ധൈര്യപ്പെട്ട് വാങ്ങിയാല്‍ മുടിഞ്ഞ ലാഭം! 2024-ല്‍ ഇവി വീട്ടിലെത്തിച്ചത് 20 ലക്ഷത്തോളം പേര്‍
ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ 2024 വര്‍ഷം നമ്മോട് വിട പറയും. ഈ വര്‍ഷം ഓട്ടോമൊബൈല്‍ വ്യവസായത്തിന് തരക്കേടില്ലാത്ത വര്‍ഷമായിരുന്നു. ഒപ്പം തന്നെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയും ഈ വര്‍ഷം മികച്ച വളര്‍ച്ച നേടി. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024-ല്‍ മൊത്തം 19.4 ലക്ഷം ഇവികള്‍ വിറ്റഴിക്കപ്പെട്ടു. 2023-നെ അപേക്ഷിച്ച് 26.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പ്പനയിലെ ഈ വളര്‍ച്ച ഇവി പെനിട്രേഷന്‍ 7.46 ശതമാനമാക്കി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഇത് 6.39 ശതമാനമായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും ഇന്ത്യന്‍ വാഹന വിപണിയില്‍ ആധിപത്യം പെട്രോള്‍ വാഹനങ്ങള്‍ക്ക് തന്നെയാണ്. 2024-ല്‍ ഇന്ത്യയില്‍ മൊത്തം 26.04 ദശലക്ഷം വാഹനങ്ങളാണ് വിറ്റത്. ഇതില്‍ 73.69 ശതമാനവും പെട്രോള്‍ വണ്ടികളാണ്. അതായത് ഏകദേശം 19.18 ദശലക്ഷം യൂണിറ്റുകള്‍. ഡീസല്‍ വാഹനങ്ങളുടെ സംഭാവന 10.05 ശതമാനം അല്ലെങ്കില്‍ ഏകദേശം 2.62 ദശലക്ഷം യൂണിറ്റ് ആണ്. ഹൈബ്രിഡുകളും സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന 9.87 ശതമാനമാണ്.

രാജ്യത്ത് ഏകദേശം 12.43 പെട്രോള്‍, ഡീസല്‍ അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഒരാള്‍ 1 ഇവി വാങ്ങുന്നതായാണ് കണക്കുകള്‍. 2023-ല്‍ 15.67 വാഹനങ്ങളും 2022-ല്‍ 21.05 വാഹനങ്ങളും വില്‍ക്കുന്ന സമയത്തായിരുന്നു 1 ഇവി വിറ്റിരുന്നത്. ഇത് ഇന്ത്യക്കാരുടെ ഹരിത മൊബിലിറ്റിയിലേക്കുള്ള ക്രമാനുഗതമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് അരങ്ങേറിയ ഈ വര്‍ഷം സര്‍ക്കാര്‍ നയങ്ങള്‍ മാറിയതും മറ്റ് ട്രെന്‍ഡുകളും കാരണം പ്രതിമാസ വില്‍പ്പന കണക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാം.
2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മികച്ച വില്‍പ്പനയാണ് ഇവികള്‍ക്ക് നേടാനായത്. കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ യഥാക്രമം 145064, 141740 യൂണിറ്റ് ആയിരുന്നു വില്‍പ്പന. ഫെയിം II സബ്‌സിഡി സ്‌കീം അവസാനിക്കുന്ന മാസമായതിനാല്‍ മാര്‍ച്ചില്‍ വില്‍പ്പന 2,13,068 ആയി ഉയര്‍ന്നു. സബ്സിഡി സ്‌കീം അവസാനിച്ചതോടെ ഏപ്രില്‍ ഈ വര്‍ഷം ഏറ്റവും കുറവ് ഇവി വില്‍പ്പനയുള്ള മാസമായി. ഏപ്രിലില്‍ വെറും 1,15,898 യൂണിറ്റായിരുന്നു വില്‍പ്പന.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കേന്ദ്ര സര്‍ക്കാര്‍ പിഎം ഇ-ഡ്രൈവ് കൊണ്ടുവന്നതോടെ വില്‍പ്പന പതിയെ ഉയര്‍ന്നു. ഉത്സവ സീസണ്‍ ആയതോടെ ഒക്‌ടോബറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. ഒക്ടോബറില്‍ 2,19,482 ഇവികളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വില്‍പ്പന കണക്കുകളില്‍ ചെറിയ ഇടിവുണ്ടായെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുരോഗതിയുണ്ട്.
പിഎം ഇ-ഡ്രൈവ് സ്‌കീമിന് കീഴില്‍ കാര്‍ഗോ ഇലക്ട്രിക് ത്രീ-വീലറുകള്‍ക്ക് കുറഞ്ഞ സബ്സിഡി പുനരവതരിപ്പിച്ചത് ഈ വര്‍ഷം വില്‍പ്പന വളര്‍ച്ച നേടുന്നതിന് സഹായിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഒരു വാഹനത്തിനുള്ള സബ്സിഡി തുക കുറച്ചെങ്കിലും 80,500-ലധികം ഇവികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ പിന്‍തിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് ഇവികളോട് താല്‍പര്യം വര്‍ധിക്കും. ഉപഭോക്തൃ മുന്‍ഗണനകളിലെ ഈ മാറ്റം വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഇവികളുടെ വ്യാപനത്തിന് വേഗം കൂട്ടും.

പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകള്‍ക്ക് വില കൂടുതലാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പെട്രോള്‍ വാഹനത്തിനേക്കാള്‍ വളരെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് മാത്രമേ ഇവിക്കുള്ളൂ. ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിലെ മന്ദതയും റേഞ്ച് ഉത്കണ്്ഠയും ഉയര്‍ന്ന ചാര്‍ജിംഗ് സമയവും മറ്റുമാണ് ആളുകള്‍ ഇപ്പോഴും ഇവി വാങ്ങാന്‍ മടിക്കുന്നതിനുള്ള കാരണം. മുന്‍നിര ബ്രാന്‍ഡുകള്‍ എല്ലാം തന്നെ പുത്തന്‍ ടെക്‌നോളജിയുമായി വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








