ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാറേത്, മാരുതി സുസുക്കി തന്നെയാണോ രാജാവ്
നിങ്ങൾ വിചാരിച്ചിട്ടുണ്ടോ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം ഏതാണ് എന്ന്. മാരുതി സുസുക്കി വാഗൺആർ, ഹ്യുണ്ടായി ഐ10 മുതൽ നിയോസ് വരെയുള്ള മോഡലുകളും, മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്കോർപിയോ അല്ലെങ്കിൽ ടൊയോട്ട എന്നിവയാണ് ഓർമ്മയിൽ വരുന്ന ചില മോഡലുകൾ. എല്ലാവരും പെട്ടെന്ന് വിചാരിക്കും മാരുതി 800 ആണെന്ന് എന്നാൽ അത് ലിസ്റ്റിൽ ഒന്നാമൻ തന്നെ ആയിരുന്നു. നമ്മൾ പറയാൻ പോകുന്നത് ആൾട്ടോ 800നെ കുറിച്ചാണ്.
5 മില്യൺ യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട ഇന്ത്യയിലെ ഏക കാർ മാരുതി സുസുക്കി ആൾട്ടോ ആണ്. 2000-ൽ ലോഞ്ച് ചെയ്ത ജനപ്രിയ ഹാച്ച്ബാക്ക് ഇതുവരെ 5.06 ദശലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി ഹ്യുണ്ടായി i10 3.3 ദശലക്ഷം യൂണിറ്റുമായി പിന്നിൽ തന്നെയുണ്ട്.

2000-നും 2022-നും ഇടയിൽ 17 വർഷമായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായിരുന്നു മാരുതി സുസുക്കി ആൾട്ടോ എന്നതിൽ നിന്ന് തന്നെ വാഹനത്തിൻ്റെ സ്വീകാര്യത വ്യക്തമാകുമല്ലോ. മാരുതി സുസുക്കി ആൾട്ടോ 800 2000-ൽ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ, മാരുതി സുസുക്കി ആൾട്ടോ കെ10 2010-ലാണ് വിപണിയിലെത്തിയത്. നിലവിൽ മാരുതി സുസുക്കി ആൾട്ടോ കെ10 മാത്രമാണ് വിൽപ്പനയിലുള്ളത്. 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ് 6 ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എൻട്രി ലെവൽ ഹാച്ച്ബാക്ക് നവീകരിക്കുന്നതിൻ്റെ ഭാഗമായി ആൾട്ടോ 800 2023 മാർച്ചിൽ നിർത്തലാക്കി.
റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആള്‍ട്ടോ 800 കാറിന്റെ എഞ്ചിന്‍ പരിഷ്‌കരിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് ഈ ഹിറ്റ് കാറിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ മാരുതി തീരുമാനിച്ചത്. ബിഎസ് VI രാജ്യത്ത് നടപ്പിലാക്കിയപ്പോള്‍ ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി ഉപേക്ഷിച്ച കാര്‍ കമ്പനിയാണ് മാരുതി സുസുക്കി. പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി കാര്‍ പരിഷ്‌കരിച്ചാല്‍ കാറിന്റെ വില കൂട്ടാതെ നിര്‍വാഹമില്ലാതെ വരും.

796 സിസി എഞ്ചിനാണ് മാരുതി ആള്‍ട്ടോ 800-ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 48 bhp പവറും 69 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ മോഡല്‍ ഒരു സിഎന്‍ജി കിറ്റോട് കൂടിയും സ്വന്തമാക്കാം. സിഎന്‍ജി മോഡില്‍ മാരുതി ആള്‍ട്ടോ 800 കാര്‍ 41 bhp പവറും 60 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്‌നിലാണ് ഈ കാര്‍ വരുന്നത്.
ടോപ് വേരിയന്റിന് 5.96 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. Std, LXi, VXi, VXi+ എന്നീ 4 വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കുക. പെട്രോളിനൊപ്പം ഈ കാറിന്റെ സിഎന്‍ജി പതിപ്പും മാരുതി വിപണിയില്‍ ഇറക്കുന്നുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സ്പീഡ് ബ്ലൂ, എര്‍ത്ത് ഗോള്‍ഡ്, സിസ്ലിംഗ് റെഡ്, സില്‍ക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ വാങ്ങാനാകും.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ എന്നീ സവിശേഷതകള്‍ മാരുതി സുസുക്കി ആള്‍ട്ടോ K10-ന് ലഭിക്കുന്നു. 214 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് സ്‌പേസും കാറില്‍ ഉള്‍പ്പെടുന്നു.
ഈ മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്ക് സുരക്ഷയുടെ കാര്യത്തില്‍ മികച്ചതാണ്. ഈ ഹാച്ച്ബാക്കിന് ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയ്ക്കൊപ്പം ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, ഹൈ സ്പീഡ് അലര്‍ട്ട് എന്നീ സവിശേഷതകള്‍ കാറില്‍ ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications








