ഒറ്റയടിക്ക് വിറ്റുപോയത് 2000 ഇലക്ട്രിക് കാറുകള്‍! എല്ലാവര്‍ക്കും ഇപ്പോള്‍ ടാറ്റയുടെ ഈ എതിരാളിയെ മതി

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി അടക്കി ഭരിക്കുന്നത് നിലവില്‍ ടാറ്റ മോട്ടോര്‍സ് ആണ്. എന്നിരുന്നാലും ടാറ്റക്ക് വെല്ലുവിളി ഉയര്‍ത്തി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ രംഗത്തുണ്ട്. സിട്രണ്‍ C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് 6 മാസത്തിനകം വിപണിയില്‍ എത്തിച്ച് ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്ത് തങ്ങള്‍ക്ക് കണ്ണുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നാണ് സിട്രണ്‍ eC3. സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല, കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ക്യാബ് കമ്പനികള്‍ക്കിടയിലും വളരെ ജനപ്രിയമാണ് ഈ ഇലക്ട്രിക് കാര്‍.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബ്ലൂസ്മാര്‍ട്ട് കമ്പനിക്ക് 4,000 ഇലക്ട്രിക് കാറുകള്‍ നല്‍കാനായി സിട്രണ്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇപ്പോള്‍ സിട്രണ്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങാനായി മറ്റൊരു ക്യാബ് കമ്പനി ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ക്യാബ്-ഈസ് (CAB-EEZ) എന്ന കമ്പനിയാണ് ഏറ്റവും പുതുതായി ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. 2,000 സിട്രണ്‍ eC3 ഇലക്ട്രിക് കാറുകള്‍ വാങ്ങാം എന്നാണ് ക്യാബ്-ഈസ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

citroen cabe mou 2000 ec3 evs

ഈ 2,000 സിട്രണ്‍ eC3 ഇലക്ട്രിക് കാറുകള്‍ മുംബൈയിലും പൂനെയിലും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു കമ്പനികളും തമ്മിലുള്ള വമ്പന്‍ ഡീല്‍ ആയതിനാല്‍ തന്നെ ഇത് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകളിലൊന്നാണ് സിട്രണ്‍ eC3. നിലവില്‍ 11.61 ലക്ഷം രൂപ മാത്രമാണ് സിട്രണ്‍ eC3 ഇലക്ട്രിക് കാറിന്റെ വില.

അതേ സമയം ഈ കാറിന്റെ ടോപ് വേരിയന്റിന് 13.41 ലക്ഷം രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്. സിട്രണ്‍ eC3 ഇവിയുടെ പവര്‍ട്രയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ 57 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. 29.2kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് സിട്രണ്‍ eC3 ഇലക്ട്രിക് ഹാച്ച് പവര്‍ എടുക്കുന്നത്.

citroen ec3

ഫ്രഞ്ച് ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 15A പ്ലഗ് പോയിന്റ് ചാര്‍ജര്‍ ഉപയോഗിച്ച് 10 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ഈ കാര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഈ ഇലക്ട്രിക് കാറിന്റെ ബാറ്ററി 10 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ചാര്‍ജ് ചെയ്യാന്‍ 57 മിനിറ്റ് മതി. അതായത് 1 മണിക്കൂറിനുള്ളില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം.

സിട്രണ്‍ eC3 ഇലക്ട്രിക് കാറിന്റെ ക്യാബിനില്‍ ഫ്രഞ്ച് കമ്പനി ഒത്തിരി നൂതന ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 4 സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവയാണ് അവയില്‍ ചിലത്. മികച്ച സുരക്ഷ പ്രധാനം ചെയ്യുന്ന ഒരു കാര്‍ കൂടിയാണിത്.

citroen ec3 display

കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ടെക് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിയില്‍ സിട്രണ്‍ സജ്ജീകരിച്ചിട്ടുണ്ട്. മികച്ച സുരക്ഷ പ്രധാനം ചെയ്യുന്ന ഒരു കാര്‍ കൂടിയാണിത്. എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. കുറഞ്ഞ വില, മികച്ച റേഞ്ച്, നൂതന ഫീച്ചറുകള്‍ എന്നിവയുടെ മികവിലാണ് ഈ സിട്രണ്‍ ഇലക്ട്രിക് കാര്‍ ക്യാബ് കമ്പനികള്‍ക്കിടയില്‍ അതിവേഗം പ്രചാരം നേടുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുകളിലൊന്നായി സിട്രണ്‍ eC3 ടാറ്റ പഞ്ച് ഇവി പോലുള്ള മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്. ഇതുപോലെ വമ്പന്‍ കമ്പനികളുമായുള്ള കരാര്‍ ഇന്ത്യയിലെ ഫ്രഞ്ച് കമ്പനിയുടെ വളര്‍ച്ചക്ക് വലിയ മുതല്‍ക്കൂട്ടാകും. എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം വിശാലമായ ഇന്റീരിയറും കാര്‍ഗോ കപ്പാസിറ്റിയും ഈ സിട്രണ്‍ ഇവിയെ വിവിധ ലോജിസ്റ്റിക് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

More from DriveSpark

Article Published On: Tuesday, June 11, 2024, 19:20 [IST]
English summary
Citroen will supply 2000 unit ec3 electric cars to urban e mobility player cab eez infra tech
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X