ആദ്യ 'ഫാമിലി' ഫ്രണ്ട്‌ലി ഫെറാറി ഇന്ത്യയിലെത്തി! പക്ഷേ, വാങ്ങുന്നതിന് മുമ്പ് അംബാനി വരെ രണ്ടുവട്ടം ചിന്തിക്കും

ലോകത്ത് കാര്‍ വിപണിയില്‍ ഇപ്പോള്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളുടെ ആധിപത്യമാണ് ഇപ്പോള്‍. സാധാരണ ബ്രാന്‍ഡുകളെ കൂടാതെ ലോകോത്തര ആഡംബര, സൂപ്പര്‍ കാര്‍ നിര്‍മാതാക്കള്‍ വരെ ഇപ്പോള്‍ തങ്ങളുടെ ഫോക്കസ് എസ്‌യുവികളിലേക്ക് തിരിച്ചിട്ടുണ്ട്. റോള്‍സ് റോയസും ലംബോര്‍ഗിനിയും ഇതിനോടകം എസ്‌യുവി വിപണിയിലെ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.

റോള്‍സ് റോയ്‌സും ലംബോര്‍ഗിനിയും ആദ്യമായി പുറത്തിറക്കിയ എസ്‌യുവികളായിരുന്നു കലിനനും ഉറൂസും. ഈ രണ്ട് മോഡലുകളും ഹിറ്റടിച്ചിരിക്കുകയാണ്. ഇന്ത്യയിലടക്കം ഇരു എസ്‌യുവികള്‍ക്കും വമ്പന്‍ ഡിമാന്‍ഡാണ്. റോള്‍സ് റോയ്‌സിനും ലംബോര്‍ഗിനിക്കും പിന്നാലെ ഫെറാറിയും എസ്‌യുവി വിപണിയുടെ പങ്കുപറ്റാന്‍ എത്തിയിരിക്കുകയാണ്. 2022-ലാണ് ഇറ്റാലിയന്‍ എക്‌സോട്ടിക് കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ആദ്യ എസ്‌യുവി ആഗോള തലത്തില്‍ പുറത്തിറക്കിയത്. ഫെറാറി പുരോസാങ്‌ഗ്വേ എന്നാണ് ഇതിന്റെ പേര്.

ferrari purosangue

അടുത്തിടെയാണ് ഈ ഫെറാറി എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഫെറാറിയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ ഫാമിലി ഫ്രണ്ട്‌ലി കാറാണ് പുരോസാങ്‌ഗ്വേ എന്നാണ് പറയപ്പെടുന്നത്. കാരണം 4 ഡോര്‍ ഓഫര്‍ ചെയ്യുന്ന ആദ്യ ഫെറാറി മോഡലാണിത്. ഈ കാറിന്റെ ഇന്ത്യയിലെ ലോഞ്ച് ചടങ്ങ് മുംബൈയില്‍ വെച്ചാണ് നടന്നത്. വാഹനപ്രേമികളായ നിരവധി ബോളിവുഡ് താരങ്ങള്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു.

സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, രാം കപൂര്‍ എന്നിവരായിരുന്നു ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാനും കാറിനെ അടുത്ത് പരിചയപ്പെടാനുമായി എത്തിയത്. ഇന്ത്യന്‍ വിപണിയില്‍ 10.50 കോടി രൂപയാണ് ഫെരാരി പരോസോങഗ്വേയുടെ എക്സ്‌ഷോറൂം വില. വണ്ടി നിരത്തിലേക്ക് എത്തിക്കാന്‍ ലക്ഷങ്ങള്‍ പിന്നെയും പൊടിക്കണം. പുതിയ ഫെറാറി കാറിന്റെ ഡിസൈന്‍ നോക്കുമ്പോള്‍ ഇത് ഒരു എസ്‌യുവിയെ ഓര്‍മിപ്പിക്കുന്ന രൂപകല്‍പ്പനയല്ല ഇതിനുള്ളത്. എന്നാല്‍ ചില ആംഗിളുകില്‍ സൂപ്പര്‍ കാറിന്റെ ഡിസൈന്‍ കാണാന്‍ കഴിയുകയും ചെയ്യും.

