കർവ്വിന് കോംപറ്റീഷനുമായി സിട്രൺ; ടാറ്റ കൂപ്പെ എസ്‌യുവിയെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഫ്രഞ്ച് നിർമ്മാതാക്കൾ

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ തലവര മാറ്റി എഴുതാനുള്ള പ്രയത്നത്തിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രൺ. ഇപ്പോൾ ബ്രാൻഡ് തങ്ങളുടെ C -ക്യൂബ്ഡ് പ്രോഗ്രാമിൻ്റെ ഭാഗമായ ബസാൾട്ട് വിഷൻ കോംപാക്ട് എസ്‌യുവി കൂപ്പെ ആദ്യമായി ടീസ് ചെയ്തിരിക്കുകയാണ്. ഏതാനും മാസങ്ങളായി ഇതിനുള്ള പരീക്ഷണം നിർമ്മാതാക്കൾ തുടരുകയാണ്.

വാഹനം 2024 മാർച്ച് 27 -ന് അരങ്ങേറ്റം കുറിക്കും എന്നാണ് പുതിയ ടീസർ വെളിപ്പെടുത്തുന്നത്. കൂപ്പെ ശൈലിയിലുള്ള റൂഫ് ലൈനുമായി സിട്രൺ ബസാൾട്ട് വിഷൻ അതിൻ്റെ വില പരിധിയിൽ വരുന്ന അതുല്യമായ ഓഫറുകളിൽ ഒന്നായിരിക്കും. സിട്രൺ ബസാൾട്ട് വിഷന് ഏകദേശം 4.3 മീറ്റർ നീളമുണ്ടായിരിക്കാം, ഇത് C3 എയർക്രോസിൻ്റെ അതേ വലുപ്പമാണ്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, എംജി ആസ്റ്റർ തുടങ്ങിയ കോംപാക്ട് എസ്‌യുവികൾക്കൊപ്പം വരാനിരിക്കുന്ന ടാറ്റ കർവ്വും ബസാൾട്ട് വിഷന്റെ പ്രാഥമിക എതിരാളികളുടെ പട്ടികയിൽ പെടും.

കമ്പനിയുടെ പുതിയ ടീസറിൽ പിന്നിലെ കൂപ്പെ ശൈലിയിലുള്ള സ്ലോപ്പിംഗ് റൂഫ് കാണിക്കുന്നു. ഇത് കാറിൻ്റെ പ്രധാന ആകർഷണവും എതിരാളികളിൽ നിന്ന് വേർതിരിക്കുന്ന ഒരു ഘടകവുമാണ്. ടീസറിൽ C3 എയർക്രോസ് പോലുള്ള ഷാർക്ക് ഫിൻ ആൻ്റിനകളും എൽഇഡി ടെയിൽ ലൈറ്റുകളും കാണിക്കുന്നു, ഇത് സിട്രണിൽ നിന്നുള്ള ഏതൊരു C -ക്യൂബ്ഡ് വാഹനത്തേയും വെച്ച് ആദ്യമാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഇത് എന്ന് കമ്പനി സൂചിപ്പിച്ചു.

ബസാൾട്ട് വിഷൻ്റെ ടെസ്റ്റ് മോഡലുകളെ പൂർണ്ണമായും മറച്ച രീതിയിൽ കണ്ടെത്തിയിട്ടുണ്ട്, മുന്നിലും പിന്നിലും എക്സ്ട്ര ലെയറുകൾ ഇതിനുണ്ട്. ഇവിടെയാണ് കൂപ്പെ എസ്‌യുവിക്ക് അതിൻ്റെ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ ലഭിക്കുന്നത്. C3, C3 എയർക്രോസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫ്രണ്ട് ഗ്രില്ല്, ബമ്പർ, ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയിലുടനീളം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. മറ്റ് മോഡലുകളുമായി പങ്കുവെയ്ക്കുന്ന സവിശേഷതകളിൽ ഹെഡ്‌ലാമ്പുകളും LED DRL-കളും ഉൾപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

ടെസ്‌റ്റ് മോഡലുകളിൽ കാണുന്നത് പോലെ, A -പില്ലറിൻ്റെ ആംഗിളും ബോണറ്റിൻ്റെയും സ്കൾപ്റ്റഡ് രൂപവും C3, C3 എയർക്രോസിൻ്റേതിന് സമാനമായി കാണപ്പെടുന്നു. സൈഡ് പ്രൊഫൈലും ഏറെ കുറെ സമാനമാണ്. ഇന്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള റിയർ വ്യൂ മിററുകളും ഫ്ലാപ്പ് ടൈപ്പ് ഡോർ ഹാൻഡിലുകളും ഇതിൽ ഉൾപ്പെടുന്നു. പിന്നിലേക്ക് നീങ്ങുമ്പോൾ, കൂപ്പേ ശൈലിയുടെ സൂചനകൾ വളരെ പ്രകടമാണ്.

അകത്തേക്ക് നീങ്ങിയാൽ, C3 ഹാച്ചിൽ നിന്നും C3 എയർക്രോസിൽ നിന്നും സിട്രൺ ബസാൾട്ട് വിഷൻ വൻതോതിൽ ഘടകങ്ങൾ കടം വാങ്ങും എന്ന് പ്രതീക്ഷിക്കുന്നു. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ, പവർഡ് ORVM -കൾ, കണക്റ്റിവിറ്റി ഫീച്ചറുകൾ, 12V സോക്കറ്റ്, ഓട്ടോമാറ്റിക് എസി, എഞ്ചിൻ സ്റ്റാർട്ട്/ സ്റ്റോപ്പ്, കീലെസ് എൻട്രി എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കുന്ന ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഓട്ടോമാറ്റിക് എസി, പുഷ് ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ഓട്ടോ ഡിമ്മിംഗ് IRVM, ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. സേഫ്റ്റി ഫീച്ചറുകളിൽ ESP, ഹിൽ ഹോൾഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർവ്യൂ ക്യാമറ, പാർക്കിംഗ് സെൻസറുകൾ, EBD, ആറ് എയർബാഗുകൾ എന്നിവ സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ ഉൾപ്പെടുത്തും.

സിട്രൺ ബസാൾട്ട് വിഷൻ്റെ എഞ്ചിൻ ഓപ്ഷനുകൾ C3 എയർക്രോസിൻ്റേതിന് സമാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ മാനുവൽ ഗിയർബോക്സിനൊപ്പം 110 PS പവറും 190 Nm torque ഉം സൃഷ്ടിക്കുന്നു. അടുത്തിടെ കമ്പനി പുറത്തിറക്കിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് പിന്നാലെ എത്തിയേക്കാം.

സിട്രൺ ഈ കൂപ്പെ എസ്‌യുവിയെ ബസാൾട്ട് വിഷൻ എന്ന് വിളിക്കുമോ അതോ C3X എന്ന് വിളിക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് ദിവസങ്ങൾക്കുള്ളിൽ അതായത് 2024 മാർച്ച് 27 -ന് വാഹനം അരങ്ങേറ്റം കുറിക്കും, ഇന്ത്യൻ വിപണിയിൽ സിട്രണിൻ്റെ പുതിയ ദിശയിലേക്കുള്ള ചുവടുവെയ്പ്പാവും ഇത്.

More from DriveSpark

Article Published On: Monday, March 25, 2024, 20:16 [IST]
English summary
Citroen teases new basalt vision coupe type suv ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X