ഏറ്റവും സേഫ്റ്റി കുറഞ്ഞ ടാറ്റ കാര്‍ ഏതെന്ന് അറിയാമോ? എന്നിട്ടും ഉണ്ട് 4 സ്റ്റാര്‍

ഇന്ത്യയില്‍ ഇപ്പോള്‍ മൊത്തം സംസാര വിഷയം കാര്‍ സേഫ്റ്റിയാണ്. അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ ബജറ്റ്, മൈലേജ്, ഫീച്ചറുകള്‍ എന്നിവയേക്കാള്‍ ഇന്ത്യക്കാര്‍ സേഫ്റ്റിക്കാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് തുറന്നുപറഞ്ഞിരുന്നു. മാറുന്ന ഉപഭോക്തൃ പരിഗണനയ്ക്ക് അനുസരിച്ച് നമ്പര്‍ വണ്‍ കമ്പനിയായി മാരുതി സുസുക്കി വരെ മാറി തുടങ്ങി. അടുത്തിടെയാണ് പുതിയ തലമുറ ഡിസയര്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ മാരുതി കാറായി മാറിയത്. മാസ് മാര്‍ക്കറ്റ് കാറുകളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സേഫ്റ്റി വാഗ്ദാനം ചെയ്ത് പുത്തന്‍ മാതൃക കാണിച്ച ടാറ്റ മോട്ടോര്‍സാണ് ഇതോടെ ഞെട്ടിയത്.

ടാറ്റയുടെ സഫാരി, ഹാരിയര്‍, പഞ്ച്, നെക്‌സോണ്‍ എന്നീ കാറുകള്‍ GNCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. നെക്‌സോണിന്റെയും പഞ്ചിന്റെയും ഇലക്ട്രിക് പതിപ്പുകളും സമാനമായ ഫലങ്ങളുമായാണ് ഇടിക്കൂട്ടില്‍ നിന്ന് തിരിച്ചെത്തിയത്. എന്നാല്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന എല്ലാ ടാറ്റ കാറുകള്‍ക്കും 5 സ്റ്റാര്‍ റേറ്റിംഗ് ഇല്ലെന്നതാണ് സത്യം. ഇന്ത്യയില്‍ ടാറ്റ വില്‍ക്കുന്ന ഏറ്റവും സേഫ്റ്റി കുറഞ്ഞ കാറുകള്‍ ഏതാണെന്നാണ് ഈ ലേഖനത്തില്‍ പരിശോധിക്കാന്‍ പോകുന്നത്.

tata tiago side design

ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളാണ് ടിയാഗോയും ടിഗോറും. ടിയാഗോ ഹാച്ച്ബാക്കും ടിഗോര്‍ കോംപാക്ട് സെഡാനുമാണ്. ഈ കാറുകള്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. അതുകൊണ്ട് തന്നെ ടാറ്റ വില്‍ക്കുന്ന കാറുകളില്‍ ഏറ്റവും കുറഞ്ഞ സേഫ്റ്റി റേറ്റിംഗുള്ള കാറുകളും ഇവ തന്നെയാണ്. ടിയാഗോയും ടിഗോറും അവസാനം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത് 2021-ലാണ്.

മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ 17-ല്‍ 12.52 പോയിന്റാണ് ഈ കാറുകള്‍ നേടിയത്. കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 34.15 പോയിന്റും കരസ്ഥമാക്കി. മൊത്തത്തില്‍ ഹാച്ച്ബാക്കും സെഡാനും 4 സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പ്രകാരം 2022-ല്‍ 'ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് പരിഷ്‌കരിച്ചിരുന്നു. അതിന് മുമ്പാണ് ഈ ടാറ്റ കാറുകള്‍ പരീക്ഷിക്കപ്പെട്ടത്.

tata tigor

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഘടനാപരമായ സമഗ്രത എന്നീ മൂന്ന് കാര്യങ്ങളായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്. മാത്രമല്ല ഫ്രണ്ട് ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റ് മാത്രമായിരുന്നു പഴയ മാനദണ്ഡങ്ങള്‍ പ്രകാരം നടത്തിയിരുന്നത്. എന്നാല്‍ 2022-ന് ശേഷം സൈഡ് ഇംപാക്ട്, സൈഡ് പോള്‍ ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍ എന്നിവ മൂല്യനിര്‍ണയത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയത് കൊണ്ട് മാത്രം ക്രാഷ് ടെസ്റ്റില്‍ എ പ്ലസ് നേടാനാകില്ലെന്നതാണ് ശ്രദ്ധേയം.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കര്‍ പോയിന്റുകള്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളും കാറില്‍ ഉണ്ടായിരിക്കണം. ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഗ്ലോബല്‍ NCAP-ന്റെ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ടാറ്റ ടിയാഗോയും ടിഗോറും ഇടിക്കൂട്ടില്‍ എത്തിച്ചാല്‍ അവയുടെ റേറ്റിംഗ് ഇടിയാന്‍ സാധ്യതയുണ്ട്. 2019-ല്‍ പരീക്ഷിച്ച ഹോണ്ട അമേസ് ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.

tata tiago

2019-ല്‍ 4 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച അമേസിനെ 2024-ല്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 2 സ്റ്റാര്‍ റേറ്റിംഗിലേക്ക് താഴ്ന്നിരുന്നു. ഡ്യുവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവയാണ് ടിയാഗോ, ടിഗോര്‍ എന്നീ കാറുകളില്‍ ടാറ്റ ഒരുക്കിയിരിക്കുന്ന സുരക്ഷ സവിശേഷതകള്‍.

ടിയാഗോ ഹാച്ച്ബാക്കിന്റെ വില ആരംഭിക്കുന്നത് 4.99 ലക്ഷം രൂപ മുതലാണ്. ഇതിന്റെ ടോപ് സ്‌പെക് വേരിയന്റിന്റെ വില 7.64 ലക്ഷം രൂപയാണ്. 5.99 ലക്ഷം രൂപ മുതല്‍ 8.39 ലക്ഷം രൂപ വരെയാണ് ടിഗോറിന്റെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഈ രണ്ട് കാറുകളുടെയും ഇലക്ട്രിക് പതിപ്പുകളും ടാറ്റ വില്‍ക്കുന്നുണ്ട്. മാരുതി സുസുക്കി സേഫ്റ്റിയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയതിനാല്‍ ടാറ്റ ഈ കാറുകള്‍ അപ്‌ഡേറ്റ് ചെയ്യുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

More from DriveSpark

Article Published On: Monday, November 11, 2024, 15:42 [IST]
English summary
Do you know which is the least safest tata car on sale in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X