കർവ്വുമായുള്ള അങ്കം കുറിക്കാൻ ബസാൾട്ട് എത്തി; സിട്രൺ കൂപ്പെ എസ്‌യുവിയുടെ രൂപവും ഭാവവും ഇങ്ങനെ

ഇന്ത്യയിൽ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രണിൻ്റെ അഞ്ചാമത്തെ മോഡലാണ് ബസാൾട്ട് എസ്‌യുവി -കൂപ്പെ. സിട്രൺ ബസാൾട്ടിൻ്റെ ഏതാനും ടീസറുകൾ കമ്പനി നേരത്തെ തന്നെ പുറത്തിറക്കുകയും എക്സ്റ്റീരിയർ നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും, കാർ നിർമ്മാതാക്കൾ ഇപ്പോൾ വാഹനത്തിൻ്റെ പ്രൊഡക്ഷൻ -റെഡി പതിപ്പിൽ കൂപ്പെ ടൈപ്പ് എസ്‌യുവിയെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഓഗസ്റ്റിൽ തന്നെ ബസാൾട്ട് പുറത്തിറക്കാൻ സിട്രൺ തയ്യാറെടുത്തിരിക്കുകയാണ്, ഉടൻ തന്നെ അതിനുള്ള ബുക്കിംഗ് ആരംഭിക്കാനും കമ്പനി ഒരുക്കമാണ്. ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം ശ്രദ്ധയോടെയാണ് സിട്രൺ ബസാൾട്ട് കൂപ്പെ ടൈപ്പ് എസ്‌യുവി സജ്ജീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

സിട്രോൺ ബസാൾട്ട് എക്സ്റ്റീരിയർ: C3 എയർക്രോസ് കോംപാക്ട് എസ്‌യുവിയുമായി ഡിസൈൻ സമാനതകളുള്ള ഒരു കൂപ്പെ ടൈപ്പ് എസ്‌യുവി മോഡലാണിത്. മുന്നിൽ, V- ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി DRL -കളും ഒരു സ്പ്ലിറ്റ് ഗ്രില്ലും നമുക്ക് കാണാൻ കഴിയും, അത് C3 എയർക്രോസിൽ വരുന്നതിന് സമാനമാണ്. എന്നാൽ ബമ്പർ ഡിസൈന്റെ കാര്യത്തിൽ ബസാൾട്ടിന് അതിൻ്റേതായ സവിശേഷമായ ലുക്ക് നൽകുന്നതിനായി അല്പം മാറ്റിയിട്ടുണ്ട്.

സൈഡ് പ്രൊഫൈലിൽ, കൺസെപ്റ്റ് മോഡലിൽ കാണുന്ന ബ്ലാക്ക്ഡ് -ഔട്ട് വീലുകളിൽ നിന്ന് വ്യത്യസ്തമായ ഡ്യുവൽ -ടോൺ ഫിനിഷ് അലോയി വീലുകളും കൂപ്പെ ടൈപ്പ് റൂഫ്‌ലൈനും ഈ പ്രൊഡക്ഷൻ സ്പെക്ക് മോഡൽ കാണിക്കുന്നു. പിൻഭാഗത്ത്, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകളും ബ്ലാക്ക്ഡ് -ഔട്ട് ബമ്പറും സിൽവർ സ്കിഡ് പ്ലേറ്റും വാഹനത്തിന് ലഭിക്കുന്നു.

സിട്രൺ ബസാൾട്ട് ഇൻ്റീരിയർ: കൂപ്പെ എസ്‌യുവിയുടെ ക്യാബിനും C3 എയർക്രോസുമായി കാര്യമായ സാമ്യമുണ്ട്, ട്വിൻ ഡിജിറ്റൽ ഡിസ്‌പ്ലേകളും എസി വെൻ്റുകൾക്ക് അതേ രൂപകൽപ്പനയും ഉൾപ്പെടുന്ന സമാന ഡാഷ്‌ബോർഡ് ലേയൗട്ടാണ് ഇതിലും ഇടം പിടിക്കുന്നത്. സിട്രൺ ബസാൾട്ടിന് വൈറ്റ് ലെതറെറ്റ് അപ്ഹോൾസ്റ്ററി നൽകിയിട്ടുണ്ട്. കൂപ്പെ എസ്‌യുവിയുടെ ഒരു പ്രത്യേകത എന്തെന്നാൽ, തുടയുടെ അടിഭാഗത്തിന് മികച്ച സപ്പോർട്ട് നൽകുന്നതിന് പിൻസീറ്റ് ബേസ് 87 mm നീങ്ങുന്നു എന്നതാണ്.

സിട്രോൺ ബസാൾട്ട് ഫീച്ചറുകൾ: C3 എയർക്രോസിൽ വരുന്ന അതേ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീനും, 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമാണ് ബസാൾട്ടിന് ലഭിക്കുന്നത്. അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, പുഷ് -ബട്ടൺ സ്റ്റാർട്ട്/ സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ എന്നിവ അതിൻ്റെ പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇക്കാലത്ത് ഫീച്ചറുകൾ മാത്രമല്ല വാഹനത്തിന്റെ സുരക്ഷയുടെ കാര്യത്തിലും ഉപഭോക്താക്കൾ വളരെ ചിന്താകുലരാണ്. അതിനാൽ തന്നെ ഇക്കാര്യത്തിലും സിട്രൺ കാര്യമായ ശ്രദ്ധ ചെലുത്തുന്നു. വാഹനത്തിൻ്റെ സേഫ്റ്റി കിറ്റിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഒരു റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾപ്പെടുന്നു.

സിട്രോൺ ബസാൾട്ട് എഞ്ചിനും ട്രാൻസ്മിഷനും: 1.2 -ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.2 -ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾക്കൊപ്പം സിട്രൺ ഈ മോഡലിനെ വാഗ്ദാനം ചെയ്യും. ഇതിൽ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റ് 82 PS മാക്സ് പവറും 115 Nm പീക്ക് ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. ഇത് അഞ്ച് -സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ചേർന്ന് ലിറ്ററിന് 18 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.

അടുത്തതായി ടർബോ പെട്രോൾ എഞ്ചിന്റെ കാര്യത്തിൽ, ഈ യൂണിറ്റ് 110 PS മാക്സ് പവറും 205 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് -സ്പീഡ് മാനുവൽ, ആറ് -സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. മാനുവലിന് ലിറ്ററിന് 19.5 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് ലിറ്ററിന് 18.7 കിലോമീറ്റർ മൈലേജുമാണ് സിട്രൺ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Friday, August 2, 2024, 21:35 [IST]
English summary
Citroen officially revealed basalt suv coupe in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X