ഗ്രാൻഡ് വിറ്റാരയിൽ ഈ ഫീച്ചറുകൾ ഉണ്ടായിരുന്നുവെങ്കിൽ പൊളിച്ചേനെ, ഏതൊക്കെയെന്ന് അറിയാൻ വായിക്കുക

ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുളള ഏറ്റവും മൈലേജുളള വാഹനമേതാണ് എന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ഗ്രാൻഡ് വിറ്റാര എന്നാണ്. 27 കിലോമീറ്റർ മൈലേജുളള വേറെ ഏത് എസ്‌യുവിയുണ്ട് ഇപ്പോൾ. പ്രീമിയം ലുക്കും ഫീച്ചറുകളും കൊണ്ട് മാരുതി തങ്ങളുടെ ഉപഭോക്താക്കളെ മയക്കിയിരിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആളുകൾ ആവശ്യപ്പെടുന്ന ഫീച്ചകറുകൾ കൂടിയുണ്ട്. ഈ ഫീച്ചറുകൾ കൂടി മാരുതി നൽകിയിരുന്നു എങ്കിൽ വിൽപ്പന രണ്ടിരട്ടിയായേനെ എന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം. അത് ഏതൊക്കെ ഫീച്ചറുകളാണ് എന്ന് നിങ്ങളുടെ അറിവിലേക്ക് കൊണ്ടുവരികയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ആദ്യമായി ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്. ആഡംബര വാഹനങ്ങളിൽ മാത്രം നൽകിയിരുന്ന ഈ ഫീച്ചർ ഇപ്പോൾ നിരവധി എൻട്രി ലെവൽ കാർ മോഡലുകളിലും നൽകുന്നുണ്ട്.പക്ഷേ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ ഈ ഫീച്ചറിൻ്റെ അഭാവം കാണുന്നുണ്ട്. പാർക്ക് ചെയ്യുമ്പോൾ വാഹനം മുന്നോട്ടോ പിറകിലേയ്ക്കോ നീങ്ങാതിരിക്കാൻ ഈ ഫീച്ചർ നിങ്ങളെ സഹായിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, എംജി ആസ്റ്റർ തുടങ്ങിയ വിറ്റാരയുടെ എതിരാളികളായ കാർ മോഡലുകളിൽ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത.

മറ്റൊരു ഫീച്ചറാണ് റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇന്ന് പല ആധുനിക കാറുകളിലും ഈ സവിശേഷത സാധാരണമായി മാറിയിരിക്കുന്നു. മഴക്കാലത്ത് വൈപ്പറുകൾ മാനുവലായി പ്രവർത്തിപ്പിക്കേണ്ട കാര്യമില്ല. മഴ പെയ്യുമ്പോൾ, വിൻഡ്‌സ്‌ക്രീനിലെ വെള്ളം പുറന്തള്ളാൻ ഇത് വൈപ്പറുകളെ യാന്ത്രികമായി സജീവമാക്കുന്നു. ഗ്രാൻഡ് വിറ്റാരയിൽ മാരുതി സുസുക്കി അത്തരമൊരു ഫീച്ചർ നൽകുന്നില്ല.

പിൻവശത്തെ സൺ ഷേഡുകൾ പുതിയ എല്ലാ വാഹനങ്ങളിലും കമ്പനി നൽകുന്നുണ്ട്. പിൻസീറ്റിൽ ഇരിക്കുന്നവർക്ക് വാഹനത്തിൻ്റെ ഉളളിലേക്ക് കയറി വരുന്ന അധിക സൂര്യപ്രകാശത്തെ തടയാൻ ഇത് സഹായിക്കും. കമ്പനി നൽകുന്നില്ല എങ്കിലും ആഫ്റ്റർ മാർക്കറ്റിൽ നിന്ന് ഈ സംവിധാനം വാഹനത്തിൽ ഘടിപ്പിക്കാവുന്നതാണ്. അതേസമയം, ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ഇത് വാഹനങ്ങളിൽ ലഭ്യമാക്കുന്നുണ്ട്.

ഗ്രാൻഡ് വിറ്റാര പോലെയുള്ള വലിയ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിന് ഏറ്റവും ആവശ്യമായ കാര്യമാണ് ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ. എന്നാൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ കമ്പനി ഈ ഫീച്ചർ നൽകുന്നില്ല. അതോടൊപ്പം തന്നെ ഗ്രാൻഡ് വിറ്റാര കാർ മോഡലിൽ ഇലക്ട്രിക് പവറിന് അനുസരിച്ച് ഡ്രൈവർ സീറ്റ് ക്രമീകരിക്കാനുള്ള സൗകര്യം മാരുതി സുസുക്കി നൽകുന്നില്ല. ഇത് മാനുവലായി മാറ്റാനുള്ള സൗകര്യം മാത്രമേ ഒരുക്കിയിട്ടുളളു.

ഗ്രാൻഡ് വിറ്റാരയുടെ മറ്റ് ഫീച്ചറുകളിലേക്കും പവർ ട്രെയിനിലേക്കും വന്നാൽ മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഗ്രാന്‍ഡ് വിറ്റാര ലഭ്യമാണ്. മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റില്‍ ഒരു സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഉപയോഗിക്കുന്നു, അത് വാഹനം സ്റ്റാര്‍ട്ടാകുമ്പോള്‍ പെട്രോള്‍ എഞ്ചിനുമായി പ്രവര്‍ത്തിക്കുന്നു. ഈ സംവിധാനം ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റില്‍ ഐസി എഞ്ചിനോടൊപ്പം ഒരു വലിയ ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ സജ്ജീകരണം വഴി വാഹനം ചെറിയ ദൂരത്തേക്ക് വൈദ്യുതോര്‍ജ്ജത്തില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ എസ്‌യുവിയുടെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെ മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റ് ലിറ്ററിന് 21.11 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അതേസമയം ലിറ്ററിന് 27.97 കിലോമീറ്ററാണ് സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ മൈലേജ് പറയുന്നത്.

പെട്രോള്‍, ഇലക്ട്രിക് പതിപ്പുകളില്‍ ഹൈബ്രിഡ് വേരിയന്റ് മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നു. ഇന്ത്യയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ നിറവേറ്റുന്ന തരത്തിലാണ് ഗ്രാന്‍ഡ് വിറ്റാര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ധനക്ഷമത എല്ലായ്‌പ്പോഴും ഉപഭോക്താക്കള്‍ക്ക് വളരെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളിലൊന്നായ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇടത്തരം കുടുംബങ്ങള്‍ ഒരു ഹൈബ്രഡിഡ് കാര്‍ നോക്കിയാല്‍ അതില്‍ ആദ്യത്തെ ചോയ്‌സ് ഗ്രാന്‍ഡ് വിറ്റാരയാണ്.

More from DriveSpark

Article Published On: Wednesday, June 5, 2024, 17:41 [IST]
English summary
Features that were wanted in the maruti suzuki grand vitara details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X