സണ്‍ മൊബിലിറ്റിയുടെ 15,000 ഇവികള്‍ ഏറ്റെടുത്ത് റെവ്ഫിന്‍! മുടക്കിയത് 100 കോടി രൂപ
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവി (Electric Vehicles) ഫിനാന്‍സിംഗ് കമ്പനിയാണ് റെവ്ഫിന്‍ (Revfin). വെള്ളിയാഴ്ച കമ്പനി 100 കോടി രൂപ മൂല്യമുള 15,000 വാഹനങ്ങള്‍ ഏറ്റെടുത്തു. പ്രമുഖ ബാറ്ററി സ്വാപ്പിംഗ് സൊലൂഷന്‍സായ സണ്‍ മൊബിലിറ്റിയുടെ (SUN Mobility) പ്ലാറ്റ്‌ഫോമിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഇവികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഫ്‌ലീറ്റ് പ്രവര്‍ത്തനങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള റെവ്ഫിനിന്റെ സമര്‍പ്പണത്തെ അടിവരയിടുന്നതാണ് ഈ പ്രവര്‍ത്തി. റെവ്ഫിന്‍ അതിന്റെ മുന്‍നിര സംരംഭമായ 'ജാഗൃതി യാത്രാ അഭിയാന്‍- റെവ്അപ്' കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
ഈ നീക്കം നഗരത്തിന്റെ പുരോഗമന ഇവി നയവുമായി യോജിപ്പിക്കുകയും ഇവികളുടെ ജനാധിപ്യവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുകയും ഫ്‌ലീറ്റ് പ്രവര്‍ത്തനങ്ങളെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. ഷാഡോഫാക്‌സ്, ലോഗ്9, ഇവേറ, ഷോഫര്‍ തുടങ്ങിയ നിലവിലുള്ള ഫ്‌ലീറ്റ് പാര്‍ട്ണര്‍മാരുമായി കൈകോര്‍ത്ത് റെവ്ഫിന്‍ ഇതിനകം തന്നെ ഇന്ത്യയില്‍ ഒരു സുപ്രധാന സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കമ്പനി ഇതിനകം 65,000 വാഹനങ്ങള്‍ക്ക് ധനസഹായം നല്‍കി.

900 കോടിയോളം രൂപയാണ് വായ്പയായി നല്‍കിയിരിക്കുന്നത്. ഭാവിയില്‍ അതിന്റെ ബിസിനസ് ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നു.സണ്‍ മൊബിലിറ്റിയുമായുള്ള കൈകോര്‍ക്കല്‍ മൊബിലിറ്റി ബിസിനസ് വളര്‍ത്തുന്നതിനുള്ള റെവ്ഫിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഏറ്റെടുക്കല്‍ ഇവി ഫ്ളീറ്റ് സെക്ടറിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും തങ്ങളുടെ ലാസ്റ്റ് മൈല്‍ മൊബിലിറ്റി ഗണ്യമായി വികസിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നുവെന്ന് റെവ്ഫിന്‍ സ്ഥാപകനും സിഇഒയുമായ സമീര്‍ അഗര്‍വാള്‍ പറഞ്ഞു.
റെവ്ഫിനുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ ഇവികളിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള ഇരുകമ്പനികളുടെയും ഓരേ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നുവെന്ന് സണ്‍ മൊബിലിറ്റിയുടെ സിഇഒ അനന്ത് ബഡ്ജത്യ കൂട്ടിച്ചേര്‍ത്തു. സണ്‍ മൊബിലിറ്റി ഇന്ത്യയിലെ 20-ലധികം നഗരങ്ങളിലായി 650-ലധികം സ്വാപ്പ് പോയിന്റുകള്‍ വിന്യസിച്ചിട്ടുണ്ട്, ഇത് 600 ദശലക്ഷം കിലോമീറ്ററിലധികം പവര്‍ ചെയ്യുകയും 25 ദശലക്ഷത്തിലധികം സ്വാപ്പുകള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തു.

2018 ല്‍ സ്ഥാപിതമായ റെവ്ഫിന്‍ ഇന്ത്യയില്‍ സുസ്ഥിര മൊബിലിറ്റിക്ക് (Sustainable Mobility ) സൗകര്യപ്രദവും ആക്സസ് ചെയ്യാവുന്നതുമായ സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പാരമ്പര്യേതര ഡാറ്റ സ്രോതസ്സുകളെ അടിസ്ഥാനമാക്കി ലോണുകള്‍ നല്‍കുന്നതിന് റെവ്ഫിന്‍ ബയോമെട്രിക്‌സ്, സൈക്കോമെട്രിക്‌സ്, ഗാമിഫിക്കേഷന്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു.
2017-ല്‍ സ്ഥാപിതമായ സണ്‍ മൊബിലിറ്റിയാണെങ്കില്‍ ഇവികള്‍ക്കായുള്ള ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയ്ക്ക് പേരുകേട്ടതാണ്. അവരുടെ സാങ്കേതികവിദ്യ വാഹനങ്ങള്‍ക്ക് വേഗത്തില്‍ താങ്ങാവുന്ന നിരക്കില്‍ സൗകര്യപ്രദമായി ഇന്ധനം നിറയ്ക്കാന്‍ സൗകര്യം ഒരുക്കുന്നു. തങ്ങളുടെ പരിശ്രമത്തിലൂടെ ഏകദേശം 48,000 മെട്രിക് ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ലാഭിക്കാന്‍ സാധിച്ചുവെന്നാണ് സണ്‍ മൊബിലിറ്റി അവകാശപ്പെടുന്നത്.
15000 വാഹനങ്ങള്‍ ഏറ്റെടുക്കാനുള്ള റെവ്ഫിന്റെ തന്ത്രപരമായ തീരുമാനം അവരുടെ വിപണി സാന്നിധ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇന്ത്യയിലുടനീളം സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ദൗത്യവുമായി യോജിപ്പിക്കുകയും ചെയ്യുന്നു. ഇവി വിപ്ലവത്തിലേക്ക് നടന്ന് നീങ്ങുന്ന രാജ്യത്തിന് ഇത്തരത്തിലുള്ള പങ്കാളിത്തങ്ങളും പ്രവര്‍ത്തനങ്ങളും വലിയ മുതല്‍ക്കൂട്ടാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








