പെട്രോളിനേയും ഡീസലിനേയും മറന്ന് ജനം CNG -യ്ക്ക് പിന്നാലെ; 2023 -ലെ വളർച്ചാ നിരക്ക് ഇങ്ങനെ

ഉപഭോക്താക്കൾ പരമ്പരാഗത പെട്രോൾ അല്ലെങ്കിൽ ഡീസൽ പവർഡ് മോഡലുകൾക്ക് ഉപരിയായി CNG വാഹനങ്ങൾ വാങ്ങാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് വാഹന വിപണിയിലെ ഏറ്റവും പുതിയ ട്രെൻഡ്. 2023 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷം CNG വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മുൻ കാലയളവിനെ അപേക്ഷിച്ച്, CNG സെഗ്മെന്റ് 53 ശതമാനം എന്ന വൻതോതിലുള്ള വിൽപ്പന വളർച്ചയാണ് കൈവരിച്ചത്. സാധാരണ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളെ അപേക്ഷിച്ച് CNG വാഹനങ്ങൾ കാര്യമായ നേട്ടങ്ങളും മികവുകളും വാഗ്ദാനം ചെയ്യുന്നു. ഒന്നാമതായി, ഇവ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത/ മൈലേജ് എന്നത് വളരെ ആകർഷകമായ ഒരു ചോയിസാക്കി മാറ്റുന്നു.

Cng Cars Clocks Over 53 Percent Growth In 2023 Sales

സമീപ വർഷങ്ങളിൽ പെട്രോൾ/ ഡീസൽ, CNG ഫ്യുവൽ എന്നിവ തമ്മിലുള്ള വിലയിലെ അന്തരം കുറഞ്ഞിട്ടുണ്ട് എങ്കിലും, അത് ഇപ്പോഴും കാര്യമായ മാർജിനിൽ തന്നെയാണ് എന്നത് CNG -യ്ക്ക് ഒരു മേൽക്കൈ നൽകുന്നു. മാത്രമല്ല, CNG വാഹനങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹാർദമാണ്, അടുത്ത കാലത്തായി CNG സ്റ്റേഷനുകളുടെ ലഭ്യത ശൃംഘലയും മുമ്പത്തേക്കാൾ ഉപരിയായി വർധിച്ചിട്ടുണ്ട്.

കുറഞ്ഞ ഓണർഷിപ്പ് ചെലവും ആകർഷകമായ വാറൻ്റി കാലയളവുകളുള്ള ഫാക്ടറി ഫിറ്റഡ് CNG കാറുകൾ എളുപ്പത്തിൽ വിപണിയിൽ എത്തിക്കുന്ന പല മുഖ്യധാരാ ബ്രാൻഡുകളും ചേർന്ന്, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ഘടിപ്പിച്ച കാറുകൾ തെരഞ്ഞെടുക്കാതെ ഇരിക്കാൻ ഉപഭോക്താക്കൾക്ക് കാര്യമായ കാരണങ്ങൾ ഒന്നും തന്നെ നൽകുന്നില്ല.

Cng Cars Clocks Over 53 Percent Growth In 2023 Sales

ബ്രാൻഡിൽ നിന്ന് തന്നെ ഫിറ്റ് ചെയ്ത് എത്തുന്ന CNG കിറ്റും, റിട്രോഫിറ്റ്മെൻ്റുകളും തമ്മിലുള്ള ചെലവിലെ വ്യത്യാസം ഗണ്യമായി കുറഞ്ഞു. 2022 മാർച്ചിൽ, മാരുതി സുസുക്കി തങ്ങളുടെ CNG ലൈനപ്പിനുള്ളിൽ പത്ത് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചു, അതിനുശേഷം ബ്രാൻഡിന്റെ പോർട്ട്ഫോളിയോ ഗണ്യമായി ശക്തിപ്പെട്ടു. ടാറ്റ മോട്ടോർ‌സ് അടുത്തിടെ ഇന്ത്യയിൽ ടിയാഗോ, ടിഗോർ CNG മോഡലുകളുടെ ഇൻഡസ്ട്രിയിലെ ആദ്യത്തെ AMT വേരിയൻ്റുകൾ അവതരിപ്പിച്ചു കൈയ്യടി നേടിയിരിക്കുകയാണ്.

മാരുതി സുസുക്കിയുടെ S-CNG മോഡൽ നിരയുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 -ൽ നെക്‌സോൺ i-CNG കൺസെപ്റ്റ് കമ്പനി പ്രദർശിപ്പിച്ചതിനാൽ നെക്‌സോൺ CNG ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന കർവ്വ് മിഡ്‌ സൈസ് എസ്‌യുവി കൂപ്പിനും സമീപഭാവിയിൽ ഒരു CNG വേരിയൻ്റ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്തേക്കാം എന്നും ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്.

Cng Cars Clocks Over 53 Percent Growth In 2023 Sales

നിലവിൽ ആൾട്ടോ, സെലേറിയോ, എസ്-പ്രെസ്സോ, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ബ്രെസ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര തുടങ്ങി വമ്പൻ CNG മോഡൽ നിരയാണ് മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്. ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളുടെ ഈ രാജവാഴ്ച്ചയ്ക്ക് ഒരു അവസാനം വരുത്താൻ എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ CNG സെഗ്മെന്റിലേക്ക് ശ്രദ്ധ വെയ്ക്കുന്നത്.

ആദ്യം ടിയാഗോ ടിഗോർ മോഡലുകളിൽ മാത്രം ലഭ്യമായിരുന്ന CNG ഓപ്ഷൻ ടാറ്റ പിന്നീട് ആൾട്രോസ് & പഞ്ച് എന്ന് മോഡലുകളിലേക്കും എക്സ്റ്റെൻഡ് ചെയ്തു, അതിനു ശേഷം ഇപ്പോൾ നെക്സോണിന്റെയും CNG പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ട്വിൻ സിലണ്ടർ ഓപ്ഷനുമായി CNG മോഡലുകൾ നേരിട്ട ബൂട്ട്സ്പെയ്സിന്റെ വിഷയം ടാറ്റ പുഷ്പം പോലെ പരിഹരിച്ചു എന്നതും ഒരു നേട്ടമാണ്.

Cng Cars Clocks Over 53 Percent Growth In 2023 Sales

മാരുതി സുസുക്കിയും ടാറ്റയും കൂടാതെ, i10 കോംപാക്ട് ഹാച്ച്ബാക്ക്, എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി, ഓറ എന്നിവയുടെ CNG വേരിയൻ്റുകൾ വിൽക്കുന്ന ഹ്യുണ്ടായിക്കും ഈ സെഗ്‌മെൻ്റിൽ ശക്തമായ സാന്നിധ്യമുണ്ട് എന്നതും ശ്രദ്ധേയമാണ്. മാരുതി സുസുക്കിയുമായി ചേർന്ന് ടൊയോട്ടയും അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ CNG ഓപ്ഷൻ ഇന്ത്യയിൽ വിൽപ്പനയിക്ക് എത്തിക്കുന്നു.

More from DriveSpark

Article Published On: Tuesday, February 20, 2024, 12:30 [IST]
English summary
Cng cars clocks over 53 percent growth in 2023 sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X