സെഡാൻ സെഗ്മെൻ്റ് ഹോണ്ടയുടെ കൈയിലാകുമോ, ഹ്യുണ്ടായി ഓറയും അമേസുമായി ഒരു താരതമ്യം
സെഡാൻ സെഗ്മെൻ്റിലേക്ക് ഹോണ്ടയുടെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെ അവതരിപ്പിച്ച മോഡലാണ് അമേസ്. 2013-ൽ വിപണിയിലെത്തിയ മോഡൽ ഇപ്പോഴും വിൽപ്പന കണക്കുകളിൽ വളരെ മുന്നിൽ തന്നെ നിലകൊള്ളുന്നുണ്ട് എങ്കിൽ അത് ജനങ്ങൾ എറ്റെടുത്തത് കൊണ്ട് തന്നെയാണ്. മൂന്നാം തലമുറ മോഡലിൽ എത്തി നിൽക്കുമ്പോഴും ജനപ്രീതിക്ക് ഒരു കുറവും വന്നിട്ടില്ല. സെഡാൻ സെഗ്മെൻ്റിലെ അമേസിൻ്റെ എടുത്ത പറയേണ്ട എതിരാളികളിൽ ഒന്നാണ് ഹ്യുണ്ടായി ഓറ. ഉപഭോക്താക്കളുടെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പായി മാറാൻ സാധിച്ചിട്ടുണ്ട് ഓറയ്ക്ക്. വാണിജ്യ മേഖലകളിലും വാഹനത്തിന് ഡിമാൻ്റുണ്ട് എന്നതാണ് നേട്ടമായത്. രണ്ട് മോഡലുകളും ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ യൂണിറ്റാണ് ഹോണ്ടയുടെ കോംപാക്ട് സെഡാന്റെ ഹൃദയം. ഈ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റ് 90 PS മാക്സ് പവറും 110 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. വാഹനത്തിന്റെ ട്രാൻസ്മിഷൻ സെറ്റപ്പ് കൈകാര്യം ചെയ്യുന്നത് ഒരു അഞ്ച് സ്പീഡ് മാനുവൽ, ഏഴ് -സ്പീഡ് CVT ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുകളാണ്.

ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ 2025 അമേസിനും ലഭിക്കുന്നത്. എന്നിരുന്നാലും, മൈലേജ് കണക്കുകൾ അല്പം മെച്ചപ്പെട്ടിട്ടുണ്ട്. അന്നും ഇന്നും പെട്രോൾ മാനുവൽ ഓപ്ഷനുകളുടെ കണക്ക് ലിറ്ററിന് 18.6 കിലോമീറ്റർ എന്ന നിലയിൽ തന്നെ മാറ്റമില്ലാതെ തുടരുന്നു. ഹ്യുണ്ടായിയിലേക്ക് വന്നാൽ ഹ്യൂണ്ടായി ഓറയിൽ പരിചിതമായ 1.2-ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത് ഉണ്ട്, ഇത് 83 PS ഉം 113.8 Nm പീക്ക് പവറും ടോർക്കും ഉത്പാദിപ്പിക്കുന്നു.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകളും ഹ്യുണ്ടായിയിൽ ലഭിക്കുന്നുണ്ട്. രണ്ട് പതിപ്പുകൾക്കും 17 കിമീ/ലി ആണ് മൈലേജ് കണക്ക്. കൂടാതെ, 69 PS ഉം 95.2 Nm പീക്ക് പവറും ടോർക്കും സൃഷ്ടിക്കുന്ന CNG പവർട്രെയിനും ഓറയിൽ ലഭ്യമാണ്. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ. ഇത് 22 കി.മീ/കിലോ മൈലേജ് നൽകുന്നു എന്നാണ് കമ്പനിയുടെ അവകാശവാദം.

ഫോഗ് ലാമ്പ് യൂണിറ്റുകൾ, അലോയി വീലുകൾ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഹോണ്ട സിറ്റിയുമായി സമാനമാണ്. കോംപാക്ട് സെഡാൻ്റെ ഡാഷ്‌ബോർഡ് ലേയൗട്ടും എലിവേറ്റിന് സമാനമാണ്, എന്നാൽ പുതിയ അമേസിന് ഡ്യുവൽ -ടോൺ ബ്ലാക്ക് & ബീജ് തീമാണ് ലഭിക്കുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ പുതിയ ഫീച്ചറുകൾ വരുന്നുണ്ട്.
വാഹനത്തിൻ്റെ സേഫ്റ്റി സ്യൂട്ടിൽ ഇപ്പോൾ സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകളും ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ചേർത്തിട്ടുണ്ട്. അത് കൂടാതെ ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്യൂട്ടും വരുന്നു. ഇതിൽ ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗ് എന്നിവ ഉൾപ്പെടുന്നു.
ഗ്രാൻഡ് ഐ നിയോസിൻ്റെ സെഡാൻ മോഡലായിട്ടാണ് ഓറ എത്തുന്നത്. എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം മധ്യഭാഗത്ത് നേർത്ത കറുത്ത ഭാഗമുള്ള ഒഴുകുന്ന എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്. സൈഡ് പ്രൊഫൈലിൽ വിൻഡോ ഫ്രെയിമിന് ചുറ്റുമുള്ള കറുത്ത ഘടകങ്ങൾ അടങ്ങിയിരിക്കുന്നു, അതേസമയം സ്റ്റൈലിഷ് അലോയ് വീലുകൾ അതിൻ്റെ നിലയും റോഡ് പ്രസൻസ് വർധിപ്പിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








