സേഫ്റ്റിക്കായി ADAS കൂടെ 200 കി.മീ വരെ റേഞ്ചും! വാണിജ്യ വാഹന വിഭാഗത്തില്‍ കൊടുങ്കാറ്റഴിച്ച് വിട്ട് യൂലര്‍

വളരെ പതുക്കെയാണെങ്കിലും ഇന്ത്യയില്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിച്ച് വരികയാണ്. പാസഞ്ചര്‍ വാഹന വിപണിയില്‍ മാത്രമല്ല വാണിജ്യ വാഹന വിപണിയിലും ധാരാളം ഇവികള്‍ പുറത്തിറങ്ങുന്നുണ്ട്. കേരളത്തിലെ നിരത്തുകളിലും ഇലക്ട്രിക് ഓട്ടോകളും ഗുഡ്‌സ് ഓട്ടോകളും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ യൂലര്‍ മോട്ടോര്‍സ് ബുധനാഴ്ച രണ്ട് ഇലക്ട്രിക് കെമേഴ്ഷ്യല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഈ മോഡലുകളിലൂടെ ലൈറ്റ് കെമേഴ്ഷ്യല്‍ വാഹന വിഭാഗത്തിലേക്ക് കാലൂന്നിയിരിക്കുകയാണ് യൂലര്‍ മോട്ടോര്‍സ്. കമ്പനിയുടെ പുതിയ ഇവികളെയും അവയുടെ സവിശേഷതകളും ചുവടെ വിശദീകരിക്കാം.

യൂലര്‍ പുതുതായി പുറത്തിറക്കിയ ചെറു വാണിജ്യ വാഹനമാണ് 'സ്റ്റോം ഇവി'. രണ്ട് വേരിയന്റുകളിലായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കാര്‍ഗോ വാഹനങ്ങളുടെ വില 8.99 ലക്ഷം മുതല്‍ 12.99 ലക്ഷം വരെയാണ് പോകുന്നത്. സ്റ്റോം ഇവിയുടെ രണ്ട് മോഡലുകളും ഇന്റര്‍സിറ്റി, ഇന്‍ട്രാസിറ്റി ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സ്റ്റോം ഇവിയുടെ ആദ്യ വേരിയന്റിന്റെ പേര് ലോംഗ് റേഞ്ച് 200 (ഇന്റര്‍സിറ്റി) എന്നും രണ്ടാമത്തെ വേരിയന്റിന്റെ പേര് സ്റ്റോം ഇവി T 1250 (ഇന്‍ട്രാസിറ്റി) എന്നുമാണ്.

euler storm ev lcv launched

സ്റ്റോം ഇവി ലോംഗ് റേഞ്ച് 200 വേരിയന്റ് നഗരങ്ങള്‍ക്കിടയില്‍ ചരക്ക് കൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 30 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന വാഹനം 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഇത്തരം വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കുന്നത് യൂലര്‍ സ്‌റ്റോം ഇവി ലോംഗ് റേഞ്ച് പതിപ്പാണ്. ഇതില്‍ നല്‍കിയിരിക്കുന്ന സിസിഎസ് ഫാസ്റ്റ് ചാര്‍ജിംഗ് സജ്ജീകരണത്തിന്റെ ബലത്തില്‍ ഹൈവേയില്‍ നിലവിലുള്ള ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം.

15 മിനിറ്റിനുള്ളില്‍ 100 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് നിറയ്ക്കാനാകും. 10 അടി നീളമുള്ള ഈ ഇലക്ട്രിക് വാഹനത്തിന്റെ ബോഡിയില്‍ 330 ക്യുബിക് അടി ലഗേജുകള്‍ സൂക്ഷിക്കാം. റിയര്‍ വീലുകള്‍ക്ക് 8 ലീഫ് സസ്‌പെന്‍ഷന്‍ ഉള്ളതിനാല്‍ എല്ലാത്തരം സാധനങ്ങളും എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയും.

euler storm ev lcv side design

രണ്ടാമത്തെ വേരിയന്റായ സ്റ്റോം EV T1250-ന് 140 കിലോമീറ്റര്‍ റേഞ്ചാണ് പറയുന്നത്. 19 kWh ബാറ്ററി പായ്ക്കാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. DC001 ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചള 30 മിനിറ്റ് ചാര്‍ജിംഗില്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കം. സ്റ്റോം ഇവിയുടെ എല്ലാ വേരിയന്റുകളുടെയും പേലോഡ് ശേഷി ഏകദേശം 1250 കിലോഗ്രാം ആണ്.

