ഇന്ത്യയിൽ കൂടുതൽ വേരുറപ്പിക്കാൻ സിട്രൺ, ഒരു ലോഡ് സർപ്രൈസുകളുമായി ബ്രാൻഡ്
രാജ്യത്ത് അവതരിപ്പിച്ചത് മുതൽ ഏറ്റവും കൂടുതൽ ജനപ്രിയ ബ്രാൻഡാണ് സിട്രൺ. എന്നാൽ ഇടക്കാലത്ത് വിൽപ്പനയിൽ ചെറിയ ഇടിവ് വന്നുവെങ്കിലും അത് തിരിച്ചു പിടിക്കാനുളള ശ്രമം തുടർന്നു കൊണ്ടേയിരിക്കുകയാണ് കമ്പനി. ഫ്രാൻസിന് ശേഷം ഏറ്റവും കൂടുതൽ വാഹനം വിൽക്കുന്ന വിപണിയാക്കി ഇന്ത്യയെ മാറ്റാനുളള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ബ്രാൻഡ്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയെ പ്രതീക്ഷിക്കുന്ന സ്ഥിതിയിലെത്തിക്കാൻ ഒരുപാട് കടമ്പകൾ കടക്കണമെന്നാണ് ഉടമകൾ പറയുന്നത്. സിട്രൺ സി3, ഇ-സി3, സി3 എയർക്രോസ്, സി5 എയർക്രോസ് എന്നിങ്ങനെ നാല് കാറുകളാണ് വാഹന നിർമ്മാതാവ് ഇന്ത്യയിൽ വിൽക്കുന്നത്. ഈ വർഷം അവസാനം ബസാൾട്ട് വിഷൻ അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവിയെ അതിൻ്റെ ലൈനപ്പിലേക്ക് ചേർക്കുകയാണ്.

ബസാൾട്ടിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, എംജി ആസ്റ്റർ തുടങ്ങിയ കോംപാക്ട് എസ്‌യുവികൾക്കൊപ്പം വരാനിരിക്കുന്ന ടാറ്റ കർവ്വും ബസാൾട്ട് വിഷന്റെ പ്രാഥമിക എതിരാളികളുടെ പട്ടികയിൽ പെടും.
കൂപ്പെ ശൈലിയിലുള്ള സ്ലോപ്പിംഗ് റൂഫ് കാറിൻ്റെ പ്രധാന ആകർഷണവും എതിരാളികളിൽ നിന്ന് വേർതിരിക്കുന്ന ഒരു ഘടകവുമാണ്. C3 എയർക്രോസ് പോലുള്ള ഷാർക്ക് ഫിൻ ആൻ്റിനകളും എൽഇഡി ടെയിൽ ലൈറ്റുകളും ലഭിക്കും, ഇത് സിട്രണിൽ നിന്നുള്ള ഏതൊരു C -ക്യൂബ്ഡ് വാഹനത്തേയും വെച്ച് ആദ്യമാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഇത് എന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.

ബസാൾട്ട് വിഷൻ്റെ ടെസ്റ്റ് മോഡലുകളെ പൂർണ്ണമായും മറച്ച രീതിയിൽ കണ്ടെത്തിയിട്ടുണ്ട്, മുന്നിലും പിന്നിലും എക്സ്ട്ര ലെയറുകൾ ഇതിനുണ്ട്. ഇവിടെയാണ് കൂപ്പെ എസ്‌യുവിക്ക് അതിൻ്റെ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ ലഭിക്കുന്നത്. C3, C3 എയർക്രോസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫ്രണ്ട് ഗ്രില്ല്, ബമ്പർ, ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയിലുടനീളം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. മറ്റ് മോഡലുകളുമായി പങ്കുവെയ്ക്കുന്ന സവിശേഷതകളിൽ ഹെഡ്‌ലാമ്പുകളും LED DRL-കളും ഉൾപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
ടെസ്‌റ്റ് മോഡലുകളിൽ കാണുന്നത് പോലെ, A -പില്ലറിൻ്റെ ആംഗിളും ബോണറ്റിൻ്റെയും സ്കൾപ്റ്റഡ് രൂപവും C3, C3 എയർക്രോസിൻ്റേതിന് സമാനമായി കാണപ്പെടുന്നു. സൈഡ് പ്രൊഫൈലും ഏറെ കുറെ സമാനമാണ്. ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള റിയർ വ്യൂ മിററുകളും ഫ്ലാപ്പ് ടൈപ്പ് ഡോർ ഹാൻഡിലുകളും ഇതിൽ ഉൾപ്പെടുന്നു. പിന്നിലേക്ക് നീങ്ങുമ്പോൾ, കൂപ്പേ ശൈലിയുടെ സൂചനകൾ വളരെ പ്രകടമാണ്.
അകത്തേക്ക് നീങ്ങിയാൽ, C3 ഹാച്ചിൽ നിന്നും C3 എയർക്രോസിൽ നിന്നും സിട്രൺ ബസാൾട്ട് വിഷൻ വൻതോതിൽ ഘടകങ്ങൾ കടം വാങ്ങും എന്ന് പ്രതീക്ഷിക്കുന്നു. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ, പവർഡ് ORVM -കൾ, കണക്റ്റിവിറ്റി ഫീച്ചറുകൾ, 12V സോക്കറ്റ്, ഓട്ടോമാറ്റിക് എസി, എഞ്ചിൻ സ്റ്റാർട്ട്/ സ്റ്റോപ്പ്, കീലെസ് എൻട്രി എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കുന്ന ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.
ഓട്ടോമാറ്റിക് എസി, പുഷ് ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോ ഡിമ്മിംഗ് IRVM, ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. സേഫ്റ്റി ഫീച്ചറുകളിൽ ESP, ഹിൽ ഹോൾഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർവ്യൂ ക്യാമറ, പാർക്കിംഗ് സെൻസറുകൾ, EBD, ആറ് എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ ഉൾപ്പെടുത്തും.


Click it and Unblock the Notifications








