
ഇന്ത്യൻ കമ്പനി ആയത് കൊണ്ട് തന്നെ രാജ്യത്ത് ടാറ്റയ്ക്ക് എപ്പോഴും ഒരു പ്രാധാന്യം കൂടുതലാണ്. എന്നാൽ സിട്രൺ തങ്ങളുടെ കൂപ്പെ എസ്‌യുവി ബസാൾട്ടിൻ്റെ വില പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ടാറ്റ ഒന്ന് കിടുങ്ങി കാണണം. കാരണം 7.99 ലക്ഷം രൂപയിലാണ് ബസാൾട്ട് അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മാസ് മാർക്കറ്റ് സെഗ്‌മെൻ്റിലെ ആദ്യത്തെ കൂപ്പെ എസ്‌യുവി എന്ന പദവിയാണ് ഇത് നേടിയിരിക്കുന്നത്. സി3 എയർക്രോസിൻ്റെ അതേ എഞ്ചിൻ ഓപ്ഷനുമായാണ് സിട്രൺ ബസാൾട്ടും എത്തുന്നത്. 82 PS ഉം 115 Nm ഉം നൽകുന്ന 1.2-ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.
അതോടൊപ്പം തന്നെ 110 PS ഉം 190 Nm ഉം പരമാവധി ഉയർത്തുന്ന 1.2-ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കുന്നുണ്ട്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാണ് ഉളളത്. മറുവശത്ത്, ടാറ്റ കർവ്വിലേക്ക് നോക്കിയാൽ നെക്സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, ഹൈപ്പീരിയോൺ എന്നുവിളിക്കുന്ന പുതിയ 1.2 ലിറ്റർ GDi ടർബോചാർജ്ഡ് പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് കൂപ്പെ എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

ട്രാൻസ്മിഷൻ ചോയ്‌സുകളിൽ മൂന്ന് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി വരുന്നു. ഒപ്പം 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുമുണ്ട്. പാഡിൽ ഷിഫ്റ്റുകളും ടാറ്റ കർവിലുണ്ടാവും. ഫോർ സ്പോക്ക് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ ഡിസ്പ്ലേ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ചാർജർ, എസ്ഒഎസ് കോൾ, റിയർ എസി വെൻ്റുകൾ, കൂൾഡ് ഗ്ലോവ്ബോക്സ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും എന്നീ സവിശേഷതകളും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
ബസാൾട്ടിലേക്ക് വന്നാൽ C3 എയർക്രോസിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും അതുല്യമായ സ്ലോപ്പിംഗ് റൂഫ്‌ലൈൻ, പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകൾ, ചങ്കി ഡ്യുവൽ-ടോൺ റിയർ ബമ്പർ എന്നിവയാണ് കൂപ്പെ എസ്‌യുവിയെ സവിശേഷമാക്കുന്നത്. പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, ഗാർനെറ്റ് റെഡ് എന്നീ അഞ്ച് മോണോടോൺ കളർ ഓപ്ഷനുകളിൽ ബസാൾട്ട് ലഭ്യമാണ്. വൈറ്റ്, റെഡ് ഓപ്ഷനുകൾക്ക് കോൺട്രാസ്റ്റ് ബ്ലാക്ക് റൂഫ് വരുന്ന ഡ്യുവൽടോൺ നിറങ്ങളും തെരഞ്ഞെടുക്കാം.
ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു കുറവും വരുത്താതെയാണ് പുതിയ സിട്രോൺ ബസാൾട്ട് ഒരുക്കിയിട്ടുള്ളത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ, റിയർ എസി വെൻ്റുകൾ, അഡ്‌ജസ്റ്റബിൾ തൈസ് സപ്പോർട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും കൂപ്പെ എസ്‌യുവിയെ അടിപൊളിയാക്കാനായി എത്തിയിട്ടുണ്ട്.
സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, റൂഫ്-ഫിറ്റഡ് സ്‌പോയിലർ, 18 ഇഞ്ച് അലോയ് വീലുകൾ, എന്നിവയെല്ലാമാണ് ടാറ്റ കർവിനെ മനോഹരമാക്കുന്നത്. ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ഫ്ലേം, ഓപ്പറ ബ്ലൂ, പ്യുവർ ഗ്രേ, ഗോൾഡ് എസെൻസ് എന്നിങ്ങനെ 6 കളർ ഓപ്ഷനുകളാവും കൂപ്പെ എസ്‌യുവിയിൽ ഒരുക്കുക.
സ്മാർട്ട്, പ്യുവർ പ്ലസ്, ക്രീയേറ്റീവ്, ക്രീയേറ്റീവ് പ്ലസ് S, അക്കംപ്ലീഷ്‌ഡ് S, അക്കംപ്ലീഷ്‌ഡ് പ്ലസ് A എന്നിങ്ങനെ ആറ് വേരിയന്റുകളിലാവും ടാറ്റ കർവ് തെരഞ്ഞെടുക്കാനാവുക. പുറംമോടിയിൽ കാണുന്ന പ്രീമിയം ലുക്ക് അകത്തളത്തിലും ഉറപ്പുവരുത്തിക്കൊണ്ട് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. അത്യാധുനിക ഫീച്ചറുകളെല്ലാം കോർത്തിണക്കിയുള്ള ഇന്റീരിയർ ആരേയും മോഹിപ്പിക്കുന്നവിധത്തിൽ ഒരുക്കാൻ സാധിച്ചത് കൈയടി അർഹിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








