പാവങ്ങളുടെ ഉറൂസിന് 19.5 കി.മീ മൈലേജ്! 10 ലക്ഷം രൂപയ്ക്ക് കിട്ടുമോ?

കഴിഞ്ഞ ദിവസം ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ തങ്ങളുടെ അഞ്ചാമത്തെ ഉല്‍പ്പന്നം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ബസാള്‍ട്ട് കൂപ്പെ എസ്‌യുവിയാണ് (Citroen Basalt) ഏറ്റവും പുതുതായി ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഫ്രഞ്ച് മോഡല്‍. ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത കൂപ്പെ എസ്‌യുവി സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിലയില്‍ ലഭ്യമാക്കാന്‍ വേണ്ടി സിട്രണും ഒപ്പം തന്നെ ടാറ്റ മോട്ടോര്‍സും മത്സരിക്കുകയാണ്. ബസാള്‍ട്ടിന്റെ എതിരാളിയായ കര്‍വിന്റെ ലോഞ്ചും വരും ആഴ്ചകളില്‍ ഉണ്ടാകും. ഏതായാലും ഫ്രഞ്ച് കമ്പനി ബസാള്‍ട്ടിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതിന്റെ സ്‌പെക് ഷീറ്റിനൊപ്പം മറ്റ് ചില നിര്‍ണായക വിവരങ്ങള്‍ കൂടി പുറത്തുവിട്ടിട്ടുണ്ട്.

ലോഞ്ചിന് മുമ്പ് തന്നെ ബസാള്‍ട്ടിന് എത്ര മൈലേജ് കിട്ടുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ ബസാള്‍ട്ട് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. 80 bhp പവറും 115 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2-ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തേത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രം ജോടിയാക്കുന്നു.

citroen basalt front design

109 bhp പവറുളള 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനും ഓഫറിലുണ്ടാകും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുകള്‍ ആയിരിക്കും ഈ എഞ്ചിനോടൊപ്പം വരുന്ന ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ടര്‍ബോ എഞ്ചിന്റെ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ യഥാക്രമം 190Nm, 205Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും.

ഇനി ബസാള്‍ട്ടിന്റെ മൈലേജിലേക്ക് കടന്നാല്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 18 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. പലര്‍ക്കും ഇത് അത്ര ആകര്‍ഷണീയമായി തോന്നില്ലെങ്കിലും ഇത്രയും വലിപ്പമുള്ള എസ്‌യുവിയുടെ കാര്യത്തില്‍ ഈ കണക്കുകള്‍ പ്രശംസനീയമാണെന്ന് തോന്നുന്നു.

citroen basalt rear design

1.2 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ ബോക്‌സുമായി വരുമ്പോള്‍ ലിറ്ററിന് 19.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. അതേസമയം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വരുന്ന ടര്‍ബോ പെട്രോള്‍ എഞ്ചിന് ലിറ്ററിന് 18.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പറയുന്നത്.

സിട്രണ്‍ ബസാള്‍ട്ടിന്റെ ഡിസൈനിനെ കുറിച്ച് പറയുമ്പോള്‍ ഇത് മിഡ്‌സൈസ് എസ്‌യുവിയുമായി ചില സമാനതകളുമായാണ് വരുന്നത്. മുന്‍വശത്ത് V- ആകൃതിയിലുള്ള സ്പ്ലിറ്റ് എല്‍ഇഡി ഡിആര്‍എല്ലുകളും ഒരു സ്പ്ലിറ്റ് ഗ്രില്ലും കാണാം. C3 എയര്‍ക്രോസില്‍ സമാനമായ ഡിസൈനാണ് വരുന്നത്. കാറിന് സവിശേഷമായ ലുക്ക് നല്‍കുന്നതിനായി ബമ്പര്‍ ഡിസൈനില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

citroen basalt front design

എസ്‌യുവി കൂപ്പെയുടെ വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ കണ്‍സെപ്റ്റ് മോഡലില്‍ കണ്ട ബ്ലാക്ക്ഡ് -ഔട്ട് വീലുകളില്‍ നിന്ന് വ്യത്യസ്തമായ അലോയി വീലുകളാണ് വരുന്നത്. അലോയി ഇപ്പോള്‍ ഡ്യുവല്‍ -ടോണ്‍ ഫിനിഡില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. കൂപ്പെ ടൈപ്പ് റൂഫ്ലൈനും പ്രൊഡക്ഷന്‍ സ്‌പെക്ക് മോഡലില്‍ കാണാം. പിന്‍ഭാഗത്ത്, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റുകളും ബ്ലാക്ക്ഡ് -ഔട്ട് ബമ്പറും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ബസാള്‍ട്ടിന് ലഭിക്കുന്നു.

അകത്തളത്തില്‍ 10.2 ഇഞ്ച് ടച്ച്സ്‌ക്രീനും, 7.0 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും സജ്ജീകരിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പുഷ് -ബട്ടണ്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, രണ്ടാം നിരയിലുള്ളവര്‍ക്ക് ക്രമീകരിക്കാവുന്ന തൈ സപ്പോര്‍ട്ട് എന്നിവയാണ് പുത്തന്‍ ഫീച്ചറുകള്‍. തുടയുടെ അടിഭാഗത്തിന് മികച്ച സപ്പോര്‍ട്ട് നല്‍കുന്നതിന് പിന്‍സീറ്റ് ബേസ് 87 mm നീങ്ങുന്നു എന്നതാണ് തൈ സപ്പോര്‍ട്ടിന്റെ ഗുണം.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഒരു റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് സിട്രണ്‍ ബസാള്‍ട്ടിന് സുരക്ഷയൊരുക്കുന്നത്. ടാറ്റ കര്‍വുമായി നേരിട്ട് ഏറ്റുമുട്ടുന്ന ബസാള്‍ട്ട് 10 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാവങ്ങളുടെ ലംബോര്‍ഗിനി ഉറൂസ് എന്ന വിളിപ്പേരുമായി എത്തുന്ന കാറിന്റെ വിലയെ കുറിച്ച് അറിയാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം സ്ഥിരമായി സന്ദര്‍ശിക്കൂ.

More from DriveSpark

Article Published On: Monday, August 5, 2024, 11:39 [IST]
English summary
Citroen basalt mileage figures revealed before launch all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X