സ്വര്‍ണത്തേക്കാള്‍ ഡിമാന്‍ഡ്! കിട്ടാക്കനിയായ ഈ കാറിന്റെ പഴയതിന് പുതിയതിനേക്കാള്‍ വില

കാറുകള്‍ അടക്കം വാഹനങ്ങള്‍ പൊതുവേ പഴകും തോറും മൂല്യം കുറയുന്ന സംഗതിയാണ്. എന്നാല്‍ ചില മെഷീനുകളുടെയും മോഡലുകളുടെയും വില കാലപ്പഴക്കം ചെല്ലും തോറും വര്‍ധിക്കുന്നതായി കാണാം. വിന്റേജ് കാറുകള്‍ക്കും പരിമിതമായ അളവില്‍ നിര്‍മിച്ച ലിമിറ്റഡ് എഡിഷന്‍ മോഡലുകളുടെയും കാര്യത്തില്‍ ഇത് സത്യവുമാണ്. എന്നാല്‍ ഒരു പുതിയ കാറിനേക്കാള്‍ വിലയിട്ട് യൂസ്ഡ് കാര്‍ വില്‍ക്കുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ?. ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ അമേരിക്കയില്‍ ഇപ്പോള്‍ അത്തരത്തില്‍ 'ഹോട്ട്' സെല്ലറായ ഒരു കാറുണ്ട്. ഈ കാര്‍ അങ്ങനെ എല്ലാവര്‍ക്കും താങ്ങില്ലെന്ന് മാത്രമല്ല അല്‍പ്പം എക്സ്‌ക്ലൂസീവുമാണ്. ആ കാര്‍ ഏതാണെന്ന് നമുക്ക് വിശദമായി നോക്കാം.

പ്രമുഖ ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളാണ് ഫെറാറി. പതിറ്റാണ്ടുകളായി തുടര്‍ന്ന് പോരുന്ന തങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് അടുത്ത കാലത്താണ് ഫെറാറി മാറിനടക്കാന്‍ തുടങ്ങിയത്. റോള്‍സ് റോയ്സും ലംബോര്‍ഗിനിയുമടക്കം ലോകോത്തര കമ്പനികള്‍ സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് ഫെറാറിയും സ്ട്രാറ്റജി മാറ്റി പിടിച്ചത്. ഇതോടെ ഇറ്റാലിയന്‍ എക്സോട്ടിക് കാര്‍ നിര്‍മാതാക്കള്‍ 2022-ല്‍ ആദ്യമായി ഒരു എസ്‌യുവി പുറത്തിറക്കി.

ferrari purosangue

ഫെറാറി പുരോസാങ്ഗ്വേ എന്നാണ് ഇതിന് നാമകരണം നടത്തിയത്. 4 ഡോറുകള്‍ ഓഫര്‍ ചെയ്യുന്നതിനാല്‍ ഫെറാറിയുടെ ആദ്യത്തെ ഫാമിലി ഫ്രണ്ട്ലി മോഡലായി ഇത് അറിയപ്പെടുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ ഈ കാര്‍ വമ്പന്‍ ഹിറ്റാണ്. പരിമിതമായ അളവില്‍ മാത്രം നിര്‍മിക്കുന്നതിനാല്‍ പണം ഉണ്ടെങ്കിലും ഈ കാര്‍ വാങ്ങാന്‍ കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ പുരോസോങ്്ഗ്വേയുടെ പ്രീ-ഓണ്‍ഡ് മോഡലുകള്‍ പുതിയതിനേക്കാള്‍ ചെലവേറിയതാണ്.

