ലക്ഷങ്ങൾ ലാഭത്തിൽ 7-സീറ്റർ വരെ ലഭ്യം; സിട്രണിന്റെ തകർപ്പൻ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

പല പ്രമുഖ വാഹന നിർമ്മാതാക്കളും 2024 -ൽ തങ്ങളുടെ വിൽപ്പന മെച്ചപ്പെടുത്താനും, വിപണി വിഹിതം ഉയർത്താനും, 2023 സ്റ്റോക്ക് ക്ലിയർ ചെയ്യാനുമായി തങ്ങളുടെ മോഡൽ നിരയിൽ കാര്യമായ ഡിസ്കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രണും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.

പ്രധാനമായും തങ്ങളുടെ 2023 സ്റ്റോക്കിൻ്റെ ഇൻവെൻ്ററി ക്ലിയർ ചെയ്യുന്നതിനായിട്ടാണ് 2024 ഫെബ്രുവരിയിൽ സിട്രൺ ഇന്ത്യ തങ്ങളുടെ ICE മോഡൽ നിരയിൽ കാര്യമായ ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുന്നത്. C3 ഹാച്ച്ബാക്ക്, C3 എയർക്രോസ് അല്ലെങ്കിൽ C5 എയർക്രോസ് എന്നിവ വാങ്ങാനായി പ്ലാനിടുകയാണെങ്കിൽ, ഈ മാസം നിങ്ങൾക്ക് ലക്ഷക്കണക്കിന് ആനുകൂല്യങ്ങൾ ലഭിക്കും എന്ന് നിസംശംയം പറയാം. എത്രത്തോളം ലാഭിക്കാൻ കഴിയുമെന്ന് വിശദ്ധമായി അറിയാൻ തുടർന്ന് വായിക്കുക.

സിട്രണിന്റെ തകർപ്പൻ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

2024 ഫെബ്രുവരി സിട്രൺ C3 എയർക്രോസ് ഓഫറുകൾ: ഫ്രഞ്ച് ബ്രാൻഡിൻ്റെ മിഡ് സൈസ് എസ്‌യുവി മോഡൽ 1.9 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങളോടെ ഈ മാസം ലഭ്യമാണ്. മോഡൽ റേഞ്ചിന്റെ വില 10 ലക്ഷം മുതൽ 14.27 ലക്ഷം രൂപ വരെയാണ്, അതിനാൽ ഈ ഓഫർ വളരെ പ്രധാനമാണ്. എന്നിരുന്നാലും, പരിമിതമായ MY23 സ്റ്റോക്കിന് മാത്രമേ ഓഫർ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കണം.

ഹ്യുണ്ടായി ക്രെറ്റ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളാണ് C3 എയർക്രോസിന്റെ പ്രധാന എതിരാളികൾ. സെഗ്‌മെൻ്റിൽ വളരെ സവിശേഷമായ, ഏഴ് സീറ്റ് ലേയൗട്ട് വാഹനം വാഗ്ദാനം ചെയ്യുന്നു. മറ്റ് കോംപറ്റീഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് C3 എയർക്രോസിന് വളരെ മികച്ചതും മേൽക്കൈ നൽകുന്നതുമായി ഒരു സവിശേഷതയാണ്.

സിട്രണിന്റെ തകർപ്പൻ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

110 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി ഐസിൻ സോഴ്സ്ഡ് ആറ് സ്പീഡ് torque കൺവെർട്ടറിനെ ജോടിയാക്കുന്ന C3 എയർക്രോസിൻ്റെ ഓട്ടോമാറ്റിക് പതിപ്പ് സിട്രൺ അടുത്തിടെ പുറത്തിറക്കി. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ C3X ഹൈറൈഡിംഗ് സെഡാനും ഇന്ത്യയിൽ അവതരിപ്പിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

2024 ഫെബ്രുവരി സിട്രൺ C3 ഓഫറുകൾ: MY2023 സിട്രൺ C3 മോഡലുകൾ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഈ മാസം 1.5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കും എന്നതാണ് കോള്. വ്യത്യസ്തമായ രണ്ട് പവർട്രെയിൻ ഓപ്ഷനുമായാണ് ചെറു ഹാച്ച്ബാക്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

സിട്രണിന്റെ തകർപ്പൻ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

82 bhp പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നതാണ് ആദ്യ ഓപ്ഷൻ. കൂടാതെ ആറ് സ്പീഡ് മാനുവലുമായി കണക്ട് ചെയ്ത 110 bhp പവർ സൃഷ്ടിക്കുന്ന, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് അടുത്തത്. 6.16 ലക്ഷം മുതൽ 9.08 ലക്ഷം രൂപ വരെ വിലയുള്ള C3, മാരുതിയുടെ വാഗൺ ആർ, ഇഗ്നിസ്, ടാറ്റ പഞ്ച് എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

2024 ഫെബ്രുവരി സിട്രൺ C5 എയർക്രോസ് ഓഫറുകൾ: ഇന്ത്യയിൽ സിട്രണിൻ്റെ മുൻനിര എസ്‌യുവിയായ C5 എയർക്രോസിന് അല്പം മന്ദഗതിയിലുള്ള വിൽപ്പനയാമുള്ളത്. 2023 ഏപ്രിൽ-ഡിസംബർ കാലയളവിൽ കമ്പനി ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ 55 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. അതുകൊണ്ടാണ് C5 എയർക്രോസ് മൊത്തം 3.5 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളുമായി ഈ മാസം വരുന്നത്.

സിട്രണിന്റെ തകർപ്പൻ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ തുടങ്ങിയ മോഡലുകളുടെ എതിരാളിക്ക് കഴിഞ്ഞ വർഷം ഒരു മുഖം മിനുക്കൽ ലഭിച്ചിരുന്നു. നിലവിൽ 36.91 ലക്ഷം മുതൽ 37.67 ലക്ഷം വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 177 bhp പവർ സൃ,്ടിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

More from DriveSpark

Article Published On: Friday, February 9, 2024, 8:30 [IST]
English summary
Citroen offers great discounts for its ice models in 2024 february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X