19 കി.മീ മൈലേജുള്ള എസ്‌യുവിക്ക് 1 ലക്ഷം കുറച്ചു! ആനിവേഴ്‌സറിക്ക് വാരിക്കോരി ഓഫര്‍ നല്‍കി സിട്രണ്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ നിലവില്‍ ഇന്ത്യയില്‍ നാല് കാറുകളാണ് വില്‍ക്കുന്നത്. റെനോക്ക് ശേഷം ഫ്രഞ്ച് പാരമ്പര്യവുമായി എത്തിയ സിട്രണിന് പക്ഷേ വിചാരിച്ച രീതിയില്‍ പച്ചപിടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബസാള്‍ട്ട് എന്ന പേരില്‍ കൂപ്പെ എസ്‌യുവി അവതരിപ്പിച്ച് സിട്രണ്‍ വിപണിയില്‍ വലിയ അലയൊലികള്‍ തീര്‍ത്തിരിക്കുകയാണ്.

അത് അവസാനിക്കുന്നതിന് മുമ്പേ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് മാടി വിളിക്കുകയാണ് സിട്രണ്‍. നിലവിലുള്ള കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചതിനൊപ്പം പരിമിതകാലത്തേക്ക് C3 ഹാച്ച്ബാക്കിന്റെയും C3 എയര്‍ക്രോസ് മിഡ്‌സൈസ് എസ്‌യുവിയുടെയും വില വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി. സിട്രണിന്റെ ആനിവേഴ്‌സറി ഓഫറുകള്‍ ചുവടെ വിശദമായി വായിക്കാം.

shishir mishra brand director citroen india

ആദ്യം നമുക്ക് C3 റേഞ്ചിലുള്ള ഓഫറുകള്‍ പരിശോധിക്കാം. മൂന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിട്രണ്‍ C3 ഹാച്ച്ബാക്ക് ഇപ്പോള്‍ ആനിവേഴ്‌സറി വിലയായ 5.99 ലക്ഷം നല്‍കിയാല്‍ സ്വന്തമാക്കാം. 17,000 രൂപയാണ് പോക്കറ്റിലാക്കാന്‍ സാധിക്കുക. മിഡ്‌സൈസ് എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് സിട്രണ്‍ C3 എയര്‍ക്രോസ് ഇപ്പോള്‍ 8.99 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. നിലവിലെ റീട്ടെയില്‍ വിലയേക്കാള്‍ 1 ലക്ഷം രൂപ കുറച്ചാണ് ഈ മോഡല്‍ വില്‍ക്കുന്നത്.

സിട്രണിന്റെ ആനിവേഴ്‌സറി വിലകള്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് മാത്രമായിരിക്കും ബാധകം. മാത്രമല്ല ഈ മാസം മാത്രമേ ഈ വിലയില്‍ കാറുകള്‍ ലഭ്യമാകുകയുള്ളൂവെന്ന് പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേക വിലകള്‍ക്ക് പുറമേ C3 ഹാച്ച്ബാക്കിന്റെയും ഇലക്ട്രിക് പതിപ്പായ eC3-യുടെയും പുതിയ 'ബ്ലൂ' എഡിഷന്‍ അവതരിപ്പിക്കുന്നതായും സിട്രണ്‍ പ്രഖ്യാപിച്ചു. ഫീല്‍, ഷൈന്‍ എന്നീ വേരിയന്റുകളിലാകും പുതിയ ബ്ലൂ എഡിഷന്‍ ലഭ്യമാകുക.

citroen c3

പുതിയ കോസ്‌മോ ബ്ലൂ ഷെയ്ഡിനോടൊപ്പം ബോഡിലൈന്‍, റൂഫ് ഗ്രാഫിക്‌സ് എന്നിവയും ഹാച്ച്ബാക്ക് മോഡലുകളുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ക്ക് ലഭിക്കും. എയര്‍ പ്യൂരിഫയര്‍, ഇല്യൂമിനേറ്റഡ് കപ്പ് ഹോള്‍ഡറുകള്‍, സില്‍ പ്ലേറ്റുകള്‍, കസ്റ്റമൈസ്ഡ് സീറ്റ് കവറുകള്‍, നെക്ക് റെസ്റ്റ്, സീറ്റ് ബെല്‍റ്റ് കുഷ്യനുകള്‍ എന്നിവയും സിട്രണ്‍ C3, eC3 ബ്ലൂ എഡിഷന്‍ പതിപ്പുകളുടെ മൊത്തത്തിലുള്ള എക്‌സ്പീരിയന്‍സ് ഉയര്‍ത്തും.

