പുത്തൻ ബലേനോയിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ, ഇൻ്റീരിയർ മുതൽ കിടിലൻ ഫീച്ചേഴ്സ് വരെ
മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കുകളിൽ ഇന്ന് വിപണിയിൽ മികച്ച ജനപ്രീതിയും സ്വീകാരതയും നേടിയ മോഡലാണ് ബലേനോ. വിൽപ്പനയിൽ എന്നും മുന്നിൽ തന്നെയാണ് മോഡൽ. നിരവധി ആധുനിക ഫീച്ചറുകളും എഞ്ചിൻ & ട്രാൻസ്മിഷൻ ഓപ്ഷനുകളും നൽകുന്നു. എതിരാളികൾക്ക് എന്നും ബലേനോ ഒരു വെല്ലുവിളി തന്നെയായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കഴിഞ്ഞ തവണ ഒരു പുത്തൻ അപ്ഡേറ്റ് അവതരിപ്പിച്ചു കൊണ്ട് വീണ്ടും ജനമനസിൽ സ്ഥാനം നേടുകയായിരുന്നു ബലേനോ.
മാരുതി സുസുക്കി ബലേനോയുടെ പുതുതലമുറ മോഡൽ അവതരിപ്പിക്കുകയാണെങ്കിൽ വാഹനത്തിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന കുറച്ച് മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്ക് ഒന്ന് പരിശോധിച്ചാലോ. അതിൽ പ്രധാന മാറ്റമെന്ന് പറയാൻ സാധിക്കുന്നത് എക്സ്റ്റീരിയറാണ്. പുത്തൻ തലമുറ മാരുതി ബലേനോ തികച്ചും പുതിയ എക്സ്റ്റീരിയർ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും പുതിയ ബമ്പറുകളും പുതിയ അലോയ് വീലുകളും പുതിയ ഫ്രണ്ട് ഗ്രില്ലും പ്രതീക്ഷിക്കുന്ന മാറ്റങ്ങളിൽ ചിലതാണ്.

ഇതുകൂടാതെ, മാരുതി ബലേനോയ്ക്ക് പുതിയ നിറങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്. മാരുതിയിൽ നിന്നുള്ള പ്രീമിയം ഉൽപ്പന്നങ്ങൾക്ക് സവിശേഷമായ ഒരു ഐഡൻ്റിറ്റി നൽകുന്നതിന് വേണ്ടി ബലേനോ നെക്‌സ ബ്ലൂ നിറം നിലനിർത്തുമെന്നാണ് തോന്നുന്നത്. വാഹനത്തിൻ്റെ അളവുകളിലും വലിപ്പത്തിലും വലിയ മാറ്റം കമ്പനി കൊണ്ടു വരുമെന്ന കാര്യത്തിൽ പ്രതീക്ഷയ്ക്ക് വകയില്ല.
എക്സ്റ്റീരിയർ പോലെ തന്നെ പൂർണ്ണമായും റീഡിസൈൻ ചെയ്ക ഇൻ്റീരിയർ പുതിയ തലമുറ ബലേനോയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡാഷ്‌ബോർഡ് ലേഔട്ട്, പുതിയ സീറ്റിംഗ് & അപ്ഹോൾസ്റ്ററി, പുതിയ മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവ പ്രതീക്ഷിക്കുന്ന മാറ്റങ്ങളിൽ ചിലതാണ്. മാരുതി പുതിയ ബലേനോയ്‌ക്കൊപ്പം ഒരു വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം കൊണ്ടുവരാൻ സാധ്യതയുണ്ട്. പിൻവശത്തെ എസി വെൻ്റുകൾ, ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളാണ്.

