പ്രീമിയം ഹാച്ചിന്റെ വിലയിൽ എസ്‌യുവി കൂപ്പെ വാങ്ങാം! സിട്രണ്‍ ബസാള്‍ട്ടിന്റെ റിവ്യൂ വീഡിയോ കണ്ടാലോ?
വെളിപ്പെടുത്തിയ സിട്രണ്‍ ബസാള്‍ട്ട് ഇന്ത്യന്‍ പാസഞ്ചര്‍ മാസ് മാര്‍ക്കറ്റ് കാര്‍ വിഭാഗത്തില്‍ തികച്ചും പുതിയൊരു ഇടം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. കൂപ്പെ എസ്‌യുവി ബോഡി സ്റ്റൈല്‍ ഇതുവരെ പ്രീമിയം, ആഡംബര കാര്‍ സെഗ്മെന്റുകളില്‍ മാത്രമായിരുന്നു. എന്നാല്‍ ബസാള്‍ട്ടിലൂടെ മാസ് സെഗ്മെന്റിലും അതേ ബോഡി സ്റ്റൈല്‍ കൊണ്ടുവരികയാണ് സിട്രണ്‍. സിട്രണ്‍ ബസാള്‍ട്ടിന്റെ എതിരാളിയായി ടാറ്റ കര്‍വും ഈ ഉത്സവകാലത്ത് പുറത്തിറങ്ങും. കര്‍വിന്റെ ഐസിഇ പതിപ്പ് എത്തുന്നതിന് മുമ്പേ കളം നിറയാനാണ് ബസാള്‍ട്ടിന്റെ ഒരുക്കം.
സിട്രണിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ കാറാണ് ബസാള്‍ട്ട്. ബ്രാന്‍ഡിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമില്‍ വരുന്ന നാലാമത്തെ കാറാണ് ഇത്. വില പ്രഖ്യാപനത്തിന് മുമ്പേ കൂപ്പെ എസ്‌യുവി ഗോവയില്‍ വെച്ച് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. കുറച്ച് മണിക്കൂറുകള്‍ ഓടിച്ചതില്‍ നിന്ന് ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ചുവടെ കൊടുത്ത വീഡിയോയില്‍ ഉണ്ട്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള കാര്‍ എങ്ങനെ ഉണ്ടെന്ന് അറിയാന്‍ റിവ്യൂ വീഡിയോ കാണാം.
ആരെയും ആകര്‍ഷിക്കുന്ന ഡിസൈനിനൊപ്പം മൊത്തത്തില്‍ ബസാള്‍ട്ടിന്റെ ക്യാബിന്‍ പ്രീമിയം അനുഭവം സാധ്യമാക്കുകയും മാന്യമായ ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുകയും ചെയ്യുന്നു. എന്നിരുന്നാലും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ് മുതലായ ചില സവിശേഷതകളും ഇത് നഷ്ടപ്പെടുത്തുന്നു. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സിട്രണ്‍ ബസാള്‍ട്ട് ഓഫര്‍ ചെയ്യുന്നത്. 82 bhp കരുത്തില്‍ 115 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന 1.2 NA മോട്ടോറാണ് ഒന്ന്.
ഞങ്ങള്‍ ഓടിച്ചത്, 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ച ബസാള്‍ട്ടാണ്. 109 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവലില്‍ 190 Nm ഉം ഓട്ടോമാറ്റിക്കില്‍ 205 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റാണ് ഞങ്ങള്‍ ഓടിച്ചത്. റിവ്യൂ വീഡിയോ കണ്ട ശേഷം കാറിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.



Click it and Unblock the Notifications








