ടാറ്റ കർവ്വ് ആണോ ഇഷ്ടം അതോ കർവ്വ് ഇവിയോ, ഒരു താരതമ്യം നോക്കിയാലോ
ടാറ്റ ഏറ്റവും പുതിയതായി അവതരിപ്പിച്ച മോഡലാണ് ടാറ്റ കർവ്വ്. ഐസിഇ എഞ്ചിനിലും ഇലക്ട്രിക്കിലുമാണ് വാഹനം ടാറ്റ അവതരിപ്പിച്ചത്. കർവ്വിനായി എത്തുമ്പോൾ രണ്ട് മോഡലുകളിൽ ഏതാണ് മികച്ചതെന്ന് സംശയം തോന്നിയേക്കാം. അത്തരമൊരു ആശയക്കുഴപ്പം ഒഴിവാക്കാൻ രണ്ട് മോഡലുകളും ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ. പുറത്ത് ചില സൂക്ഷ്മമായ വ്യത്യാസങ്ങളും പവർട്രെയിനുകളുടെ കാര്യത്തിൽ വലിയ വ്യത്യാസവുമുണ്ട്. ടാറ്റ കർവ് ആദ്യം ഇലക്‌ട്രിക് പതിപ്പിൽ വിപണിയിലെത്തുമെന്നാണ് വിവരം. പിന്നീടായിരിക്കും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി കൂപ്പെ ഇന്ത്യൻ നിരത്തുകളിൽ ഓടിത്തുടങ്ങുക. കൺസെപ്റ്റ് പതിപ്പിനോട് സമാനമായ രീതിയിൽ തന്നെയാണ് കർവിന്റെ എക്സ്റ്റീരിയർ പണിതെടുത്തിരിക്കുന്നത്.
നെക്‌സോൺ, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ടാറ്റ എസ്‌യുവികളിൽ കാണുന്ന പുതിയ ഡിസൈൻ ഭാഷ്യമാണ് കർവും പിന്തുടർന്നിരിക്കുന്നത്. കർവ് ഇവി, ICE പതിപ്പുകൾക്കിടയിൽ കുറച്ച് വ്യത്യാസങ്ങളുണ്ട്. അതിൽ പ്രധാന വ്യത്യാസം മുൻവശത്തെ ഗ്രില്ലാണ്. പഞ്ച് ഇവിക്ക് സമാനമായി നോസ്-മൗണ്ട് ചാർജിംഗ് ഫ്ലാപ്പും കർവ് ഇലക്ട്രിക്കിന് ലഭിക്കുന്നുണ്ട്. ബാക്കിയെല്ലാം ഒരുപോലെയാണ്. സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പുകളും സിഗ്‌നേച്ചർ എൽഇഡി ഡിആർഎല്ലുകളുമുള്ള മുൻഭാഗത്തെ സ്‌ലിക്ക് എൽഇഡി ലൈറ്റ് ബാർ അലങ്കരിക്കുന്നു.

ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ടെയിൽ ലൈറ്റുകളെ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, പുതിയ അലോയ് വീലുകൾ എന്നിവയും മോഡലിന് ലഭിക്കുന്നു. എസ്‌യുവിയിലേക്ക് ഒരു നോച്ച്ബാക്ക് സ്റ്റൈലിംഗ് കൊണ്ടുവരാൻ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റിയർ വിൻഡ്‌സ്‌ക്രീനോടുകൂടിയ റൂഫാണ് പ്രധാന ആകർഷണം. പിൻഭാഗത്ത് രണ്ട് മോഡലുകൾക്കും റൂഫ്‌ടോപ്പ് മൗണ്ടഡ് സ്‌പോയിലർ ഉണ്ട്, ഇത് ഒരൊറ്റ പീസ് യൂണിറ്റായിരിക്കുമ്പോൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഇതിന് സമതുലിതമായ നിലപാട് നൽകുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഇതുവരെ കണ്ട കാറുകളുടെ സങ്കൽപ്പം തന്നെ കർവ് പൊളിച്ചെഴുതും.
പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പമാണ് കർവ് വരുന്നത് എന്നതിനാൽ തന്നെ എല്ലാത്തരം ആളുകളേയും കൈയിലെടുക്കാൻ എസ്‌യുവിക്ക് സാധിക്കും. ഇവിയിൽ അവതരിപ്പിക്കുന്ന ബാറ്ററി വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 55-56 kWh ബാറ്ററി പായ്ക്കായിരിക്കും കർവ് ഇലക്ട്രിക്കിൽ ഉപയോഗിക്കുകയെന്നാണ് വിവരം. ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കാം.
ഡീസൽ പവർപ്ലാൻ്റിൽ നിന്ന് തുടങ്ങിയാൽ, ടാറ്റ നെക്‌സോണിൽ നമ്മൾ ഇപ്പോൾ കാണുന്ന അതേ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാവും കർവ്വിലും ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ ആറ് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും. ഈ മോട്ടോർ പരമാവധി 115 PS കരുത്തും 260 Nm ടോർക്കും സൃഷ്ടിക്കും.
ടാറ്റ കർവ്വ് കൂപ്പെ ടൈപ്പ് എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്, ഡയറക്ട് ഇഞ്ചക്ഷനോടു കൂടിയ പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ആയിരിക്കും. ഈ എൻജിൻ 125 PS മാക്സ് പവറും 225 Nm ടോർക്കും സൃഷ്ടിക്കും. ഈ പുതുതായി വികസിപ്പിച്ച TGDI എഞ്ചിനിനൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നത് ആറ് -സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും.
ഹൈവേകളിൽ കൂടുതലായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ഇത് ഏറ്റവും അനുയോജ്യമാണ്. ടാറ്റ മോട്ടോർസ് ഓഗസ്റ്റ് 7 -ന് കർവ്വ് ഇവി അവതരിപ്പിക്കും. കർവ്വ് ICE -മോഡലിൻ്റെ ലോഞ്ച് വരും മാസങ്ങളിൽ ഇതിനെ പിന്തുടർന്നാവും. കർവ്വ് ഇവി പവർട്രെയിനുകളെ സംബന്ധിച്ചിടത്തോളം, ഇത് രണ്ട് വ്യത്യസ്ത ബാറ്ററി പാക്കുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








