സീറോ സ്റ്റാർ കിട്ടിയവരെ നാടു കടത്തി സിട്രൺ, തോറ്റ് തുന്നം പാടി ബ്രാൻഡിൻ്റെ ഈ മോഡൽ

ഇന്നത്തെ കാലത്ത് ഏതൊരു വാഹനം വാങ്ങാൻ പോകുന്ന കസ്റ്റമറും ആദ്യം പ്രാധാന്യം നൽകുന്നത് സേഫ്റ്റിക്ക് തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഉപഭോക്താക്കൾ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയ വാഹനങ്ങൾക്ക് പിന്നാലെ പോകുന്നത്. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിൻ്റെ കാര്യം നോക്കിയാൽ C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായ സിട്രണ്‍ eC3 ഇന്ത്യയിലെ ബജറ്റ് ഇവി വിഭാഗത്തിലെ ഏറ്റവും പുതിയ എന്‍ട്രിയായിരുന്നു. അതിന്റെ എക്കോ ഫ്രണ്ട്‌ലി ഡിസൈന്‍ കൊണ്ടും താങ്ങാനാവുന്ന വില കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയെന്ന് പറയാതെ വയ്യ.

എന്നാൽ ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റ് കാറിന്റെ സുരക്ഷ പോരായ്മകള്‍ എടുത്തുകാണിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ഇലക്ട്രിക് വാഹനത്തിന് 0 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തില്‍ 1 സ്റ്റാറും മാത്രമാണ് നേടാനായത്. യാത്രക്കാരന്റെ നെഞ്ചിന് മോശം സംരക്ഷണവും ഡ്രൈവറുടെ നെഞ്ചിന് ദുര്‍ബലമായ സംരക്ഷണവും കാണിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ 0 സ്റ്റാര്‍ റേറ്റിംഗ് മാത്രമായി പോയത്.

citroen ec3

വാഹനത്തില്‍ സൈഡ് ഹെഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഓപ്ഷനലായി പോലും സജ്ജീകരിച്ചിട്ടില്ല എന്നതും പോരായ്മയായി. മാത്രമല്ല ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഇല്ലാത്തതും വിനയായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യാന്തര വിപണികളിലേക്ക് തദ്ദേശീയമായി നിർമിക്കുന്ന ഇ-സി3 ഇലക്ട്രിക് കാറിൻ്റെ കയറ്റുമതി ആരംഭിച്ചിരിക്കുകയാണ്.

മെയ്ഡ്-ഇൻ-ഇന്ത്യ സിട്രോൺ ഇ-സി3യുടെ 500 യൂണിറ്റുകൾ ഇന്തോനേഷ്യയിലേക്കുള്ള പ്രാരംഭ ഷിപ്പിംഗ് തമിഴ്‌നാട്ടിലെ കാമരാജർ തുറമുഖത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ക്രാഷ് ടെസ്റ്റിൽ നിലവാരം പുലർത്താൻ സാധിക്കാതെ വന്നതോടെ മോഡലിനെ നാടു കടത്തുകയാണ് എന്ന് തമാശരൂപേണ പറയാം. എന്നാലും സിട്രൺ ബ്രാൻഡിനെ നോക്കിയാൽ തുടക്കത്തിൽ ജനശ്രദ്ധ നോടിയെങ്കിലും അത് നിലനിർത്താൻ സാധിച്ചില്ല എന്നത് ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടി തന്നെയാണ്.

citroen ec3 electric motor

മോഡലിൻ്റെ മറ്റ് വിശദാംശങ്ങൾ പരിശോധിക്കുകയാണെങ്കിൽ 11.61 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഹാച്ചിന്റെ എക്‌സ്‌ഷോറൂം വില. ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായാണ് മത്സരം. ഇവിയുടെ പവര്‍ട്രയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 57 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. 29.2 kWh ബാറ്ററി പായ്ക്കില്‍ നിന്ന സിട്രണ്‍ eC3 പവറെടുക്കുന്നത്.

ഇവി ഒറ്റചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 15A പ്ലഗ് പോയിന്റ് ചാര്‍ജര്‍ ഉപയോഗിച്ച് 10 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ഈ കാര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 57 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

citroen ec3 display

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണക്കുന്ന 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാനുവല്‍ എസിയും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇലക്ട്രിക് ഹാച്ചിന്റെ സവിശേഷതകളില്‍ ചിലതാണ്. കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.

കൈനിറയെ ഫീച്ചറുകളും യാത്രസുഖവും ബ്രാൻഡ് ഉറപ്പ് നൽകുമ്പോഴും വിൽപ്പനയിൽ ശോഭിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന കമ്പനി ഒന്ന് കൂടി വിശദമായി തന്നെ പരിശോധിക്കേണ്ടതാണ്. നിങ്ങൾ ഒരു സിട്രൺ ഇവി ഉടമയാണോ, അല്ലെങ്കിൽ വാങ്ങാൻ പ്ലാനുണ്ടോ, നിങ്ങൾക്ക് എന്താണ് ഈ വാഹനത്തെ കുറിച്ച് പറയാനുളളത് എന്നു വച്ചാൽ ഞങ്ങളുടെ കമൻ്റ് ബോക്സിൽ പങ്കുവയ്ക്കാൻ മറക്കരുതേ.

More from DriveSpark

Article Published On: Friday, April 12, 2024, 13:13 [IST]
English summary
Citroen exporting locally manufactured e c3 electric car to international markets details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X