മാരുതി പേരുദോഷം മാറ്റിയപ്പോള്‍ 'പപ്പടത്തിന്' പുതിയ അവകാശി! പക്ഷേ ഇന്ത്യക്കാര്‍ക്ക് പേടി വേണ്ട

സഞ്ചരിക്കുന്ന വാഹനങ്ങളുടെ സേഫ്റ്റിയുടെ കാര്യത്തില്‍ ഏറെ ബോധവാന്‍മാരായ മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ സമൂഹം. അതുകൊണ്ട് വിവിധ കാര്‍ സേഫ്റ്റ് അസെസ്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ജനങ്ങള്‍ വളരെ ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്നു. സേഫ്റ്റിയുടെ കാര്യത്തില്‍ ഏറെ പഴികേട്ടിരുന്ന ഒരു കമ്പനിയായിരുന്നു മാരുതി സുസുക്കി. പുതുതലമുറ ഡിസയറിലൂടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി മാരുതി പേരുദോഷം മാറ്റി. എന്നാല്‍ സേഫ്റ്റി റേറ്റിംഗിന്റെ പേരില്‍ വീണ്ടും 'എയറിലാകാന്‍' പോകുന്ന ഒരു കമ്പനിയാണ് സിട്രണ്‍. ഫ്രഞ്ച് വാഹന നിര്‍മാതാക്കളുടെ ഒരു മോഡല്‍ ഇടിക്കൂട്ടില്‍ വട്ടപ്പൂജ്യവുമായാണ് മടങ്ങിയത്. അത് ഏതാണെന്ന് നോക്കാം.

സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്ന എസ്‌യുവി മോഡലാണ് എയര്‍ക്രോസ് (Citroen Aircross) എസ്‌യുവി. സിട്രണ്‍ C3 എയര്‍ക്രോസ് (Citroen C3 Aircross) എന്ന പേര് അടുത്തിടെയാണ് എയര്‍ക്രോസ് എന്നാക്കി മാറ്റിയത്. ഈ കാര്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റില്‍ പരീക്ഷിക്കപ്പെട്ട ബ്രസീല്‍ സ്‌പെക്ക് സിട്രണ്‍ C3 എയര്‍ക്രോസ് 0 സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്.

citroen c3 aircross 0 star safety rating

രണ്ട് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളുമായി വരുന്ന സിട്രണ്‍ C3 എയര്‍ക്രോസാണ് ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചത്. എന്‍ട്രി ലെവല്‍ വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ സ്‌പെക്കില്‍ നിന്ന് വ്യത്യസ്തമാണ് ഇടിക്കൂട്ടില്‍ കയറിയ മോഡല്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ലാറ്റിന്‍ NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 33.01 ശതമാനവും കുട്ടികളുടെ സംരക്ഷണത്തില്‍ 11?37 ശതമാനവും മാത്രമാണ് എസ്‌യുവിക്ക് സ്‌കോര്‍ ചെയ്യാനായത്. എസ്‌യുവി പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ആന്റ് വള്‍നറബിള്‍ റോഡ് യൂസേഴ്സ് ടെസ്റ്റില്‍ 49.57 ശതമാനം പോയിന്റ് നേടി.
34.88 ശതമാനമാണ് സേഫ്റ്റി അസിസ്റ്റ് ടെസ്റ്റില്‍ C3 എയര്‍ക്രോസിന്റെ സ്‌കോര്‍.

citroen c3 aircross 0 star safety rating

ഫ്രണ്ടല്‍ ഇംപാക്റ്റ്, സൈഡ് ഇംപാക്റ്റ്, വിപ്ലാഷ്, കാല്‍നടയാത്രക്കാരുടെ സംരക്ഷണം, ഇഎസ്‌സി എന്നിവയില്‍ C3 എയര്‍ക്രോസ് എസ്‌യുവി പരീക്ഷിച്ചു. ടെസ്റ്റിംഗിനായി ഉപയോഗിക്കുന്ന മോഡല്‍ ഒരു ഓപ്ഷണല്‍ സുരക്ഷാ ഫീച്ചര്‍ എന്ന നിലയില്‍ പോലും മുന്നിലും പിന്നിലും വരികളില്‍ സൈഡ് ഹെഡ് പ്രൊട്ടക്ഷന്‍ നല്‍കാത്തത് ക്രാഷ് ടെസ്റ്റില്‍ വലിയ പോയിന്റ് നഷ്ടമുണ്ടാക്കി.

ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷ് ടെസ്റ്റില്‍ എസ്‌യുവി മുന്‍ യാത്രക്കാര്‍ക്ക് ദുര്‍ബലമായ നെഞ്ച് സംരക്ഷണമാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തി. വിപ്ലാഷ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത നിരീക്ഷിക്കപ്പെട്ട സൈഡ് ഇംപാക്ട് ടെസ്റ്റിലും ഇത് മോശം പ്രകടനം ആവര്‍ത്തിച്ചു. മുതിര്‍ന്ന യാത്രക്കാരുടെ കഴുത്തിനുള്ള സംരക്ഷണവും മോശമാണെന്ന് ടെസ്റ്റില്‍ കാണിച്ചു.

ISOFIX ആങ്കറേജ് മാര്‍ക്കിംഗ് ലാറ്റിന്‍ NCAP ഉപാധികള്‍ നിറവേറ്റാത്തതിനാല്‍ കാറിന് ഡൈനാമിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടെസ്റ്റില്‍ പോയിന്റുകളൊന്നും നേടാനായില്ല. ചൈല്‍ഡ് റെസ്ട്രെയിന്റ് സിസ്റ്റത്തിലും (സിആര്‍എസ്) കാര്‍ പരാജയം രുചിച്ചു. ഇത് കണ്ട് ഇന്ത്യയില്‍ വില്‍ക്കുന്ന സിട്രണ്‍ എയര്‍ക്രോസ് സേഫ്റ്റിയുടെ കാര്യത്തില്‍ വന്‍ പരാജയമാണെന്ന് ചിന്തിക്കാന്‍ വരട്ടെ.

ബ്രസീല്‍ നിര്‍മ്മിത സിട്രോണ്‍ C3 എയര്‍ക്രോസ് ക്രാഷ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ ലഭിക്കുമായിരുന്ന ഇന്ത്യ-സ്‌പെക്ക് മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ഓര്‍മിപ്പിക്കട്ടേ. എസ്‌യുവിയുടെ ഇന്ത്യ-സ്‌പെക്കില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹില്‍-ഹോള്‍ഡ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന 40 ഓളം നൂതന സുരക്ഷാ സവിശേഷതകള്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ഈ കാര്‍ ഭാരത് NCAP-ല്‍ പരീക്ഷിച്ചാല്‍ മികച്ച സ്‌കോര്‍ നേടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എന്നിരുന്നാലും ലാറ്റിനമേരിക്കയില്‍ ഇതേ കാര്‍ സേഫ്റ്റിയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണെന്ന കാര്യം ഫ്രഞ്ച് കമ്പനിക്ക് നാണക്കേടാണ്. ഏതായാലും ഇന്ത്യന്‍ നിര്‍മിത എയര്‍ക്രോസ് ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ച് ഈ നാണക്കേട് മായ്ക്കാന്‍ കമ്പനി ശ്രമിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, November 21, 2024, 10:40 [IST]
English summary
Citroen c3 aircross suv returned with 0 star safety rating in latin ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X