1 കി.മീ ഓടാന്‍ ചെലവ് 1 രൂപ, വില വ്യത്യാസവും കുറഞ്ഞു! പെട്രോള്‍, ഡീസല്‍ കാറുകളേക്കാള്‍ ലാഭം ഇവി തന്നെ

ഇലക്ട്രിക് വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ അയിത്തം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇവികള്‍ക്കുള്ള ഉയര്‍ന്ന വില അവയില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്തിയിരുന്നു. ഒരു വശത്ത് സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതോടൊപ്പം വാഹന നിര്‍മ്മാതാക്കള്‍ വില ഗണ്യമായി കുറക്കുന്നതോടെ ഉപഭോക്താക്കള്‍ ഇപ്പോള്‍ ഇവികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ഇവി പ്രേമികളെ സന്തോഷത്തില്‍ ആറാടിച്ച് കൊണ്ട് ഇന്ത്യയിലെ മുന്‍നിര ഇവി നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സും എംജിയും കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളാണ് ലാഭകരമെന്ന് നമുക്ക് പറയാം. ഐസി എഞ്ചിന്‍ വാഹന വിഭാഗത്തിലെന്ന പോലെ തന്നെ ഇലക്ട്രിക് കാര്‍ വിഭാഗത്തിലും മത്സരം മുറുകുകയാണ്.

electric cars almost on par with petrol diesel

തങ്ങളുടെ വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി വര്‍ധിക്കാനാണ് ടാറ്റ മോട്ടോര്‍സും എംജിയും ഇലക്ട്രിക് വാഹനങ്ങളുടെ വില ഗണ്യമായി കുറച്ചത്. ചില മോഡലുകള്‍ക്ക് ലക്ഷം രൂപക്ക് മേല്‍ വില കുറച്ചതോടെ ഉപഭോക്താക്കള്‍ക്കാണ് ലോട്ടറിയടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ജനപ്രിയ മോഡലുകളായ നെക്സോണ്‍ ഇവിയുടെയും ടിയാഗോ ഇവിയുടെയും വില കുറച്ചത്.

ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ ഇവിക്ക് 1.20 ലക്ഷം രൂപയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. ഇതോടെ നെക്സോണ്‍ ഇവി ഇപ്പോള്‍ 14.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വാങ്ങാന്‍ സാധിക്കും. ഇലക്ട്രിക് എസ്‌യുവിയുടെ ലോംഗ് റേഞ്ച് വേരിയന്റിന്റെ വില 16.99 ലക്ഷം രൂപയാണ്. ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ ടിയാഗോയും ഇപ്പോള്‍ 'ചീപ്പായിട്ടുണ്ട്'. ടിയാഗോ ഇവിയുടെ വില 70,000 രൂപയാണ് കുറച്ചിട്ടുള്ളത്.

tata tiago ev

ഇലക്ട്രിക് ഹാച്ചിന്റെ ബേസ് മോഡല്‍ ഇപ്പോള്‍ 8 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ വാങ്ങാന്‍ സാധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും ചെലവേറിയ ഘടകങ്ങളിലൊന്നാണ് ബാറ്ററി പായ്ക്ക്. അടുത്തിടെ, ബാറ്ററി സെല്ലുകളുടെ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഇതിന്റെ ഉപകാരം ജനങ്ങള്‍ക്ക് കൂടി നല്‍കാന്‍ വേണ്ടിയും സീറോ എമിഷന്‍ വാഹനങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് ആക്സസ് ചെയ്യിക്കാന്‍ വേണ്ടിയുമാണ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഇപ്പോള്‍ ഇവികളുടെ വില കുറച്ചിരിക്കുന്നത്.

അതേസമയം അടുത്തിടെ വിപണിയില്‍ എത്തിച്ച പഞ്ച് ഇവിയുടെ വിലയില്‍ മാറ്റമില്ല. ബാറ്ററി വിലയിലെ മാറ്റത്തിന്റെ ഫലം ഇതിനോടകം പഞ്ചിന്റെ വില നിര്‍ണയത്തില്‍ പരിഗണിച്ചതിനാലാണ് മാറ്റമൊന്നും വരുത്താത്തത്. ടാറ്റ മാത്രമല്ല എംജിയും കഴിഞ ദിവസം ഇവികള്‍ക്ക് വില കുറച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറായ എംജി കോമെറ്റിന്റെ വില ഒരു ലക്ഷം രൂപയിലധികമാണ് കുറച്ചത്.

