ഇവികളിലെ ത്രിമൂർത്തികൾ, ടാറ്റ കർവ്വിൻ്റെ എതിരാളികളുമായി ഒരു താരതമ്യം നോക്കിയാലോ

ഇവിയെന്ന് പറഞ്ഞാൽ അത് ടാറ്റയുടെ വാഹനങ്ങളെന്നാണ് രാജ്യത്തെ അവസ്ഥ. അത് കൊണ്ട് തന്നെ തങ്ങളുടെ അഞ്ചാമത്തെ ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ പോകുകയാണ് ബ്രാൻഡ്. ഈ പുതിയ മോഡൽ ഇന്ത്യയിലെ ഏക ഇടത്തരം ഇലക്ട്രിക് എസ്‌യുവിയായ MG ZS EV യുമായിട്ടാണ് നേരിട്ട് മത്സരിക്കുക. കർവ്വ് ഇവി അതിൻ്റെ കൂപ്പെ പോലെയുള്ള രൂപകൽപ്പനയും ഫീച്ചേഴ്സുകളും സമ്പന്നമായ ക്യാബിനും കൊണ്ട് വേറിട്ടുനിൽക്കാൻ ലക്ഷ്യമിടുകയാണ്. അടുത്തിടെ പുറത്ത് വന്ന ഒരു ബ്രോഷറിൽ കർവ്വ് ഇവിയിൽ ലഭിക്കുന്ന ഫീച്ചറുകളുടെ ലിസ്റ്റ് വ്യക്തമാണ്.

നെക്സോൺ ഇവിയുമായി കർവ്വ് ഇവിയുടെ നിരവധി ഇൻ്റീരിയർ ഘടകങ്ങൾ പങ്കിടുന്നുണ്ട്. Arcade.ev ആപ്പ് സ്യൂട്ട് ഘടിപ്പിച്ച 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, JBL സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, സ്‌മാർട്ട്‌ഫോൺ ഇൻ്റഗ്രേഷൻ, ടച്ച് എന്നിവ ഉൾപ്പെടുന്നു. ജെസ്റ്റർ കൺട്രോൾ ഉള്ള ഒരു പവർഡ് ടെയിൽ ഗേറ്റ് പോലെയുള്ള സെഗ്‌മെൻ്റ്-ഫസ്റ്റ് ഫീച്ചറുകൾ വരെ ഇതിന് ഉണ്ട്.

അടുത്തിടെ ഒരു പ്രൊമോഷണൽ വീഡിയോയിൽ കർവ്വിൻ്റെ ഇൻ്റീരിയറിൻ്റെ ആദ്യ ദൃശ്യങ്ങൾ നൽകിയിരുന്നു. ആംബിയൻ്റ് ലൈറ്റിംഗ് ഉള്ള പനോരമിക് സൺറൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വെഹിക്കിൾ-ടു-വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് കഴിവുകൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഒരു ADAS സ്യൂട്ട് തുടങ്ങിയ നൂതന സവിശേഷതകൾ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിൽ ലഭിക്കുമെന്ന് വ്യക്തമാണ്.

മഹീന്ദ്ര XUV400-ൽ ഇല്ലാത്ത നിരവധി ഫീച്ചറുകൾ കർവ്വ് ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, വലിയ 18 ഇഞ്ച് അലോയ് വീലുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിലെ മാപ്പ്-വ്യൂ, പവർഡ് ആൻഡ് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻസീറ്റ് റിക്ലൈൻ ഫംഗ്‌ഷൻ, പവർഡ് ടെയിൽ ഗേറ്റ്, എന്നിവയാണ് മഹീന്ദ്ര XUV400 -യിൽ നിന്ന് വേറിട്ട് നിർത്തുന്ന ചിലഫീച്ചറുകൾ. അത് പോലെ തന്നെ 4oo-യിൽ റീജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റമില്ല.

4oo- വില 15.49 ലക്ഷം മുതൽ 19.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതിൻ്റെ വിപുലമായ ഫീച്ചർ സെറ്റ് കണക്കിലെടുക്കുമ്പോൾ, XUV400-നേക്കാൾ കൂടുതൽ പ്രീമിയം പൊസിഷനിംഗ് Curvv EV-ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെഗ്മെൻ്റ് തിരിച്ച് നോക്കുമ്പോൾ ഇതിനെല്ലാം മുകളിൽ നിൽക്കുന്ന എംജി ZS EV എന്ന മോഡലിനും ടാറ്റ കർവ്വിൽ ലഭിക്കുന്ന ചില ഫീച്ചറുകളുടെ അഭാവം ഉണ്ട്.

എംജിക്ക് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലൈറ്റുകളും ഉണ്ടെങ്കിലും, ഇതിന് കണക്റ്റിംഗ് ലൈറ്റ് ബാറുകൾ ഇല്ല. ZS EV ഒരു പവർഡ് ഡ്രൈവർ സീറ്റ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതിന് വെൻ്റിലേറ്റഡ് സീറ്റുകൾ ലഭിക്കുന്നില്ല. ആംബിയൻ്റ് ലൈറ്റിംഗ്, സീക്വൻഷ്യൽ ഇൻഡിക്കേറ്ററുകൾ, പവർഡ് ടെയിൽ ഗേറ്റ്, റിയർ സീറ്റ് റിക്ലൈൻ ഫംഗ്‌ഷൻ എന്നിവയും ഇതിൽ കാണുന്നുണ്ട്.

രണ്ട് മോഡലുകളും ഒരു അഡാസ് സ്യൂട്ടുമായാണ് വരുന്നതെങ്കിലും, ZS EV-യിൽ താഴെയുള്ള അസിസ്റ്റ് അല്ലെങ്കിൽ റിയർ കൊളീഷൻ വാർണിങ്ങ് ഫീച്ചറുകൾ ഉൾപ്പെടുന്നില്ല. ZS EV യുടെ വില 18.98 ലക്ഷം മുതൽ 25.44 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വിലയുടെ കാര്യത്തിൽ ഈ രണ്ട് മോഡലുകളും ഏകദേശം ഒന്ന് തന്നെയാണ്. ആറ് വ്യത്യസ്ത എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുമായാണ് ടാറ്റ മോട്ടോർസ് കർവ്വിനെ വാഗ്ദാനം ചെയ്യുന്നത്. എല്ലാത്തരം ആളുകൾക്കും തങ്ങളുടെ ആവശ്യകതയ്ക്ക് ഒത്തവണ്ണം എന്തെങ്കിലും ഉണ്ടാവും എന്ന് ഇത് ഉറപ്പാക്കും

മാനുവൽ ഓപ്ഷന് പുറമേ, പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ഏഴ് -സ്പീഡ് DCT ഗിയർബോക്‌സ് സജ്ജീകരണം ലഭിക്കും. തിരക്കേറിയ നഗരപ്രദേശങ്ങളിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ആകർഷിക്കുന്നതിനാണ് ഈ കാര്യക്ഷമമായ എഞ്ചിൻ. DCT മൈലേജ് വർധിപ്പിക്കുമെന്നും സുഗമവും കൂടുതൽ പരിഷ്കൃതവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകും എന്നും ടാറ്റ പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 31, 2024, 17:10 [IST]
English summary
Comparison of the tata curve ev with its competitors xuv 4oo and mg zs ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X