സൺറൂഫും ക്രൂയിസ് കൺട്രോളുമാണ് ഏറ്റവും വലിയ അപ്ഡേറ്റ്. സൺറൂഫുമായി വരുന്ന മാരുതിയുടെ ആദ്യ ഉൽപ്പന്നം പുതിയ തലമുറ മാരുതി ബലേനോയായിരിക്കാം. ഇതിന് എഞ്ചിൻ ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ്, പുതിയ ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവയും നൽകുകയും വേണം. ഒരു ഉപയോക്താവ് ആഗ്രഹിക്കുന്ന എല്ലാ ആവശ്യങ്ങളും അത് പോലെ തന്നെ മിക്കവാറും എല്ലാ സവിശേഷതകളുമായാണ് മാരുതി ബലേനോ വരുന്നത്. എന്നിരുന്നാലും, മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുകൾക്കൊപ്പം, മാരുതി ചില അധിക ഫീച്ചറുകൾ ചേർക്കാൻ തീരുമാനിക്കുകയാണെങ്കിൽ, വാങ്ങുന്നവർ തീർച്ചയായും സന്തോഷിക്കും.
വയർലെസ് ചാർജിംഗ് മാരുതിക്ക് നൽകാൻ കഴിയുന്ന ഒരു സവിശേഷതയാണ്. ഇതുകൂടാതെ, യാത്രക്കാരുടെ അധിക സുരക്ഷയ്ക്കും സൗകര്യത്തിനുമായി 4 എയർബാഗുകളും ഹിൽ ഹോൾഡുകളുമായും പുതിയ ബലേനോയിൽ പ്രതീക്ഷിക്കാവുന്നതാണ്. അതോടൊപ്പം തന്നെ പുതിയ എഞ്ചിൻ ഓപ്ഷനും അവതരിപ്പിക്കാന സാധ്യതയുണ്ട്. RS എഞ്ചിൻ കൊണ്ടു വരുമെന്നാണ് എല്ലാവരുടേയും ആഗ്രഹം. മാരുതിക്ക് അതിൻ്റെ ബൂസ്റ്റർജെറ്റ് എഞ്ചിൻ തിരികെ കൊണ്ടുവരേണ്ടിവരും, ഇത് ബ്രാൻഡിൽ നിന്ന് വളരെയധികം ആഗ്രഹിക്കുന്ന ഓഫറായിരിക്കും.

ബൂസ്റ്റർജെറ്റ് എഞ്ചിൻ കൂടാതെ, ബലേനോയ്‌ക്കൊപ്പം ഡീസൽ എഞ്ചിനുകളും മാരുതി നൽകിയേക്കാം. കൂടാതെ, ഈ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ മൈലേജ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഹൈബ്രിഡ് എഞ്ചിൻ മാരുതിക്ക് കൊണ്ടുവരുന്നതിന് ഒരു തടസവും കാണില്ല. നിലവിൽ 6.94 ലക്ഷം രൂപയിൽ തുടങ്ങുന്ന മാരുതി ബലേനോയുടെ വില 10.70 ലക്ഷം രൂപ വരെയാണ് ഓൺറോഡ് വില. നിലവിൽ വിൽക്കുന്നതിനേക്കാൾ 50,000 മുതൽ 60,000 രൂപ വരെ പുതിയ തലമുറ മാരുതി ബലേനോയ്ക്ക് മാരുതി വില നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ബ്രെസ കോംപാക്ട് എസ്‌യുവിയും ഗ്രാൻഡ് വിറ്റാര മിഡ് സൈസ് എസ്‌യുവിയും അതത് സെഗ്‌മെൻ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അതേസമയം പുതിയതായി വിപണിയിൽ എത്തിയ ഫ്രോങ്ക്സ്, ബ്രാൻഡിൻ്റെ മറ്റൊരു ബെസ്റ്റ് സെല്ലിംഗ് മോഡലാണ്. ഏപ്രിലിൽ വിപണിയിൽ എത്തുന്നതിന് മുമ്പ് 2023 ഓട്ടോ എക്‌സ്‌പോയിൽ കോംപാക്ട് എസ്‌യുവി കൂപ്പെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു.

1.0 ലിറ്റർ ത്രീ -സിലിണ്ടർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും ഫ്രോങ്ക്സിൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ കൂപ്പെ ടൈപ്പ് എസ്‌യുവിയുടെ അടിസ്ഥാന വേരിയൻ്റിന് 7.52 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്, ഇത് ടോപ്പ് സ്പെക്ക് ട്രിമ്മിന് 13.04 ലക്ഷം രൂപ വരെ ഉയരുന്നു.


Click it and Unblock the Notifications








