ഇടങ്കാലിന് വിശ്രമം കൊടുക്കാം! സിട്രണിന്റെ വില കുറഞ്ഞ മോഡലിന്റെ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറങ്ങി

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യയിലെത്തിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് C3 ഹാച്ച്ബാക്ക്. ഒരു മാസം മുമ്പ് ബ്രാന്‍ഡ് പുത്തന്‍ ഫീച്ചറുകള്‍ ചേര്‍ത്ത് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് അപ്‌ഡേറ്റ് ചെയ്തിരുന്നു. C3 ഹാച്ച്ബാക്കില്‍ പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയതായിരുന്നു പ്രധാന മാറ്റങ്ങളില്‍ ഒന്ന്. എന്നാല്‍ ഓട്ടോമാറ്റിക് വേരിയന്റിന്റെ വില അന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോള്‍ സിട്രണ്‍ C3 ഓട്ടോമാറ്റിക്കിന്റെ വിലപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഫ്രഞ്ച് കമ്പനി. കാറിന്റെ വില എത്രയാണെന്നും ഏത് വേരിയന്റിലാണ് ഇത് ഓഫര്‍ ചെയ്യുന്നതെന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളും ചുവടെ വിശദമായി വായിക്കാം.

2023 ഓഗസ്റ്റിലാണ് അപ്‌ഡേറ്റഡ് സിട്രണ്‍ C3 ഹാച്ച്ബാക്ക് പുറത്തിറങ്ങിയത്. 6.16 ലക്ഷം രൂപ മുതലയായിരുന്നു എസ്‌യുവിഷ് ലുക്കിലുള്ള ഈ ഹാച്ച്ബാക്കിന്റെ മാനുവല്‍ വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. ഇനി മുതല്‍ ഈ മോഡല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനിലും ഈ കാര്‍ വാങ്ങാന്‍ സാധിക്കും.സിട്രണ്‍ C3 ടര്‍ബോ ഷൈന്‍ ട്രിമ്മില്‍ മാത്രമായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാകുക.

citroen c3

സിട്രണ്‍ C3 ഓട്ടോമാറ്റിക് (Citroen C3 Automatic) വേരിയന്റുകളുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയാണ്. ഷൈന്‍ AT വൈബ് പാക്ക്, ഷൈന്‍ AT ഡ്യുവല്‍ ടോണ്‍, ഷൈന്‍ AT ഡ്യുവല്‍ ടോണ്‍ വൈബ് പായ്ക്ക് എന്നിവയ്ക്ക് യഥാക്രമം 10.12 ലക്ഷം, 10.15 ലക്ഷം, 10.27 ലക്ഷം എന്നിങ്ങനെയാണ് വില. ഡ്യുവല്‍ ടോണ്‍ വേരിയന്റുകള്‍ക്ക് ടു-ടോണ്‍ എക്സ്റ്റീരിയര്‍ ഫിനിഷാണ് ലഭിക്കുമ്പോള്‍ വൈബ് പാക്കില്‍ കുറച്ച് കോസ്മറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തുന്നു.

6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് അപ്‌ഡേറ്റഡ് സിട്രണ്‍ C3 ഹാച്ചിന് ലഭിക്കുന്നത്. C3 എയര്‍ക്രോസിലും അടുത്തിടെ പുറത്തിറക്കിയ ബസാള്‍ട്ട് കൂപ്പെ എസ്‌യുവിയിലും ലഭ്യമായ അതേ യൂണിറ്റാണിത്. ടര്‍ബോ പെട്രോള്‍ മോട്ടോര്‍ 108 bhp പവറും 205 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു.

citroen c3 interior design

ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ച് കടന്ന് വന്ന ബസാള്‍ട്ട് എസ്‌യുവി കൂപ്പെടയിലും C3 എയര്‍ക്രോസിലും കാണപ്പെടുന്ന നിരവധി ഫീച്ചറുകള്‍ ഇപ്പോള്‍ ഹാച്ച്ബാക്കിലും സിട്രണ്‍ ചേര്‍ത്തിട്ടുണ്ട്. പ്രൊജക്ടര്‍ ലെന്‍സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോകള്‍, ഇലക്ട്രിക്കലി ഓപറേറ്റ് ചെയ്യാവുന്ന ഓട്ടോ ഫോള്‍ഡിംഗ് ഫംഗ്ഷനോട് കൂടിയ മിററുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളില്‍ പെടുന്നു.

കൂടാതെ, ഇതില്‍ 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നു.ഇബിഡിയുള്ള എബിഎസ്, ISOFIX ആങ്കറേജുകള്‍, ഓട്ടോമാറ്റിക് ഓപ്ഷനില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവയ്ക്കൊപ്പം ആറ് എയര്‍ബാഗുകളും ഹാച്ച്ബാക്കിന് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.
C3 ടര്‍ബോ ഓട്ടോമാറ്റിക്കിന്റെ ശ്രദ്ധേയമായ അപ്ഗ്രേഡ് കാറിന്റെ സൗകര്യവും ഉപയോക്തൃ അനുഭവവും വര്‍ധിപ്പിച്ചുകൊണ്ട് മൈ സിട്രണ്‍ കണക്ക്റ്റ് സ്മാര്‍ട്ട്ഫോണ്‍ ആപ്പിലൂടെ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നു.

citroen c3 auto ac

ഈ വിലനിലവാരം പരിഗണിക്കുമ്പോള്‍ C3 ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് വിപണിയില്‍ ഒരു മത്സരാധിഷ്ഠിത ഓഫറായി നിലകൊള്ളുന്നു. സാങ്കേതികവിദ്യയിലോ സുഖസൗകര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യാത്ത ഒരു കോംപാക്റ്റ് കാര്‍ തിരയുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അതിന്റെ അത്യാധുനിക ട്രാന്‍സ്മിഷന്‍ സിസ്റ്റവും സമഗ്രമായ ഫീച്ചര്‍ ലിസ്റ്റും ഇത് പ്രയോജനപ്പെടുത്തുന്നു.

പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റ് അവതരിപ്പിച്ചതോടെ ഹാച്ച്ബാക്കിന്റെ വില ഇപ്പോള്‍ 6.16 ലക്ഷം മുതല്‍ 10.27 ലക്ഷം വരെയാണ്. എതിരാളികളുമായുള്ള മത്സരം കടുപ്പിക്കാന്‍ ഈ അപ്ഡേറ്റുകള്‍ ഫ്രഞ്ച് ഹാച്ച്ബാക്കിനെ പ്രാപ്തമാക്കുന്നു. പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 നിയോസ് എന്നിവ കൂടാതെ റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് എന്നിവയുടെ ലോവര്‍ ട്രിമ്മുകള്‍ക്കെതിരെയും ഈ മോഡല്‍ മത്സരിക്കുന്നു.

More from DriveSpark

Article Published On: Monday, September 30, 2024, 12:47 [IST]
English summary
Citroen c3 automatic launched in india price powertrain feature upgrades detailed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X