വാര്‍ഷികാഘോഷങ്ങളില്‍ പുതിയ ഉപഭോക്താക്കള്‍ക്കൊപ്പം നിലവിലുള്ള കസ്റ്റമേഴ്‌സിനെയും പരിഗണിക്കാന്‍ സിട്രണ്‍ മറന്നിട്ടില്ല. ഏപ്രില്‍ മാസം നിലവിലുള്ള കസ്റ്റമേഴ്‌സിന് സിട്രണ്‍ വാഗദാനം ചെയ്യുന്ന സൗജന്യ കാര്‍ സ്പാ സേവനം ഉപയോഗപ്പെടുത്താം. മാത്രമല്ല തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സിട്രണ്‍ കാറുകള്‍ റഫര്‍ ചെയ്ത് സമ്മാനങ്ങള്‍ നേടാനുള്ള റഫറല്‍ പ്രോഗ്രാമും കമ്പനി അവതരിപ്പിച്ചു. വിജയകരമായ ഓരോ റഫറന്‍സിനും 10000 രൂപയുടെ വൗച്ചറാണ് സമ്മാനമായി ലഭിക്കുക.

citroen c3 aircross

സിട്രണിന്റെ MY23 കാറുകളും ചില ഡീലര്‍മാര്‍ മികച്ച ഓഫറില്‍ വിറ്റഴിക്കുന്നുണ്ട്. സ്‌റ്റോക്ക് ലഭ്യതയ്ക്കും സ്ഥലങ്ങള്‍ക്കും അനുസരിച്ച് ഈ ഓഫറുകള്‍ക്ക് മാറ്റമുണ്ടാകും. അതുകൊണ്ട് നിങ്ങള്‍ ഒരു സിട്രണ്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏറ്റവും അടുത്ത ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക. ഡീലര്‍ഷിപ്പ് ശൃംഖല ചെറുതാണെന്നതാണ് സിട്രണ്‍ കാര്‍ വാങ്ങാന്‍ പലയാളുകളും മടിക്കുന്നതിനുള്ള ഒരു കാരണം.

അത് മാറ്റാനായി ഈ കലണ്ടര്‍ വര്‍ഷം അവസാനത്തോടെ 200 സെയില്‍സ് ആന്‍ഡ് സര്‍വീസ് ടച്ച്‌പോയിന്റുകള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ മാസം സിട്രണ്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. C3, eC3, C3 എയര്‍ക്രോസ് എന്നിവക്ക് പുറമെ C5 എയര്‍ക്രോസ്് എസ്യുവിയും കമ്പനി ഇന്തയയില്‍ വില്‍പ്പനക്കെത്തിക്കുന്നു. ടാറ്റ മോട്ടോര്‍സിന്റെ വരാന്‍ പോകുന്ന കൂപ്പെ എസ്‌യുവിയായ കര്‍വിന് എതിരിടാനായി ബസാള്‍ട്ട് വിഷന്‍ പ്രോട്ടോടൈപ്പിനെ അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവിയും കമ്പനി വികസിപ്പിക്കുന്നുണ്ട്.

citroen ec3

C3, eC3 ഹാച്ച്ബാക്കുകള്‍ക്കും C3 എയര്‍ക്രോസ് എസ്‌യുവിക്കും പിന്നാലെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിലുള്ള കമ്പനിയുടെ നാലാമത്തെ മോഡലാണിത്. സിട്രണ്‍ C3 എയര്‍ക്രോസിന്റെ അതേ എഞ്ചിന്‍ തന്നെ ബസാള്‍ട്ടിനും കരുത്ത് പകരുമെന്നാണ് സൂചന. കൂപ്പെ എസ്‌യുവിഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് പുറമെ ലാറ്റിനമേരിക്കന്‍ വിപണി കൂടി ലക്ഷ്യമിട്ടാണ് സിട്രണ്‍ ബസാള്‍ട്ട് അണിയിച്ചൊരുക്കുന്നത്.

More from DriveSpark

Article Published On: Friday, April 5, 2024, 11:42 [IST]
English summary
Citroen india celebrating third anniversary with price cut on c3 range other special offers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X