ലക്ഷങ്ങള്‍ കുറച്ച് തന്നാലും ഡിസംബറില്‍ കാര്‍ വാങ്ങരുത്! കാരണങ്ങള്‍ പറഞ്ഞുതരാം
കലണ്ടര്‍ വര്‍ഷം അവസാനിക്കുമ്പോള്‍ ഉപഭോക്താക്കളെ വശീകരിക്കാന്‍ കാര്‍ ഡീലര്‍ഷിപ്പുകള്‍ ആകര്‍ഷകമായ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ യാര്‍ഡുകളില്‍ ശേഷിക്കുന്ന വാഹനങ്ങള്‍ വിറ്റ് 'കടകാലിയാക്കാന്‍' ആണ് ഡീലര്‍മാര്‍ ലക്ഷ്യമിടുന്നത്. പുതിയ മോഡലുകള്‍ക്ക് ഇടം നല്‍കുന്നതിന് നിലവിലുള്ള ഇന്‍വെന്ററി ക്ലിയര്‍ ചെയ്യേണ്ടതിനാല്‍ വിവിധ കാര്‍ മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസുകള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍, ലോയല്‍റ്റി റിവാര്‍ഡുകള്‍, സ്‌ക്രാപ്പേജ് ബെനഫിറ്റുകള്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ആയിരങ്ങളല്ല ചില കാറുകള്‍ക്ക് ലക്ഷങ്ങള്‍ വരെ കിഴിവുകള്‍ ലഭിക്കും. ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി മഹീന്ദ്ര, ഫോക്‌സ്‌വാഗണ്‍, ജീപ്പ് തുടങ്ങിയ കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് ലക്ഷങ്ങളുടെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കിഴിവുകള്‍ നിമിത്തം ഉപഭോക്താക്കള്‍ക്ക് വലിയൊരു തുക പോക്കറ്റിലാക്കാന്‍ സാധിക്കും. എന്നിരുന്നാലും ഇയര്‍ എന്‍ഡ് ഓഫറില്‍ കാര്‍ വാങ്ങുമ്പോള്‍ ചില ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്.

വണ്ടിക്കമ്പനികളും ഡീലര്‍മാരും കുറഞ്ഞ വിലയില്‍ കാറുകള്‍ വിറ്റഴിക്കാനുള്ള കാരണം മോഡല്‍ വര്‍ഷം മാറുന്നതാണ്. ഇത് കാലക്രമേണ വാഹനത്തിന്റെ മൂല്യത്തെ ബാധിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നിര്‍മ്മിക്കുന്ന കാറുകള്‍ മോഡല്‍ ഇയര്‍ ഷിഫ്റ്റ് കാരണം ജനുവരിയില്‍ സാങ്കേതികമായി ഒരു വര്‍ഷം പഴക്കമുള്ളതായി കണക്കാക്കുന്നു. ഈ ധാരണ ഉപഭോക്താക്കളുടെ കണ്ണില്‍ മുന്‍ വര്‍ഷത്തെ മോഡലുകളുടെ വിപണി മൂല്യവും ആകര്‍ഷകത്വവും കുറയ്ക്കുമെന്ന് മാത്രമല്ല അവയുടെ റീസെയില്‍ വാല്യുവിനെ ബാധിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, 2024 ഡിസംബറില്‍ നിര്‍മ്മിച്ച ഒരു കാര്‍ പുതിയതായതാണെങ്കില്‍ പോലും 2025 ജനുവരിയില്‍ ഒരു വര്‍ഷം പഴക്കമുള്ളതായി കണക്കാക്കും. ഈ മൂല്യത്തകര്‍ച്ച കാറിന്റെ പുനര്‍വില്‍പ്പന മൂല്യത്തെ കാര്യമായി ബാധിക്കുന്നു. ഒരു വാഹനം ഡീലര്‍ഷിപ്പ് വിട്ടുകഴിഞ്ഞാല്‍ അതിന്റെ മൂല്യം ഗണ്യമായി കുറയുന്നു. ഒരാള്‍ ഇയര്‍ എന്‍ഡ് ഓഫറില്‍ വര്‍ഷാവസാനം വാങ്ങിയ ഒരു കാര്‍ അടുത്ത വര്‍ഷം വില്‍ക്കാന്‍ തീരുമാനിച്ചുവെന്ന് വെക്കുക.