ferrari purosangue

ബ്ലാക്ക് വീലുകളും ഇറിക്കോ ഇന്റീരിയറും സഹിതം നീറോ ഡേടോണ ബ്ലാക്ക് ഷേഡില്‍ പൂര്‍ത്തിയാക്കിയ അതിശയകരമായ സ്‌പെക്കിലാണ് മോഡല്‍ ഇന്ത്യയിലെത്തിയത്. രണ്ടാം നിരയിലെ രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ സ്പോര്‍ട്സ് സീറ്റുകള്‍ക്കൊപ്പം അല്‍കന്റാര ലെതറാണ് ക്യാബിനില്‍. എസ്‌യുവിയിലേക്ക് കയറാന്‍ റിയര്‍-ഹിംഗ്ഡ് ഡോറുകള്‍ വഴി പിന്‍ സീറ്റുകളിലേക്ക് ആക്സസ് ചെയ്യാന്‍ കഴിയും. ഡോര്‍ ഇലക്‌ട്രോണിക്കലി തുറക്കാനും അടക്കാനും സാധിക്കും. ഇതിന് 373 ലിറ്റര്‍ ബൂട്ട്‌സ്‌പേസും ലഭിക്കുന്നു.

6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ ഫെറാറി കാറിന്റെ ഹൃദയം. പരമാവധി 715 bhp പവറും 716 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മോട്ടോര്‍ 2-സ്പീഡ് പവര്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റും ഒരു 8-സ്പീഡ് DCT റിയര്‍-സെറ്റ് ഡ്യുവല്‍-ക്ലച്ച് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു, ഇത് നാല് വീലുകളിലേക്കും ഒരു പോലെ പവര്‍ അയക്കാന്‍ സഹായിക്കുന്നു.

ferrari purosangue

പുരോസാങ്‌ഗ്വേയ്ക്ക് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ 3.3 സെക്കന്‍ഡ് മാത്രം മതി, 0-200 കിലോമീറ്റര്‍ വേഗത 10.6 സെക്കന്‍ഡിനുള്ളില്‍ എത്തുന്നു. മണിക്കൂറില്‍ 310 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ആക്റ്റീവ് സസ്‌പെന്‍ഷന്‍, സെറാമിക് ബ്രേക്കുകള്‍, മുന്‍ ചക്രങ്ങളില്‍ ടോര്‍ക്ക് വെക്റ്ററിംഗ്, ഒരു ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍, ഫോര്‍ വീല്‍ സ്റ്റിയറിംഗ് എന്നിവയും ഈ കാറില്‍ ഫറാറി ഓഫര്‍ ചെയ്യുന്നുണ്ട്.

പെര്‍ഫോമന്‍സ് എസ്യുവി വിഭാഗത്തില്‍ ബെന്റ്ലി ബെന്റെയ്ഗ, ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്സ്, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നിവക്കെതിരെയാണ് ഈ മോഡല്‍ മാറ്റുരയ്ക്കുന്നത്. ഈ കാര്‍ ഫെറാറി ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പേ ഭൂപേഷ് റെഡ്ഡിയെന്ന വ്യവസായി അത് സ്വന്തം ഗരാജിലെത്തിച്ചിരുന്നു. ഫെറാറി പുരുസോങ്‌ഗ്വേയുടെ ഇന്ത്യയിലെ ആദ്യത്തെ ഉടമയാണ് ബ്രെന്‍ ഗരാജിന്റെ സ്വന്തം ഭൂപേഷ് റെഡ്ഡി.

ferrari purosangue performance delivered india

ബ്രെന്‍ കോര്‍പ്പറേഷന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഭൂപേഷ് റെഡ്ഡി വാഹന പ്രേമികള്‍ക്ക് സുപരിചിതനാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ആഡംബര കാറുകളും അണിനിരക്കുന്ന ബ്രെന്‍ ഗരാജിന്റെ വീഡിയോസ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. അടുത്തിടെയാണ് ഭൂപേഷ് റെഡ്ഡി ഫെറാറിയുടെ കന്നി എസ്‌യുവിയുടെ ഡെലിവറിയെടുത്തത്. നീറോ ഡേടോണയെന്ന് ഫെറാറി വിളിക്കുന്ന ബ്ലാക്ക് ഷെയ്ഡിലുള്ള എസ്‌യുവിയാണ് ഭൂപേഷ് റെഡ്ഡി വാങ്ങിയത്.

More from DriveSpark

Article Published On: Thursday, March 7, 2024, 10:12 [IST]
English summary
Ferrari purosangue india launch sunny deol madhuri dixit ram kapoor seen checking suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X