12 ലക്ഷത്തില്‍ താഴെ വിലയില്‍ ഏറ്റവും വേഗതയുള്ള കാര്‍ ഏത്? അതൊരു മാരുതി മോഡലാ..!

ഒരു മനുഷ്യന് ഹൃദയം എങ്ങനെയാണോ അതേ പ്രവര്‍ത്തനമാണ് കാറുകളില്‍ എഞ്ചിന്‍ നിര്‍വഹിക്കുന്നത്. അടുത്ത കാലത്തായി ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ കളംനിറയുകയാണ്. വാഹനത്തിന്റെ പ്രകടനവും കാര്യക്ഷമതയും മെച്ചപ്പെടുത്താനായി എഞ്ചിനില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഘടകമാണ് ടര്‍ബോചാര്‍ജര്‍. പെര്‍ഫോമന്‍സ് കാറുകളുടെ ചെറിയ പതിപ്പുകളാണ് ടര്‍ബോ എഞ്ചിന്‍ വാഹനങ്ങളെന്നു പറയാം.

എന്നാല്‍ കാര്‍ വാങ്ങുമ്പോള്‍ വളരെ കൂടുതല്‍ പേരൊന്നും ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളുള്ള കാറുകള്‍ക്കായി തിരയുന്നുണ്ടാകില്ല. മിക്കവാറും എല്ലാ ബ്രാന്‍ഡുകളും ഇന്ന് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ടോപ് എന്‍ഡ് വേരിയന്റുകള്‍ക്കായാണ് ഈ എഞ്ചിനുകള്‍ വരുന്നത്. മാരുതി സുസുക്കിയുടെ ഒരു കാര്‍ ഇപ്പോള്‍ ടര്‍ബോ എഞ്ചിനുമായാണ് വരുന്നത്. 12 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളില്‍ ഏറ്റവും വേഗതയുള്ള മോഡലും അതുതന്നെയാണ്.

maruti fronx side

12 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ മാരുതി കാര്‍ ഏതാണെന്ന് അധികം ചിന്തിച്ച് തല പുണ്ണാക്കണ്ട. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചെറു എസ്‌യുവികളില്‍ ഒന്നായ മാരുതി സുസുക്കി ഫ്രോങ്ക്‌സിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയെ അടിസ്ഥാനമാക്കി ഒരുക്കിയ ക്രോസ്ഓവര്‍ എസ്‌യുവിയാണ് ഫ്രോങ്ക്‌സ്.

മുമ്പ് ബലേനോ RS-ല്‍ സേവനമനുഷ്ഠിച്ചിരുന്ന ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഫ്രോങ്ക്‌സിലൂടെ തിരികെയെത്തിച്ചിരിക്കുകയാണ് മാരുതി. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്ന ഒരേയൊരു മാരുതി കാര്‍ കൂടിയാണ് കൂപ്പെ സ്‌റ്റൈലിലുള്ള ഈ മോഡല്‍. 99 bhp പവറും 148 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിനാണ് ഫ്രോങ്ക്‌സിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു.

maruti fronx

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഫ്രോങ്ക്‌സ് വെറും 10.38 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. 12 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളില്‍ ഫ്രോങ്ക്‌സിന് പിന്നില്‍ രണ്ടാമത് റെനോ കൈഗറാണ്. ഫ്രഞ്ച് കമ്പനി പുറത്തിറക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി 11 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുന്നു.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പുറമെ മാരുതി ഫ്രോങ്ക്‌സിന് 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനും ലഭിക്കുന്നു. 88 bhp പവറുാ 113 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വരുന്നു. മാത്രമല്ല ഈ കാറിന്റെ സിഎന്‍ജി പതിപ്പും വില്‍പ്പനക്കെത്തുന്നുണ്ട്. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ 76 bhp പവറും 98 Nm ടോര്‍ക്കും മാത്രമാണ് ഉത്പാദിപ്പിക്കുക.

maruti fronx

ഫ്രോങ്ക്‌സ് സിഎന്‍ജി പക്ഷേ മാനുവല്‍ ഗിയര്‍ബോക്‌സിനോടൊപ്പം മാത്രമേ വാങ്ങാന്‍ സാധിക്കൂ. ഹെഡ്സ് അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, ARKAMYS സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, യുവി-കട്ട് വിന്‍ഡോ ഗ്ലാസ്, റിയര്‍ എസി വെന്റുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍ തുടങ്ങി നിരവധി സവിശേഷതകളോടെ വരുന്ന ഫ്രോങ്ക്‌സിനെ ഒരു ഫീച്ചര്‍ ലോഡഡ് എസ്‌യുവിയെന്ന് വിശേഷിപ്പിക്കാം.

2023 ഓട്ടോ എക്‌സ്‌പോയില്‍ മൂടുപടമഴിച്ച കാറിന്റെ വില പ്രഖ്യാപനം ഏപ്രില്‍ 24-നായിരുന്നു. അഞ്ച് വേരിയന്റുകളിലായി വിപണിയില്‍ എത്തുന്ന കാറിന്റെ വില ആരംഭിക്കുന്നത് 7.51 ലക്ഷം രൂപ മുതലാണ്. ടോപ് മോഡലിന് 13.03 ലക്ഷം രൂപയാണ് വില. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരുന്ന ഫ്രോങ്ക്‌സ് ആല്‍ഫ MT-ക്ക് 11.47 ലക്ഷം രൂപയാണ് മുടക്കേണ്ടത്. വിലകളെല്ലാം എക്‌സ്‌ഷോറൂം ആണ്.

maruti fronx

വിപണിയിലെത്തിയ അന്ന് മുതല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മാരുതി കാറുകളിലൊന്നാണ് ഫ്രോങ്ക്‌സ്. സമീപകാലത്തായി ഇന്ത്യയില്‍ ടോപ് 10 എസ്‌യുവികളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് ഈ മാരുതി കാർ. വെറും 10 മാസത്തിനുള്ളിലാണ് ഫ്രോങ്ക്‌സ് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്.

More from DriveSpark

Article Published On: Saturday, March 2, 2024, 17:15 [IST]
English summary
Fastest car under rs 12 lakh is a maruti model details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X