വണ്ടി വാങ്ങിയിട്ട് ഒരു വര്‍ഷത്തില്‍ താഴെയാണെങ്കിലും പിറ്റേ വര്‍ഷം അത് രണ്ട് വര്‍ഷം പഴക്കമുള്ളതായി കണക്കാക്കാം. തല്‍ഫലമായി ഇത് അതിന്റെ പുനര്‍വില്‍പ്പന മൂല്യം കുത്തനെ ഇടിയും. ചിലപ്പോള്‍ 2 ലക്ഷം രൂപ വരെ കുറഞ്ഞേക്കാം. വമ്പന്‍ ഡിസ്‌കൗണ്ടില്‍ കാര്‍ വാങ്ങുന്നത് തുടക്കത്തില്‍ നമുക്ക് വലിയ ലാഭമായി തോന്നാമെങ്കിലും ഭാവി മുന്നില്‍ കണ്ട് ആലോചിച്ചാല്‍ വലിയ സാമ്പത്തിക നഷ്ടം പ്രതീക്ഷിക്കണം.
വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വിഐഎന്‍) എന്നത് ഓരോ വാഹനത്തിനും നല്‍കിയിട്ടുള്ള ഒരു പ്രത്യേക കോഡാണ്. അതില്‍ വാഹനം നിര്‍മ്മിച്ച വര്‍ഷവും മാസവും ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. VIN-ന്റെ 10, 11 പ്രതീകങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് അതിന്റെ നിര്‍മ്മാണ വിവരങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനാകും. വര്‍ഷാവസാനം വണ്ടി വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

ഈ പരിഗണനകള്‍ മനസ്സില്‍ വെച്ചുകൊണ്ട് ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തണം. പ്രാരംഭ ചെലവ് കുറയ്ക്കുമെങ്കിലും വാഹനത്തിന്റെ ഗണ്യമായ മൂല്യത്തകര്‍ച്ചയ്ക്കും കുറഞ്ഞ പുനര്‍വില്‍പ്പന മൂല്യത്തിനും ഉള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നതിനാല്‍ VIN ഉപയോഗിച്ച് കാറിന്റെ നിര്‍മ്മാണ തീയതി പരിശോധിച്ച് ശരിയായ തീരുമാനമെടുക്കാന്‍ ഉപഭോക്താക്കള്‍ സമഗ്രമായ ഗവേഷണം നടത്താന്‍ ശ്രദ്ധിക്കണം.
ഇപ്പോള്‍ മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, നിസാന്‍, എംജി മോട്ടോര്‍, ഔഡി ഇന്ത്യ, ബിഎംഡബ്ല്യു ഇന്ത്യ, മെര്‍സിഡീസ് ബെന്‍സ് എന്നിവയുള്‍പ്പെടെ നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ ജനുവരി മുതല്‍ തങ്ങളുടെ കാറുകളുടെ വില ഉയര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വില വര്‍ധനവ് കൂടി പ്രഖ്യാപിച്ചതോടെ ഇയര്‍ എന്‍ഡ് ഓഫറില്‍ കാര്‍ വാങ്ങണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത് കൂടുതല്‍ സങ്കീര്‍ണമായി മാറിയിരിക്കുകയാണ്.
ഇയര്‍ എന്‍ഡ് ഡിസ്‌കൗണ്ടുകള്‍ മുതലാക്കണോ എന്നത് വ്യക്തിഗത മുന്‍ഗണനകളെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വമായ പരിഗണനയും ശരിയായ ആസൂത്രണവും ഉണ്ടെങ്കില്‍ ഈ ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. കാറിന്റെ റീസെയില്‍ വാല്യു പ്രശ്‌നമല്ല ദീര്‍ഘകാലം ഉപയോഗിക്കാന്‍ വേണ്ടിയാണ് കാര്‍ വാങ്ങുന്നത് എന്ന മൈന്‍ഡ് ആണെങ്കില്‍ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. തീരുമാനം ഏതായാലും സ്വന്തം പോക്കറ്റിന് പരിഗണന കൊടുക്കാന്‍ ശ്രദ്ധിക്കുക.


Click it and Unblock the Notifications








