കിടുക്കാച്ചി മൈലേജുമുണ്ടെന്നേ! വിലകുറഞ്ഞ ഈ ഓട്ടോമാറ്റിക് എസ്‌യുവിയില്‍ 7 പേര്‍ക്ക് സുഖമായി പോകാം

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യയില്‍ ഒരുപിടി മികച്ച മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഫ്രഞ്ചുകാരോട് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ചിലര്‍ മുഖംതിരിച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്റെ അഭാവമായിരുന്നു. വമ്പന്‍മാര്‍ അരങ്ങുവാഴുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ കോളിളക്കം സൃഷ്ടിക്കാനായി കമ്പനി പുറത്തിറക്കിയ C3 എയര്‍ക്രോസില്‍ പോലും അവര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കിയിരുന്നില്ല.

എന്നാല്‍ പിടിവാശി കാണിച്ച് നിന്നാല്‍ വില്‍പ്പ നേടാനാകില്ലെന്ന തിരിച്ചറിവ് കൊണ്ടായിരിക്കാം ഇപ്പോള്‍ C3 എയര്‍ക്രോസ് എസ്‌യുവിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൊണ്ടുവന്നിരിക്കുകയാണ്. സി-ക്യൂബ്ഡ് പ്ലാറ്റ്ഫോമില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കുന്ന ആദ്യ മോഡലായാണ് ഇത് മാററിയിരിക്കുന്നത്. 12.85 ലക്ഷം രൂപ മുതലാണ് സിട്രണ്‍ C3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. ഇത് 13.85 ലക്ഷം രൂപ വരെ പോകുന്നു.

citroen c3 aircross 5 seater

മാക്‌സ്, പ്ലസ് എന്നീ വേരിയന്റുകളിലാണ് അവര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓഫര്‍ ചെയ്യുന്നത്. 5 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വാങ്ങാന്‍ സാധിക്കും. വില വിശദമായി നോക്കുമ്പോള്‍ സിട്രണ്‍ C3 എയര്‍ക്രോസ് ഓട്ടോമാറ്റിക് പ്ലസ് വേരിയന്റിന് 12.85 ലക്ഷം രൂപയും മാക്സിന് 13.50 ലക്ഷം രൂപയും മാക്സ് 7-സീറ്റര്‍ വകഭേദത്തിന് 13.85 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

ജാപ്പനീസ് കമ്പനിയായ ഐസിനില്‍ നിന്നുള്ള 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എസ്‌യുവിയില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായാണ് ജോടിയാക്കുന്നത്. 109 bhp പവറും 205 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ C3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ARAI ഇന്ധനക്ഷമത കണക്കും സിട്രണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

citroen c3 aircross automatic gear lever

മിഡ്‌സൈസ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 17.6 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം സെഗ്‌മെന്റില്‍ വമ്പന്‍ മത്സരമാണെന്ന് നമുക്കേവര്‍ക്കുമാറിയാം. തങ്ങളുടെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ സിട്രണ്‍ മോഡല്‍ മൈലേജിന്റെ കാര്യത്തില്‍ അല്‍പ്പം പിറകിലാണെന്ന് പറയാം. സ്‌കോഡ കുഷാഖും ഫോക്സ്വാഗണ്‍ ടൈഗൂണും അവരുടെ 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുകളോടൊപ്പം ഐസിന്‍-സോഴ്സ്ഡ് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഉപയോഗിക്കുന്നത്.

C3 എയര്‍ക്രോസിനേക്കാള്‍ കാര്യക്ഷമമായ ഈ മോഡലുകള്‍ മൈലേജിന്റെ കാര്യത്തിലും ഫ്രഞ്ച് മോഡലിനെ കവച്ചുവെക്കുന്നു. കുഷാഖിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 18.09 കിലോമീറ്റര്‍ മുതല്‍ 18.86 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. അതേസമയം ടൈഗൂണിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 18.15 kmpl മുതല്‍ 19.01 kmpl വരെ ഇന്ധനക്ഷമത അവകാശപ്പെടുന്നു.

