മാരുതിയുടെ ഹോട്ട് ഹാച്ച്ബാക്കിന് 62000 രൂപയുടെ ഓഫർ, വിട്ടോ വണ്ടി ഷോറൂമിലോട്ട്

മാരുതി സുസുക്കിയുടെ മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നാണ് ബലേനോ. ഒരു പെർഫക്ട് ഫാമിലി കാർ തിരയുന്നവർക്ക് ഏറ്റവും അടിപൊളി ഓപ്ഷനാണ് മാരുതി സുസുക്കിയുടെ ഈ സുന്ദരൻ. മാരുതി സുസുക്കി ബലെനോയുടെ വില 6.66 ലക്ഷം രൂപയിൽ തുടങ്ങി 9.88 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്, ഇത് പരമാവധി 88 bhp കരുത്തും 113 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 76 bhp പരമാവധി കരുത്തും 98 nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന സിഎൻജി ഓപ്ഷനും മാരുതി സുസുക്കി നൽകുന്നുണ്ട്.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ പെട്രോൾ സഹിതം 5-സ്പീഡ് MT, 5-സ്പീഡ് AMT, CNG-യോടുകൂടിയ 5-സ്പീഡ് MT എന്നിവ ഉൾപ്പെടുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനോ. പ്രീമിയം ഹാച്ച്ബാക്ക് കാറാണിത്. മാരുതി സുസുക്കി ബലേനോ ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായ് i20, ടാറ്റ ആള്‍ട്രോസ് എന്നിവരോടാണ് മത്സരിക്കുന്നത്. മാരുതി ബലേനോയ്ക്ക് 3995 mm നീളവും 1745 mm വീതിയും 1510 mm ഉയരവുമുണ്ട്.

62000

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്. ഉയര്‍ന്ന മൈലേജുള്ള പ്രീമിയം ഹാച്ച്ബാക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി ബലേനോ മികച്ച ഓപ്ഷനാണ്.

ഹെഡ്‌റെസ്റ്റിന്റെ സാന്നിധ്യം പിന്‍സീറ്റിലെ യാത്രക്കാരുടെ സുരക്ഷ ഉയര്‍ത്തും. ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ഫംഗ്ഷനൊപ്പം ട്രാക്ഷന്‍ കണ്‍ട്രോളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഇതോടൊപ്പം മാരുതി സുസുക്കി ബലേനോയില്‍ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റും ഉള്‍പ്പെടുത്തി സുരക്ഷ കൂട്ടിയിട്ടുണ്ട്. ബലേനോയുടെ വിൽപ്പന കണക്കുകൾ നോക്കിയാൽ ബലേനോയുടെ 14.50 ലക്ഷത്തിലധികം യൂണിറ്റുകൾ മാത്രം വിറ്റുവെന്നാണ് കണക്കുകൾ.

62000

ഇഗ്‌നിസ്, ബലേനോ, ഗ്രാൻഡ് വിറ്റാര, സിയാസ്, ജിംനി, ഫ്രോങ്ക്‌സ്, ഇൻവിക്‌റ്റോ, XL6 എന്നിവയാണ് നെക്‌സ പ്രീമിയം ഡീലർഷിപ്പുകൾ വഴി മാരുതി സുസുക്കി വിറ്റഴിക്കുന്നത്. ഇതിൽ ടോപ്പ് സെല്ലിംഗ് മോഡൽ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ്. ടെക്-ലോഡഡ് ബലേനോയ്ക്ക് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബ്രാൻഡ് അറിയിച്ചു. പിന്നാലെ ഇതിനെ അടിസ്ഥാനമാക്കിയുള്ള ഫ്രോങ്ക്സും ഇഗ്നിസുമാണുള്ളത്.

2024 സാമ്പത്തിക വർഷം അവസാനം വരെ നെക്‌സ വിൽപ്പനയിൽ 56 ശതമാനത്തിലധികം സംഭാവനയും പ്രീമിയം ഹാച്ച്ബാക്കിന്റെ വകയാണ്. മറുവശത്ത്, 11 ശതമാനം ഷെയറുമായി ഇഗ്നിസ് ഏറ്റവും കൂടുതൽ വിപണനം ചെയ്യുന്ന രണ്ടാമത്തെ മോഡൽ. കോംപാക്‌ട് ഹാച്ച്ബാക്കിന്റെ 2,76,762 യൂണിറ്റുകളാണ് മൊത്തം വിറ്റഴിഞ്ഞിരിക്കുന്നത്. 2015 ജൂലൈയിൽ പ്രീമിയം റീട്ടെയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് നെക്‌സയുടെ 40 ഔട്ട്‌ലെറ്റുകളായിരുന്നു മാരുതിക്കുണ്ടായിരുന്നത്. 9 വർഷക്കാലയളവിനുള്ളിൽ രാജ്യത്തുടനീളമുള്ള 300 നഗരങ്ങളിലായി ഏകദേശം 500 ഷോറൂമുകളാണ് ഇപ്പോൾ മാരുതി നെക്‌സയുടേതായുള്ളത്.

62000

ഇതിലെ വിൽപ്പനയുടെ ഏതാണ്ട് 30 ശതമാനവും ഗ്രാമീണ മേഖലയിൽ നിന്നാണ് ലഭിക്കുന്നത്. മാരുതിയുടേതായി നെക്‌സയിൽ എത്തുന്ന അടുത്ത വാഹനം eVX ഇവിയായിരിക്കും. ഇത് 2025-ഓടെ വിപണിയിലെത്തുമെന്നാണ് വിവരം. നിങ്ങൾ ഒരു ഫാമിലി കാറാണ് തിരയുന്നതെങ്കിൽ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷൻ തന്നെയാണ് ബലേനോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 13, 2024, 11:19 [IST]
English summary
Discounts of over rs 62 000 for baleno this month details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X