ഒരാള്‍ ഒറ്റ ദിവസം വാങ്ങിയത് 1000 ഇലക്ട്രിക് കാറുകള്‍! ടാറ്റയുടെ എതിരാളിക്ക് ലോട്ടറി
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് സിട്രണ്‍ eC3. ഫ്രഞ്ച് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള C3 ഹാച്ച്ബാക്കിന്റെ വൈദ്യുതീകരിച്ച പതിപ്പാണ് eC3. ഇപ്പോള്‍ സിട്രണ്‍ eC3 ഇലക്ട്രിക് വാഹനത്തിന്റെ 1000 യൂണിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ഫ്രഞ്ച് കമ്പനി ഒഎച്ച്എം ഇ ലോജിസ്റ്റിക്സുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ഒഎച്ച്എം ഇ ലോജിസ്റ്റിക്സിന്റെ ഇലക്ട്രിക് ഷെയര്‍ മൊബിലിറ്റി സേവനങ്ങളിലേക്കാണ് ഇലക്ട്രിക് കാര്‍ ഉള്‍പ്പെടുത്തുന്നത്. ആദ്യ ഘട്ടത്തില്‍ 120 സിട്രണ്‍ eC3 കാറുകളാണ് സിട്രണ്‍ ഒഎച്ച് എം ഇ ലോജിസ്റ്റിക്‌സിന് കൈമാറിയിരിക്കുന്നത്. തെലങ്കാനയിലെ ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ വെച്ച് ആദ്യ ഫ്‌ലീറ്റ് കൈമാറി. 12 മാസത്തിനുള്ളില്‍ 1000 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ കൈമാറുന്നതിനായുള്ള ധാരണാപത്രത്തില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു.

ഒരു കൊല്ലം കൊണ്ട് ശേഷിക്കുന്ന 880 വാഹനങ്ങള്‍ ക്രമേണ അതിന്റെ വാഹനവ്യൂഹത്തില്‍ ചേര്‍ക്കാനാണ് ഒഎച്ച്എം ഇ ലോജിസ്റ്റിക്‌സ് പദ്ധതിയിടുന്നത്. ഒഎച്ച്എമ്മിനെ കുറിച്ച് പറയുമ്പോള്‍ 100 ഇലക്ട്രിക് ക്യാബുകളുമായി 2022 ഒക്‌ടോബറിലാണ് കമ്പനി തങ്ങളുടെ പ്രയാണം ആരംഭിച്ചത്. ഹൈദരാബാദ് വിമാനത്താവളത്തിലായിരുന്നു ഈ 1000 ക്യാബുകളും വിന്യസിച്ചിട്ടുള്ളത്.
വിമാനത്താവളത്തിലേക്കും പുറത്തേക്കും സുസ്ഥിരമായ ഗതാഗത മാര്‍ഗം തേടുന്ന യാത്രക്കാര്‍ക്കുള്ള സേവനം അവര്‍ ഉറപ്പു നില്‍കുന്നു. ഇപ്പാള്‍ ക്യാബുകളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തുന്ന കമ്പനി തങ്ങളുടെ ലക്ഷ്യത്തിലേക്ക് പതിയെ നടന്നടുക്കുകയാണ്. ഒഎച്ച്എം ഇ ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സിട്രണ്‍ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ശിശിര്‍ മിശ്ര പറഞ്ഞു.

സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ സ്വീകരിക്കാനുള്ള തങ്ങളുടെ ശ്രമത്തിന്റെ ഭാഗമായുള്ള സിട്രണ്‍ eC3 പെര്‍ഫോമന്‍സിന്റെയും സുഖസൗകര്യങ്ങളുടെയും പരിസ്ഥിതി സൗഹൃദത്തിന്റെയും മികച്ച സംയോജനമാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്രീനര്‍ മൊബിലിറ്റി ഓപ്ഷനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ബിസിനസുകള്‍ക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണിത്. ഈ പങ്കാളിത്തം ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും മൊബിലിറ്റി മേഖലയില്‍ കാര്‍ബണ്‍ ഫൂട്പ്രിന്റുകള്‍ കുറയ്ക്കുന്നതിനുമുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന് അടിവരയിടുന്നുവെന്നും മിശ്ര പറഞ്ഞു.
സിട്രണ്‍ eC3 ഇവിയുടെ പവര്‍ട്രയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ 57 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. 29.2 kWh ബാറ്ററി പായ്ക്കില്‍ നിന്ന സിട്രണ്‍ eC3 പവറെടുക്കുന്നത്. ഇവി ഒറ്റചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.

15A പ്ലഗ് പോയിന്റ് ചാര്‍ജര്‍ ഉപയോഗിച്ച് 10 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ഈ കാര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 57 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം വിശാലമായ ഇന്റീരിയറും കാര്‍ഗോ കപ്പാസിറ്റിയും ഈ സിട്രണ്‍ ഇവിയെ വിവിധ ലോജിസ്റ്റിക് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണക്കുന്ന 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാനുവല്‍ എസിയും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇലക്ട്രിക് ഹാച്ചിന്റെ സവിശേഷതകളില്‍ ചിലതാണ്. കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിയില്‍ സിട്രണ്‍ സജ്ജീകരിച്ചിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഇവി നിരാശപ്പെടുത്തിയിരുന്നു. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ഇലക്ട്രിക് വാഹനത്തിന് 0 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തില്‍ 1 സ്റ്റാറും മാത്രമാണ് നേടാനായത്. തീ പോയിന്റ് ബെല്‍റ്റുകള്‍ നല്‍കാത്തതിനാലും പാസഞ്ചര്‍ എയര്‍ബാഗ് ഡിസ്‌കണക്ഷന്‍ സ്വിച്ച് നല്‍കാത്തതിനാലുമാണ് ഇത്രയും കുറഞ്ഞ സ്‌കോര്‍ ലഭിച്ചത്.
ESC മാത്രമല്ല സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകള്‍, സൈഡ് എയര്‍ബാഗുകള്‍, ISOFIX ആങ്കറേജുകള്‍, പിന്‍ സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും ലഭിക്കുന്നില്ല. 11.61 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഹാച്ചിന്റെ എക്സ്ഷോറൂം വില. ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായാണ് മത്സരം.


Click it and Unblock the Notifications