വാഹനത്തിന്റെയും ചരക്കിന്റെയും ഡ്രൈവറുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കിയാണ് യൂലര്‍ മോട്ടോര്‍സ് ഈ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ ഇതില്‍ വരുന്നു. സ്റ്റോം ഇവിക്കൊപ്പം കമ്പനി എല്‍സിവി വിഭാഗത്തില്‍ ആദ്യമായി ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) അവതരിപ്പിക്കുന്നു. ഇതില്‍ NVA (നൈറ്റ് വിഷന്‍ അസിസ്റ്റ്) സൗകര്യം നല്‍കിയിട്ടുണ്ട്.

euler storm ev lcv wheel

ഇരുട്ടില്‍ പോലും റോഡിലുള്ള വസ്തുക്കള്‍ വ്യക്തമായി ഹൈലൈറ്റ് ചെയ്യുന്നതാണ് ഈ സവിശേഷത. അതിനാല്‍ ഡ്രൈവര്‍മാരുടെ സുരക്ഷ ഉയര്‍ത്തുന്നുവെന്ന് മാത്രമല്ല കൃത്യസമയത്ത് ചരക്കുകള്‍ ഡെലിവറി ചെയ്യാനും സാധിക്കും. മാത്രമല്ല ഫ്രണ്ട് ക്യാമറ കൊളീഷന്‍ സെന്‍സറുകളും ഈ കാര്‍ഗോ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇത് റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. സാധ്യമായ തടസങ്ങളെക്കുറിച്ചും ട്രാഫിക് ലൈറ്റുകളെക്കുറിച്ചും ഇത് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുന്നു.

വിവിധ ഭൂപ്രദേശങ്ങള്‍ക്കും ലോഡ് അവസ്ഥകള്‍ക്കും അനുയോജ്യമായ തരത്തില്‍ റേഞ്ച്, തണ്ടര്‍, റിനോ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സ്‌റ്റോമില്‍ വാഗ്ദാനം ചെയ്യുന്നു. സെഗ്‌മെന്റില്‍ ആദ്യമായി സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ അവതരിപ്പിക്കുന്നത് സ്‌റ്റോമിലാണ്. മെച്ചെപ്പെടുത്തിയ കണ്‍ട്രോളിനായി ഇവിയില്‍ പവര്‍ സ്റ്റിയറിംഗും അവതരിപ്പിച്ചിരിക്കുന്നു. 10.2 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചര്‍.

സിനിമയും പാട്ടുകളും ആസ്വദിക്കുന്നതിനായി പ്രതിദിനം 1 ജിബി ഡേറ്റയും ലഭിക്കുന്നു. ADAS കൂടാതെ സേഫ്റ്റിക്കായി സിസിടിവി മോണിറ്ററിംഗ്, ഡിജിറ്റല്‍ ലോക്ക് സംവിധാനം, ആന്റജി തെഫ്റ്റ് സവിശേഷതകള്‍ എന്നിവ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. 7 വര്‍ഷത്തെ വാറണ്ടിയും 2 ലക്ഷം കിലോമീറ്റര്‍ കവറേജും വാഗ്ദാനം ചെയ്യുന്നതിനാല്‍ ഫ്‌ലീറ്റ് ഉപയോക്താക്കള്‍ക്ക് മനഃസമാധാനത്തോടെ വാഹനം വാങ്ങാം.

More from DriveSpark

Article Published On: Wednesday, September 25, 2024, 18:00 [IST]
English summary
Euler storm ev launched in india with adas promising up to 200 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X