'സ്പര്‍ശനേ പാപം ദര്‍ശനേ പുണ്യം'! ടച്ച്സ്‌ക്രീന്‍ പണിതരുമെന്ന് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി

മൊബൈല്‍ ഫോണുകളിലെന്ന പോലെ കാറുകളിലും അടുത്ത കാലത്തായി ഫിസിക്കല്‍ ബട്ടണുകള്‍ക്ക് പകരം ടച്ച് സ്‌ക്രീനുകള്‍ (Touchscreen) സ്ഥാനം പിടിച്ചുതുടങ്ങിയിട്ടുണ്ട്. കാറുകളുടെ ഉയര്‍ന്ന വേരിയന്റുകള്‍ ടച്ച് സ്‌ക്രീനുകളുമായിട്ടാണ് വരുന്നത്. സാങ്കേതിക പുരോഗതി കൈവരുന്നതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ സേഫ്റ്റിയുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ പങ്കുവെക്കുകയാണ് യൂറോ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (Euro NCAP). അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

മുമ്പ് ടച്ച്‌സ്‌ക്രീനുകള്‍ മുന്‍നിര കാറുകളില്‍ കാണപ്പെട്ടിരുന്ന ഒരു അത്യാധുനിക സവിശേഷതയായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. ടച്ച്സ്‌ക്രീനുകളുടെ വന്‍തോതിലുള്ള നിര്‍മ്മാണം കാരണം കുറഞ്ഞ വിലയുള്ള കാറുകളില്‍ പോലും ഇന്ന് ടച്ച്‌സ്‌ക്രീനുകള്‍ സ്ഥാനം പിടിച്ചു. എന്തിനേറെ പറയുന്നു ഇന്ന് 1 ലക്ഷം രൂപയില്‍ താഴെ വില വരുന്ന സ്‌കൂട്ടറുകളും ടച്ച് സ്‌ക്രീനുമായിട്ടാണ് വരുന്നത്.

touchscreen and physical button

ഫിസിക്കല്‍ ബട്ടണുകളേക്കാളും ഡയലുകളേക്കാളും രൂപകല്‍പന ചെയ്യുന്നതിനും പ്രയോഗത്തില്‍ വരുത്തുന്നതിനും ചെലവ് കുറവ് ടച്ച്‌സ്‌ക്രീനുകള്‍ക്കാണ്. ലാഭകരമായത് കൊണ്ട് തന്നെ വാഹന നിര്‍മാതാക്കള്‍ ടച്ച് സ്‌ക്രീനുകള്‍ ഫാന്‍സി ഫീച്ചറായി ഹൈലൈറ്റ് ചെയ്യുകയും വ്യാപകമായി വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. സമീപകാലത്തായി വാഹന നിര്‍മാതാക്കള്‍ ഒരുവിധം എല്ലാ കാര്യങ്ങളും ടച്ച്‌സ്‌ക്രീനിലേക്ക് ഇന്റഗ്രേറ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുകളുമുണ്ടാകാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് NCAP അതിന്റെ പുതിയ കാര്‍ മൂല്യനിര്‍ണയ പ്രോഗ്രാമുകളില്‍ ടച്ച്സ്‌ക്രീന്‍ ഘടകങ്ങളും ഉള്‍പ്പെടുത്താന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടച്ച്സ്‌ക്രീനുകളുടെ അമിത ഉപയോഗത്തെക്കുറിച്ച് യൂറോ NCAP-ന്റെ ഒരു റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ നിര്‍ണായകവും പ്രധാനവുമായ ഫംഗ്ഷനുകള്‍ ടച്ച്സ്‌ക്രീനുകളിലേക്ക് മാറ്റുമ്പോള്‍ ഡ്രൈവര്‍ക്ക് റോഡില്‍ നിന്ന് കണ്ണെടുക്കേണ്ടി വരുന്നുവെന്നാണ് യൂറോ NCAP സ്്ട്രാറ്റജിക് ഡെവലപ്‌മെന്റ്‌സ് ഡയരക്ടര്‍ മാത്യു അവറി പറയുന്നത്.