mg comet ev

ഏകദേശം 7 ലക്ഷം രൂപയ്ക്കാണ് കാര്‍ ഇപ്പോള്‍ വില്‍പ്പനക്കെത്തുന്നത്. നേരത്തെ 22 ലക്ഷം രൂപയ്ക്ക് വിറ്റിരുന്ന ZS ഇവി ഇപ്പോള്‍ 19 ലക്ഷം രൂപയ്ക്കാണ് എംജി വില്‍ക്കുന്നത്. മുകളില്‍ പറഞ്ഞ പോലെ ബാറ്ററിയാണ് ഇവികളിലെ ഏറ്റവും വില കൂടിയ ഘടകം. അതിന്റെ വില കാരണമാണ് ഐസിഇ വാഹനങ്ങളേക്കാള്‍ ഇവ ചെലവേറിയതാകുന്നത്. എന്നാല്‍ തുടക്കത്തില്‍ അല്‍പ്പം കൂടുതല്‍ മുടക്കേണ്ടി വന്നാലും റണ്ണിംഗ് കോസ്റ്റിന്റെ കാര്യത്തില്‍ ഇവികള്‍ ഏറെ ലാഭകരമാണെന്നാണ് കണക്കുകള്‍ പറയുന്നത്.

ഉദാഹരണമായി നമുക്ക് നെക്‌സോണ്‍ ഇവി നോക്കാം. പുത്തന്‍ കാര്‍ വാങ്ങി നാലോ അഞ്ചോ മാസം കൊണ്ട് നിങ്ങള്‍ 15,000 കിലോമീറ്റര്‍ ഓടിയെന്ന് വെക്കുക. ശരാശരി 17 കിലോമീറ്റര്‍ മൈലേജുള്ള പെട്രോള്‍ കാറില്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി മാത്രം ഏകദേശം 88,000 രൂപ ചെലവാക്കണം. പോട്ടെ ഏകദേശം 24 കിലോമീറ്റര്‍ മൈലേജ് തരുന്ന ഡീസല്‍ കാറാണെങ്കില്‍പ്പോലും എണ്ണ നിറയ്ക്കാനായി ഏകദേശം 56,000 രൂപ ചെലവാകും.

2023 tata nexon ev

നമ്മുടെ നാട്ടില്‍ വൈദ്യുത ഉപയോഗത്തിനും സ്ലാബിനും അനുസരിച്ച് നിരക്കില്‍ മാറ്റം വരും. അതുകൊണ്ട് തന്നെ ഒരു യൂണിറ്റ് വൈദ്യുതിക്കുള്ള ചാര്‍ജായി 10 രൂപ കണക്കാക്കിയാല്‍ പോലും നെക്സോണ്‍ ഇവി ഉപയോഗിക്കുന്നയാള്‍ക്ക് 15,000 കിലോമീറ്റര്‍ ഓടാന്‍ ഈ നിരക്കില്‍ 15,000 രൂപ മതിയാകും. അങ്ങനെ കണക്കാക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ ഓടാന്‍ ചെലവ് 1 രൂപ മാത്രമെന്ന് പറയാം.

പുത്തന്‍ വില പരിഷ്‌കരണം കൂടി വന്നതോടെ നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളേക്കാള്‍ ഇവിക്ക് 1 ലക്ഷത്തിന് മുകളില്‍ മാത്രമാണ് വില വ്യത്യാസം വരുന്നത്. റണ്ണിംഗ് കോസ്റ്റില്‍ നിന്നുള്ള ലാഭം കണക്കാക്കിയാല്‍ ഒരു കൊല്ലം കൊണ്ട് തുക വസൂലാകും. എങ്ങനെ കണക്കുകൂട്ടിയാലും പെട്രോള്‍, ഡീസല്‍ കാറുകളേക്കാള്‍ ലാഭകരമാണ് ഇലക്ട്രിക് കാര്‍. ഐസിഇ മോഡലുകളുമായുള്ള വിലയിലുള്ള അന്തരം കുറഞ്ഞു വരുന്നതിനൊപ്പം ചാര്‍ജിംഗ് സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുന്നതോടെ ഇവികളുടെ വില്‍പ്പന പിന്നെ പിടിച്ചാല്‍ കിട്ടൂല.

More from DriveSpark

Article Published On: Thursday, February 15, 2024, 11:25 [IST]
English summary
Electric cars additional price can be recovered in 1 year after recent price cut by tata and mg
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X