സ്വന്തം പേരില്‍ കാറുള്ള ക്രിക്കറ്റ് താരമാകാന്‍ ധോണി! 'തല' ആരാധകരേ, ഒരെണ്ണം വാങ്ങിയാലോ?

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ നാല് മോഡലുകളാണ് പുറത്തിറക്കുന്നത്. C5 എയര്‍ക്രോസ്, C3 എയര്‍ക്രോസ്, C3 ഹാച്ച്ബാക്ക്, eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നിവയാണ് ആ മോഡലുകള്‍. വിവിധ ബോഡിടൈപ്പുകളില്‍ ഈ വാഹനം പുറത്തിറങ്ങുന്നുണ്ടെങ്കിലും സിട്രണിന് ഇന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ഉത്സവ കാലത്ത് ബസാള്‍ട്ട് കൂപ്പെ എസ്‌യുവി പുറത്തിറക്കി വിപണി പിടിക്കാനാണ് അവരുടെ തീരുമാനം. അതിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണിയെ ബ്രാന്‍ഡ് അംബാസഡറായി സിട്രണ്‍ കൂടെക്കൂട്ടിയിട്ടുണ്ട്.

ഇന്ത്യയില്‍ സിനിമ താരങ്ങളെ പോലെ തന്നെ സ്റ്റാറുകളാണ് ക്രിക്കറ്റ് താരങ്ങളും. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളും കൂടിയാണ് ധോണി. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന ധോണിയെ ആരാധിക്കുന്ന കോടിക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ട്. ക്രിക്കറ്റ് താരം എന്നതിലുപരി പേരുകേട്ട ഒരു വാഹന പ്രേമി കൂടിയാണ് ധോണി. അതുകൊണ്ട് തന്നെ ധോണിയെ പോലൊരു ഐക്കണിനെ തങ്ങളുടെ ഇന്ത്യയിലെ 'മുഖമായി' പ്രതിഷ്ഠിക്കുമ്പോള്‍ വളര്‍ച്ച മാത്രമാണ് സിട്രണ്‍ ലക്ഷ്യം വെക്കുന്നത്.

citroen c3 aircross dhoni edition

ധോണിയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചതിന് പിന്നാലെ സിട്രണ്‍ C3 എയര്‍ക്രോസിന്റെ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. സിട്രണ്‍ C3 എയര്‍ക്രോസ് ധോണി എഡിഷന്‍ എന്നായിരിക്കും ഇതിന്റെ പേര്. ഇപ്പോള്‍ മിഡ്‌സൈസ് എസ്‌യുവിയുടെ സ്‌പെഷ്യല്‍ എഡിഷനെ കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാം.

ഈ പുതിയ പ്രത്യേക പതിപ്പിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകള്‍ റിയര്‍ ഡോര്‍ പാനലുകളിലെ പുതിയ സ്ട്രിപ്പ്ഡ് ഡിസൈന്‍ '7' ഡീക്കലുകളും മുന്‍ ഡോറുകളിലെ 'ധോണി എഡിഷന്‍' ഗ്രാഫിക്‌സുമാണ്. ഇല്യമേിനേറ്റഡ് ഡോര്‍ സില്‍സ്, തീം കുഷ്യന്‍, സീറ്റ് ബെല്‍റ്റ് കുഷ്യന്‍, ഫ്രണ്ട് ഡാഷ് ക്യാമറ എന്നിവയും സിട്രണ്‍ C3 എയര്‍ക്രോസിന്റെ ഈ പ്രത്യേക പതിപ്പില്‍ കാണും.

citroen c3 aircross dhoni edition

C3 എയര്‍ക്രോസ് ധോണി എഡിഷന്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് എംഎസ് ധോണിയുമായി ബന്ധപ്പെട്ടുള്ള മെര്‍ച്ചന്‍ൈറസുകള്‍ ഉറപ്പായും സമ്മാനമായി നേടാനുള്ള അവസരവും ലഭിക്കും.കാറില്‍ ഫ്രഞ്ച് കമ്പനി മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ സാധ്യതയില്ല. 109 bhp പവറും 205 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും സിട്രണ്‍ C3എയര്‍ക്രോസ് ധോണി എഡിഷന് കരുത്ത് പകരുക.

ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കും. പുത്തന്‍ കാറിന്റെ വില പ്രഖ്യാപനം ഈ മാസം തന്നെയുണ്ടാകുമെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും വാഹന ബ്രാന്‍ഡുകളും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമാണ്. ബജറ്റ് ബ്രാന്‍ഡുകള്‍ മാത്രമല്ല ഔഡി, ബിഎംഡബ്ല്യു പോലുള്ള ആഡംബര ബ്രാന്‍ഡുകളും ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കാറുണ്ട്.

21 വര്‍ഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറുള്ള ധോണി ഇതാദ്യമായാണ് ഒരു കാര്‍ കമ്പനിയുമായി സഹകരിക്കുന്നത്. ധോണിയുമായുള്ള കൂട്ടുകെട്ട് തങ്ങളുടെ ഭാവി ലോഞ്ചുകളെ വളരെയധികം സഹായിക്കുമെന്നാണ് സിട്രണിന്റെ പ്രതീക്ഷ. ഡിസൈനും സ്‌റ്റൈലുമെല്ലാം കൊണ്ട് ഇതിനോടകം ചര്‍ച്ചയായ ബസാള്‍ട്ട് കൂപ്പെ എസ്‌യുവിയായിരിക്കും സിട്രണിന്റെ അടുത്ത ഏറ്റവും വലിയ ലോഞ്ച്.

ടാറ്റ കര്‍വിന്റെ എതിരാളിയായിട്ടാണ് ഇത് വരുന്നത്. കര്‍വ് എത്തുന്നതിന് മുമ്പേ കളംപിടിക്കാനായി സിട്രണ്‍ ബസാള്‍ട്ടിന്റെ നിര്‍മാണം ആരംഭിച്ചതായാണ് വിവരം. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റില്‍ C3 എയര്‍ക്രോസ് എസ്‌യുവിക്കൊപ്പമാണ് സിട്രണ്‍ ബസാള്‍ട്ടും പണികഴിപ്പിക്കുന്നത്. ടാറ്റ കര്‍വിന് പുറമെ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ് പോലുള്ള മിഡ്-സൈസ് എസ്‌യുവികള്‍ക്കും സിട്രണ്‍ ബസാള്‍ട്ട് വെല്ലുവിളിയാകും.

More from DriveSpark

Article Published On: Sunday, June 16, 2024, 10:00 [IST]
English summary
Citroen c3 aircross dhoni edition fresh details out ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X