touchscreen

സുപ്രധാനമായ ഈ ഫംഗ്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ടച്ച്‌സ്‌ക്രീനിലേക്ക് നോക്കുന്നത് അപകടത്തിലേക്ക് നയിക്കുമെന്നാണ് പറയപ്പെടുന്നത്. ഹോണ്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, SOS, ഹെഡ്ലൈറ്റ് കണ്‍ട്രോളുകള്‍, വൈപ്പര്‍ കണ്‍ട്രോളുകള്‍, ഹസാര്‍ഡ് ലൈറ്റ് കണ്‍ട്രോളുകള്‍ എന്നീ ഫംഗ്ഷനുകള്‍ ടച്ച്‌സ്‌ക്രീനിലേക്ക് മാറ്റുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. യൂറോ NCAP പോലുള്ള ടെസ്റ്റിംഗ് ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് നിയമമില്ലെങ്കിലും അവ വാഹന വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു.

അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന കാര്യത്തില്‍ ബ്രാന്‍ഡുകള്‍ക്ക് തീരുമാനം എടുക്കാമെങ്കിലും വാഹന സുരക്ഷാ ബോധവല്‍ക്കരണത്തില്‍ ഇവ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന കാര്യം വിസ്മരിക്കാന്‍ സാധിക്കില്ല. ഇന്ന് യൂറോ NCAP, ഗ്ലോബല്‍ NCAP തുടങ്ങിയ ടെസ്റ്റിംഗ് ഏജന്‍സികളുടെ സേഫ്റ്റി റേറ്റിംഗ് വെച്ചാണ് പല കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. സേഫ്റ്റി ഇന്ന് ജനങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ മുന്‍ഗണന നല്‍കുന്ന സംഗതി കൂടിയായതിനാല്‍ ഇതിന് വലിയ പ്രാധാന്യവുമുണ്ട്.

button

ഈ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും മൂല്യനിര്‍ണയ നടപടിക്രമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും മാത്യു വ്യക്തമാക്കി. എന്നാല്‍ 2026-ല്‍ ഇവ നടപ്പില്‍ വരുത്തുമെന്നാണ് സൂചന. ക്രാഷ് ടെസ്റ്റിലും മറ്റും ചില്ലറ പോയിന്റുകള്‍ മാറിയാല്‍ അത് സ്റ്റാര്‍ റേറ്റിംഗിനെ ബാധിച്ചേക്കാം. ഒരു സ്റ്റാര്‍ കുറയുന്നത് വണ്ടിക്കമ്പനികള്‍ക്ക് ചിന്തിക്കാന്‍ കൂടി സാധിക്കില്ല.

അതുകൊണ്ട് യൂറോ NCAP-ന്റെ ടച്ച്‌സ്‌ക്രീനുകളെ കുറിച്ചുള്ള ഈ നിരീക്ഷണങ്ങളെ കുറിച്ച് വാഹന നിര്‍മാതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് വൈകാതെ മനസ്സിലാക്കാം. എന്നാല്‍ ടച്ച്‌സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍ ഉള്ള അപകട സാധ്യതകള്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിംസ്റ്റംസ് (ADAS) വഴി ലഘൂകരിക്കാന്‍ കഴിയില്ലേ എന്ന് ചോദ്യങ്ങള്‍ ഉയരാം.

ADAS സിസ്റ്റങ്ങളും പഴുതുകളില്ലാത്ത സംഗതിയാണെന്ന് നിലവില്‍ പറയാന്‍ സാധിക്കില്ലല്ലോ. നിങ്ങള്‍ സുപ്രധാന ഫംഗ്ഷനുകള്‍ ടച്ച്‌സ്‌ക്രീന്‍ വഴി പ്രവര്‍ത്തിക്കുന്ന കാറാണോ ഉപയാഗിക്കുന്നത്. ഉത്തരം അതെ എന്നാണെങ്കില്‍ യൂറോ NCAP-ന്റെ നിര്‍ദേശത്തില്‍ കഴമ്പുണ്ടെന്നാണോ നിങ്ങള്‍ക്ക് തോന്നുന്നത്?. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Wednesday, March 6, 2024, 17:31 [IST]
English summary
Euro ncap asks carmakers to stop using touchscreens for basic functions to promote safer driving
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X