citroen c3 aircross 5 seater

ഓട്ടോമാറ്റിക് വേരിയന്റുകളുള്ള മിഡ്‌സൈസ് എസ്‌യുവികളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന മൈലേജുള്ളത് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരക്കും ടൊയോട്ട ഹൈറൈഡറിനുമാണ്. ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമുള്ള ഈ കസിന്‍ മോഡലുകള്‍ ലിറ്ററിന് 20.58 കിലോമീറ്റര്‍ മുതല്‍ 27.97 കിലേമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സെഗ്‌മെന്റ് ലീഡേഴ്‌സായ ഹ്യുണ്ടായി ക്രെറ്റയുടെയും കിയ സെല്‍റ്റോസിന്റെയും ഓട്ടോമാറ്റിക് പതിപ്പുകള്‍ക്കും C3 എയര്‍ക്രോസ് ഓട്ടോമാറ്റിക്കിനേക്കാള്‍ ഇന്ധനക്ഷമതയുണ്ട്.

ക്രെറ്റ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 17.7 കിലോമീറ്റര്‍ മുതല്‍ 18.4 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. അതേസമയം സെല്‍റ്റോസിന്റെ ഓട്ടോമാറ്റിക് പതിപ്ുകള്‍ക്ക് 17.7 കിലോമീറ്റര്‍ മുതല്‍ 17.9 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത. സെഗ്‌മെന്റില്‍ C3 എയര്‍ക്രോസിനേക്കാള്‍ മൈലേജ് കുറവുള്ള ഓട്ടോമാറ്റിക് എസ്‌യുവി ഹോണ്ട എലിവേറ്റ് മാത്രമാണ്. CVT ഗിയര്‍ബോക്‌സുമായ വരുന്ന ഹോണ്ട എലിവേറ്റിന് ലിറ്ററിന് 16.92 കിലോമീറ്ററാണ് ഇന്ധനക്ഷമത.

citroen c3 aircross 5 seater

സിട്രണ്‍ C3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളെ കുറിച്ചുള്ള മറ്റ് വശങ്ങള്‍ നോക്കുമ്പോള്‍ ഇതില്‍ മാനുവല്‍ മോഡ് ഉണ്ടെങ്കിലും പക്ഷേ പാഡില്‍ ഷിഫ്റ്ററുകള്‍ ലഭിക്കുന്നില്ല. ഇത് പലരും വലിയൊരു പോരായ്മയായി എടുത്തുകാണിച്ചേക്കാം. എങ്കിലും ഇവക്ക് റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ടും എസി പ്രീ കണ്ടീഷനിംഗ് പ്രവര്‍ത്തനവും സിട്രണ്‍ അധികമായി നല്‍കുന്നുണ്ട്. പുത്തന്‍ മോഡലായതിനാല്‍ തന്നെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയതല്ലാതെ എസ്‌യുവിയല്‍ മറ്റ് പരിഷ്‌കാരങ്ങള്‍ ഒന്നും തന്നെ ഫ്രഞ്ച് ബ്രാന്‍ഡ് നടപ്പാക്കിയിട്ടില്ല.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍, യുഎസ്ബി ചാര്‍ജര്‍, മൂന്നാം നിരയ്ക്കുള്ള എസി വെന്റുകള്‍, വണ്‍-ടച്ച് ഓട്ടോ എന്നിവ C3 എയര്‍ക്രോസിലെ പ്രധാന സവിശേഷതകളാണ്. എങ്കിലും എതിരാളികള്‍ക്കുള്ള സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഇലക്ട്രിക്കലി പ്രവര്‍ത്തിക്കുന്ന ORVM-കള്‍ എന്നിവയുടെ അഭാവം ഇപ്പോഴും സിട്രണ്‍ C3 എയര്‍ക്രോസില്‍ നിഴലിക്കുന്നുണ്ട്.

citroen c3 aircross automatic interior

ഇങ്ങനെ ഒക്കെയാണെങ്കിലും താങ്ങാവുന്ന വിലയില്‍ 7 പേര്‍ക്ക് സുഖമായ പോകാവുന്ന ഓട്ടോമാറ്റിക് കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഓപ്ഷനായിരിക്കും സിട്രണ്‍ C3 എയര്‍ക്രോസ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി സിട്രണ്‍ C3 എയര്‍ക്രോസ് ഓട്ടോമാറ്റിക്‌ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, January 30, 2024, 10:41 [IST]
English summary
Citroen c3 aircross automatic mileage revealed check out fuel efficiency comparison with rivals
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X