ടാറ്റയുമായി മത്സരിക്കുമ്പോള്‍ മിനിമം 4 സ്റ്റാര്‍ എങ്കിലും വേണ്ടേ! ഇടിക്കൂട്ടില്‍ തിളങ്ങി ബസാള്‍ട്ട്

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന എന്‍ട്രി ലെവല്‍ കാറായ C3 ഹാച്ച്ബാക്കും അതിന്റെ ഇലക്ട്രിക് പതിപ്പും ക്രാഷ് ടെസ്റ്റിന് വിധേയമായപ്പോള്‍ പരിതാപകരമായ റിസല്‍ട്ട് ആയിരുന്നു ലഭിച്ചിരുന്നത്. ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റില്‍ C3 ഹാച്ചും ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ eC3 ഇലക്ട്രിക് ഹാച്ചും 0 സ്റ്റാര്‍ റേറ്റിംഗുമായിരുന്നു നേടിയത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റവും പുതിയ കാറായ ബസാള്‍ട്ട് എസ്‌യുവി കൂപ്പെ ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (BNCAP) ക്രാഷ് ടെസ്റ്റില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു.

ടാറ്റ കര്‍വ് എസ്‌യുവി കൂപ്പെയുമായി ഏറ്റുമുട്ടുന്ന ബസാള്‍ട്ട് 4 സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. ഇതോടെ സേഫ്റ്റിയുടെ കാര്യത്തിലും കര്‍വുമായി കട്ടയ്ക്ക് നില്‍ക്കുമെന്നാണ് ബസാള്‍ട്ട് പറയുന്നത്. ഭാരത് NCAP-ല്‍ പരീക്ഷിക്കുന്ന നാലാമത്തെ കാറാണ് ബസാള്‍ട്ട്. ഇന്ത്യയുടെ തദ്ദേശീയ കാര്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാമിന് കീഴില്‍ പരീക്ഷിക്കുന്ന ആദ്യ ടാറ്റ ഇതര കാറും കൂടിയാണ് ബസാള്‍ട്ട്.

citroen basalt scores 4 stars bncap

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംരക്ഷണത്തില്‍ ബസാള്‍ട്ട് 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ സിട്രണ്‍ ബസാള്‍ട്ട് 32-ല്‍ 26.19 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 35.90 പോയിന്റും നേടി. ഓഗസ്റ്റിലാണ് ഈ ക്രാഷ് ടെസ്റ്റ് നടത്തിയത്. ബസാള്‍ട്ടിന്റെ ടോപ്പ്-സ്‌പെക്ക് 1.2 ടര്‍ബോ മാക്‌സ് വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഓട്ടോമാറ്റിക്, മാനുവല്‍ ഓപ്ഷനുകള്‍ പരീക്ഷിച്ചിരുന്നു.

ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16 പോയിന്റില്‍ 10.19 പോയിന്റാണ് ബസാള്‍ട്ട് നേടിയത്. പരിശോധനയില്‍ ഡ്രൈവറുടെയും മുന്‍സീറ്റിലെ യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും നല്ല സംരക്ഷണം ലഭിച്ചു. അതേസമയം ഡ്രൈവറുടെ നെഞ്ചിനും തുടയ്ക്കും മിതമായ സംരക്ഷണം മാത്രമാണുള്ളത്. ഫ്രണ്ടിലെ യാത്രക്കാരനാകട്ടെ നെഞ്ചിന് മതിയായ സംരക്ഷണവും തുടകള്‍ക്ക് മിതമായ സംരക്ഷണവും ലഭിക്കുന്നു. സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ ബസാള്‍ട്ട് 16-ല്‍ 16 സ്‌കോര്‍ ചെയ്തു.

citroen basalt scores 4 stars bncap

6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ഹോള്‍ഡ്, ISOFIX ആങ്കറേജുകള്‍, എല്ലാ സീറ്റുകള്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പാര്‍ക്കിംഗ് സെന്‍സറുകളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) എന്നിവയാണ് സിട്രണ്‍ ബസാള്‍ട്ടില്‍ സജ്ജീകരിച്ചിരിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍.

സിട്രണ്‍ ബസാള്‍ട്ട് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. 80 bhp പവറും 115 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പവര്‍ട്രെയിന്‍ ആണ് ആദ്യത്തേത്. ഇത് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രം ജോടിയാക്കുന്നു. കൂടുതല്‍ ശക്തിയുള്ള 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഓഫറിലുണ്ട്.

citroen basalt scores 4 stars bncap

6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഇണചേരുമ്പോള്‍ ഈ പവര്‍ട്രെയിന്‍ 109 bhp പവറും 190 Nm ടോര്‍ക്കും നല്‍കുന്നു. അതേ സമയം, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ടോര്‍ക്ക് 205 Nm ആയി വര്‍ധിക്കുന്നു.ഇന്ത്യന്‍ വിപണിക്ക് അത്ര സുപരിചിതമല്ലാത്ത എസ്‌യുവി കൂപ്പെ ശൈലിയില്‍ വന്ന കാറായിട്ടും സിട്രണ്‍ ഈ കാറിന് വെറും 8 ലക്ഷം രൂപ മാത്രമാണ് പ്രാരംഭ വിലയിട്ടത്.

ടോപ് എന്‍ഡ് വേരിയന്റിന് 13.83 ലക്ഷം രൂപയാണ് വില. ടാറ്റ കര്‍വിനേക്കാള്‍ കുറഞ്ഞ വില നിശ്ചയിച്ചിട്ടും അത് ബസാള്‍ട്ടിന്റെ വില്‍പ്പനയെ സഹായിച്ചില്ലെന്നാണ് കണക്കുകള്‍ നോക്കുമ്പോള്‍ മനസ്സിലാകുന്നത്. പുറത്തിറങ്ങിയ ആദ്യ മാസമായ 2024 ഓഗസ്റ്റില്‍ 579 യൂണിറ്റായിരുന്നു ബസാള്‍ട്ടിന്റെ വില്‍പ്പന. എന്നാല്‍ 2024 സെപ്റ്റംബറില്‍ വില്‍പ്പന 341 ആയി കുറഞ്ഞു.

2023 ഒക്ടോബറിലാണ് സര്‍ക്കാര്‍ ഭാരത് NCAP-ന് തുടക്കമിട്ടത്. ടാറ്റ ഹാരിയര്‍, സഫാരി, പഞ്ച് ഇവി, നെക്സണ്‍ ഇവി എന്നിവയുള്‍പ്പെടെ വിവിധ വാഹനങ്ങളുടെ സേഫ്റ്റി ഈ പ്രോഗ്രാം വിലയിരുത്തിയിട്ടുണ്ട്. മാരുതി സുസുക്കിയടക്കം തങ്ങളുടെ കാറുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റിനായി അയച്ചിട്ടുണ്ട്. മാരുതിയുടെ പല ജനപ്രിയ മോഡലുകളുടെയും സേഫ്റ്റി റേറ്റിംഗുകള്‍ ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ക്രാഷ് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് നിന്നുള്ള മാരുതി കാറുകളുടെ ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

More from DriveSpark

Article Published On: Saturday, October 12, 2024, 13:00 [IST]
English summary
Citroen basalt suv coupe secures 4 star safety rating in bharat ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X