മൈലേജും സേഫ്റ്റിയുമൊന്നുമല്ല, ഇന്ത്യക്കാര്‍ കാറെടുക്കുമ്പോള്‍ ചോദിച്ച് വാങ്ങുന്ന സംഗതി ഇതാണ്!

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ കാര്‍ വില്‍പ്പന കുതിച്ചുയരുകയാണ്. ഏതാനും നാള്‍ മുമ്പ് വരെ ബജറ്റ് വിലയിലുള്ള മാസ് മാര്‍ക്കറ്റ് കാറുകള്‍ക്കായിരുന്നു ഇന്ത്യയില്‍ ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇന്ന് സ്ഥിതിയില്‍ മാറ്റം വന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയത് അടുത്തകാലത്താണ്.

ജനസംഖ്യ വര്‍ധിക്കുന്നതിന് അനുസരിച്ച് രാജ്യത്ത് കാറുകളുടെ എണ്ണവും കൂടി വരികയാണ്. അത് മാത്രമല്ല ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നതും കാര്‍ വില്‍പ്പനയില്‍ പ്രതിഫലിക്കുന്നുണ്ട്. അടുത്തിടെ ഇന്ത്യ അമേരിക്കക്കും ചൈനക്കും പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായി മാറിയിരുന്നു. കാര്‍ നിര്‍മാണ കമ്പനികളുടെ ഈറ്റില്ലമ്മായ ജപ്പാനെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

sunroof

ഇന്ത്യന്‍ വാഹന വിപണി വളരുന്ന സാഹചര്യത്തില്‍ നിരവധി വിദേശ കമ്പനികളാണ് രാജ്യത്തേക്ക് പ്രവേശനം കാത്തിരിക്കുന്നത്. ഇലക്ട്രിക് കാര്‍ വിപണി ഭരിക്കുന്ന അമേരിക്കന്‍ കമ്പനിയായ ടെസ്‌ലയടക്കം ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുകയാണ്. എന്നാല്‍ ഒരു രാജ്യത്തേക്ക് എന്‍ട്രി നടത്തുന്നതിന് മുന്നോടിയായി വണ്ടിക്കമ്പനികള്‍ കൃത്യമായ ഗൃഹപാഠവും പഠനവും നടത്താറുണ്ട്.

അതാത് രാജ്യത്തെ ജനത ഇഷ്ടപ്പെടുന്ന വാഹനങ്ങള്‍ ഏതാണ്?. കമ്പനിയുടെ നിലവിലുള്ള മോഡലുകള്‍ ആ വിപണിക്ക് അനുയോജ്യമാണോ എന്നതടക്കം ഒരുപിടി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തരം പഠനങ്ങള്‍ നടത്തുന്നത്. ജെറ്റോ ഡൈനാമിക്‌സ് ഇന്ത്യ എന്ന കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളെ കുറിച്ച് അടുത്തിടെ നടത്തിയ ഒരു സര്‍വേയിലെ കണ്ടെത്തലുകള്‍ അതിശയിപ്പിക്കുന്നതാണ്.

sunroof

ഇന്ത്യയിലെ ഉപഭോക്താക്കള്‍ മൈലേജ്, സേഫ്റ്റി എന്നിവക്ക് പ്രാധാന്യം കല്‍പ്പിക്കുന്നതിനൊപ്പം അവരുടെ മാറുന്ന അഭിരുചികള്‍ കൂടിയാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 2022-ല്‍ രാജ്യത്ത് 35,49,2013 വാഹനങ്ങളാണ് വിറ്റത്. ഇതില്‍ 14,76,911 എണ്ണം എസ്‌യുവികളാണ്. 12,43,685 ഹാച്ച്ബാക്കുകളും ഈ കാലയളവില്‍ വിറ്റു. വില്‍പന കണക്കുകള്‍ നോക്കുമ്പോള്‍ ഹാച്ച്ബാക്ക് കാറുകളുടെ വില്‍പ്പന അടുത്ത കാലത്തായി കുറഞ്ഞുവരികയാണ്. മറുവശത്ത് എസ്‌യുവി വില്‍പ്പന കുത്തനെ കൂടുകയാണ്.

