വിലക്കപ്പെട്ട കനിയാവുമോ ആപ്പിൾ? ടെക്ക് ഭീമനെതിരെ പരസ്യമായി ഭീഷണി ഉയർത്തി ടെസ്‌ല മുതലാളി; സംഭവം ഇങ്ങനെ
ദിവസങ്ങൾക്ക് മുമ്പ്, ടെക്നോളജി ഭീമനായ ആപ്പിൾ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഓപ്പൺ AI (OpenAI) -യുടെ ചാറ്റ്ജിപിടി (ChatGPT) സംയോജിപ്പിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ അറിയിപ്പിൽ ലോകമെമ്പാടുമുള്ള നിരവധി ആളുകൾ വളരെ ആവേശഭരിതരാവുകയും ചെയ്തു. എന്നിരുന്നാലും, ഈ പ്രഖ്യാപനത്തിൽ തൃപ്തരല്ലാത്ത ഒരാളാണ് ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ (ഇപ്പോൾ X) എന്നിവയുടെ CEO ആയ എലോൺ മസ്‌ക്. ടെസ്‌ല ഉൾപ്പെടെയുള്ള തൻ്റെ എല്ലാ കമ്പനികളിലും എല്ലാ ആപ്പിൾ ഉപകരണങ്ങളും നിരോധിക്കും എന്ന് അദ്ദേഹം ആപ്പിളിന് പരസ്യമായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ, iOS, iPadOS, macOS എന്നിവയുൾപ്പെടെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്കുള്ള അപ്‌ഡേറ്റുകളുടെ ഒരു വൻ പരമ്പര തന്നെ ആപ്പിൾ അവതരിപ്പിച്ചു. ഈ ഇവൻ്റിനിടെ, 'ആപ്പിൾ ഇൻ്റലിജൻസ്' എന്ന ബ്രാൻഡിന് കീഴിൽ AI കഴിവുകളും മികവുകളും അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്.

ഓപ്പൺ AI -യുടെ ChatGPT -യെ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് സംയോജിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടും എന്ന് പ്രസ്താവിച്ചു. സിരിയ്ക്ക് മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമത, മെച്ചപ്പെട്ട ഡിവൈസ് കസ്റ്റമൈസേഷൻ, കൂടുതൽ കർശനമായ പ്രൈവസി പ്രൊട്ടക്ഷൻ എന്നിവ ഇത് വാഗ്ദാനം ചെയ്യും. ഡിവൈസുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് ഈ സംയോജനം ലക്ഷ്യമിടുന്നത് എന്ന് ടെക് ഭീമൻ തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ChatGPT പവർ ചെയ്യുന്ന സിരി വഴി സങ്കീർണ്ണമായ അന്വേഷണങ്ങൾ നടത്താൻ ഉപഭോക്താക്കളെ ഇത് അനുവദിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഈ പുതിയ സവിശേഷതയുടെ കാതൽ എന്നത് സ്വകാര്യത/ പ്രൈവസിയാണെന്നും,അതിനായിവറ്റ് ക്ലൗഡ് കമ്പ്യൂട്ട് (PCC) എന്ന സംവിധാനം ഉപയോഗിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ആപ്പിളും ഓപ്പൺ AI -യും ഉൾപ്പെടെ ആർക്കും കസ്റ്റമർ ഡാറ്റ ആക്‌സസ് ചെയ്യാനാകാത്തതും സുരക്ഷിതവുമാണെന്ന് ഇത് ഉറപ്പാക്കും.

എന്നിരുന്നാലും, ടെക്ക് ഭീമന്റെ ഈ പ്രഖ്യാപനം വന്നയുടനെ, ടെസ്‌ലയുടെ CEO ആയ കോടീശ്വരൻ എലോൺ മസ്‌ക് പ്രതികരിക്കുകയായിരുന്നു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X -ൽ തൻ്റെ അഭിപ്രായങ്ങൾ പങ്കിടുന്നതിനിടയിൽ, AI പ്രവർത്തനങ്ങൾക്കായി ഓപ്പൺ AI -യെ ആശ്രയിക്കാനുള്ള ആപ്പിളിൻ്റെ തീരുമാനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഈ സംയോജനം കടുത്ത സുരക്ഷാ ഭീഷമിയാണ് എന്ന് മസ്‌ക് പ്രസ്താവിച്ചു. AI ഡാറ്റ പ്രൈവസിയെക്കുറിച്ച് ആപ്പിളിന് സമഗ്രമായ ധാരണ ഇല്ലെന്നും അദ്ദേഹം വാദിച്ചു. ആപ്പിളിന് സ്വന്തമായി AI നിർമ്മിക്കാൻ വേണ്ടത്ര ബുദ്ധിയില്ല എന്നത് തികച്ചും അസംബന്ധമാണ്, എന്നിട്ടും ഓപ്പൺ AI നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമെന്ന് ഉറപ്പാക്കാൻ എങ്ങനെയാണ് പ്രാപ്തമാവുന്നത് എന്ന് അദ്ദേഹത്തിൻ്റെ ട്വീറ്റ് പരാമർശിച്ചു.

ഓപ്പൺ AI -യുമായുള്ള ആപ്പിളിൻ്റെ സഹകരണം കസ്റ്റമർ ഡാറ്റയിൽ വലിയ വിട്ടുവീഴ്ച ചെയ്യും എന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഓപ്പൺഎഐക്ക് തങ്ങളുടെ ഡാറ്റ കൈമാറിയാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ആപ്പിളിന് ഒരു സൂചനയും ഇല്ല എന്ന് മസ്‌ക് പ്രസ്താവിച്ചു. ഡാറ്റാ സുരക്ഷയെക്കുറിച്ചുള്ള തൻ്റെ ആശങ്കകൾ പങ്കുവെച്ച് എലോൺ മസ്‌ക് പുറത്തിറക്കിയ പ്രസ്താവനകളെ തുടർന്ന്, തൻ്റെ കമ്പനികളിൽ ആപ്പിൾ ഡിവൈസുകളെ പൂർണ്ണമായി നിരോധിക്കും എന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ തലത്തിൽ ഓപ്പൺ AI -യെ സമന്വയിപ്പിക്കുന്ന കാര്യത്തിൽ ആപ്പിൾ മുന്നോട്ട് പോകുകയാണെങ്കിൽ, ടെസ്‌ല കമ്പനിയുടെ പരിസരങ്ങളിലും മസ്കിൻ്റെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളിലും ഈ ഉപകരണങ്ങൾ നിരോധിക്കും എന്ന് അദ്ദേഹം വളരെ വ്യക്തമായി തന്നെ പറയുന്നു. ഈ സ്ഥാപനങ്ങളിൽ വരുന്ന സന്ദർശകർ രോലും തങ്ങളുടെ ആപ്പിൾ ഉപകരണങ്ങൾ ഡോർ സ്റ്റെപ്പിൽ പരിശോധിക്കേണ്ടതുണ്ടെന്നും ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷൻ തടയുന്നതിനും ഡാറ്റ ട്രാൻസ്മിഷൻ തടയുന്നതിനും ഫാരഡെ കേജുകളിൽ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