എസ്‌യുവികള്‍ക്കിടയിലും പ്രീമിയം ഫീച്ചറുകളുള്ള കാറുകളാണ് ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പ്രീമിയം ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് ഇഗ്‌നിഷന്‍, ഡ്യുവല്‍ സോണ്‍ എസി എന്നിവയുള്ള എസ്‌യുവികള്‍ വന്‍തോതില്‍ വില്‍ക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന അതിശയിപ്പിക്കുന്ന കാര്യം ഇന്ത്യയില്‍ സണ്‍റൂഫുള്ള കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണെന്നതാണ്.

sunroof

2019-ല്‍ സണ്‍റൂഫുള്ള കാറുകളുടെ വില്‍പ്പന വെറും മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ മാത്രമായിരുന്നു. അതേസമയം 2023 ആകുമ്പോള്‍ സണ്‍റൂഫ് സജ്ജീകരിച്ച കാറുകള്‍ 26 ശതമാനമായി. അതായത് ഇന്ത്യയില്‍ വില്‍ക്കുന്ന നാലില്‍ ഒന്ന് കാറുകളിലും സണ്‍റൂഫുണ്ട്. സണ്‍റൂഫ് ട്രെന്‍ഡിംഗ് ഫീച്ചറായി മാറിയതോടെ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളിലും ഇത് ഓഫര്‍ ചെയ്യാന്‍ തുടങ്ങിയതായാണ് പഠനം പറയുന്നത്.

ഇന്ന് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെ 85 ശതമാനം കാറുകളിലും സണ്‍റൂഫ് ഫീച്ചറുണ്ട്. മുമ്പ് ഇത് ഒരു ലക്ഷ്വറി ഫീച്ചറായിരുന്നെങ്കില്‍ ഇന്ന് സണ്‍റൂഫ് ആവശ്യമാണെന്ന നിലയിലാണ് കാര്യങ്ങള്‍. സണ്‍റൂഫിന്റെ ശരിയായ ഉപയോഗത്തിന് പറ്റിയ കാലാവസ്ഥ അല്ല ഇന്ത്യയില്‍. എന്നിരുന്നാലും സണ്‍റൂഫിന് വെളിയിലേക്ക് തലയിട്ട് 'ഷോഓഫ്' കാണിക്കുന്ന മണ്ടന്‍മാരെ നമുക്ക് കാണാന്‍ സാധിക്കും.

sunroof

സാധാരണ വേരിയന്റുകളേക്കാള്‍ 50,000 മുതല്‍ 80,000 രൂപ വരെ അധികം മുടക്കിയാലാണ് സണ്‍റൂഫുള്ള വേരിയന്റ് കിട്ടുകയുള്ളൂ. സണ്‍റൂഫ് ഫീച്ചറിനുള്ള ഡിമാന്‍ഡ് മനസ്സിലാക്കി മിഡ്‌സ്‌പെക്ക് വേരിയന്റുകളില്‍ വരെ ഇന്ന് സണ്‍റൂഫ് ഉള്‍ക്കൊള്ളിക്കുകയാണ് കമ്പനികള്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒട്ടുമിക്ക കാറുകള്‍ക്കും സണ്‍റൂഫ് ഫീച്ചര്‍ ലഭിക്കുന്നു. കസ്റ്റമേഴ്‌സ് സണ്‍റൂഫ് ഒരു പ്രധാനപ്പെട്ട ഫീച്ചറായി കണക്കാക്കുന്നുണ്ട്.

സണ്‍റൂഫ് ഇല്ലെങ്കില്‍ ഇൗ ഫീച്ചര്‍ ലഭിക്കുന്ന മറ്റ് മോഡലുകളിലേക്ക് മാറാനും ആളുകള്‍ തയാറാകുന്നുവെന്നതാണ് രസകരം. ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനയില്‍ മുന്‍പന്തിയിലുണ്ട് സണ്‍റൂഫ് എന്നതാണ് കാര്യം. രാജ്യത്ത് ഈ ഫീച്ചറിന് ഡിമന്‍ഡ് വര്‍ധിച്ച സാഹചര്യത്തില്‍ പ്രമുഖ സണ്‍റൂഫ് നിര്‍മാണ കമ്പനികളിലൊന്നായ വെബ്‌സ്‌റ്റോ കോടികളാണ് നിക്ഷേപിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ പോകുന്നയാളാണെങ്കില്‍ സണ്‍റൂഫുള്ള മോഡല്‍ നോക്കി തെരഞ്ഞെടുക്കുമോ. അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Wednesday, January 17, 2024, 19:30 [IST]
English summary
Do you know sunroof is the most demanded feature among indian car buyers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X