അമേരിക്കയില്‍ ഫെറാറി പുരോസോങ്ഗ്വേയുടെ പരമാവധി ചില്ലറ വില്‍പ്പന (എംഎസ്ആര്‍പി) വില 400,000 ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ രാജ്യത്തെ ചില ക്ലാസിഫൈഡുകളില്‍ എംഎസ്ആര്‍പിയേക്കാള്‍ 300,000 ഡോളര്‍ വരെ ഉയര്‍ന്ന വിലയില്‍ യൂസ്ഡ് എസ്‌യുവി ലിസ്റ്റ് ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചോളം കാറുകള്‍ ഇത്തരത്തില്‍ ഉടനടി ഡെലിവറി ചെയ്യാന്‍ പാകത്തിന് പരസ്യം നല്‍കിയിരിക്കുകയാണ്.

ferrari purosangue

2024-ന്റെ ആദ്യ പകുതിയില്‍ ഫെറാറി 7000 യൂണിറ്റിലധികം പുരോസോങ്ഗ്വേ ഡെലിവറി ചെയ്തിട്ടുണ്ട്. വമ്പന്‍ ഡിമാന്‍ഡ് കാരണം നിര്‍മിച്ച യൂണിറ്റുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്. ഈ വര്‍ഷം തന്നെ ഈ കാര്‍ ഇന്ത്യയിലും വില്‍പ്പനക്കെത്തി. ബെംഗളൂരുവിലെ ബ്രെന്‍ ഗരാജ് ഉടമ ഭൂപേഷ് റെഡ്ഡിയാണ് ഈ ഫെറാറി സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന്‍. ശേഷം മകന്‍ അനന്തിന്റെ വിവാഹ മാമാങ്കത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഈ കാര്‍ വാങ്ങിയിരുന്നു.

ശേഷം ഒന്നിലേറെ തവണ അംബാനി കുടുംബാംഗങ്ങള്‍ കാറില്‍ ചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബ്ലാക്ക് വീലുകളും ഇറിക്കോ ഇന്റീരിയറും സഹിതം നീറോ ഡേടോണ ബ്ലാക്ക് ഷേഡില്‍ പൂര്‍ത്തിയാക്കിയ അതിശയകരമായ സ്‌പെക്കിലാണ് മോഡല്‍ ഇന്ത്യയിലെത്തിയത്. രണ്ടാം നിരയിലെ രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ സ്പോര്‍ട്സ് സീറ്റുകള്‍ക്കൊപ്പം അല്‍കന്റാര ലെതറാണ് ക്യാബിനില്‍. എസ്‌യുവിയിലേക്ക് കയറാന്‍ റിയര്‍-ഹിംഗ്ഡ് ഡോറുകള്‍ വഴി പിന്‍ സീറ്റുകളിലേക്ക് ആക്സസ് ചെയ്യാന്‍ കഴിയും. ഡോര്‍ ഇലക്ട്രോണിക്കലി തുറക്കാനും അടക്കാനും സാധിക്കും.

715 bhp പവറും 716 Nm പീക്ക് ടോര്‍ക്ക് നല്‍കുന്ന 6.5 ലിറ്റര്‍ V12 എഞ്ചിനാണ് കാറിന്റെ ഹൃദയം. മോട്ടോര്‍ 2-സ്പീഡ് പവര്‍ ട്രാന്‍സ്മിഷന്‍ യൂണിറ്റും ഒരു 8-സ്പീഡ് DCT റിയര്‍-സെറ്റ് ഡ്യുവല്‍-ക്ലച്ച് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. ഇത് നാല് വീലുകളിലേക്കും ഒരു പോലെ പവര്‍ നല്‍കാന്‍ സഹായിക്കുന്നു.
പുരോസാങ്ഗ്വേയ്ക്ക് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ 3.3 സെക്കന്‍ഡ് മാത്രം മതി.

0-200 കിലോമീറ്റര്‍ വേഗത 10.6 സെക്കന്‍ഡിനുള്ളില്‍ എത്തുന്നു. മണിക്കൂറില്‍ 310 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. പെര്‍ഫോമന്‍സ് ഓഫറിന് ആക്റ്റീവ് സസ്പെന്‍ഷന്‍, സെറാമിക് ബ്രേക്കുകള്‍, മുന്‍ ചക്രങ്ങളില്‍ ടോര്‍ക്ക് വെക്റ്ററിംഗ്, ഒരു ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍, ഫോര്‍ വീല്‍ സ്റ്റിയറിംഗ് എന്നിവ ലഭിക്കുന്നു.ഇതിന് 373 ലിറ്റര്‍ ബൂട്ട്‌സ്‌പേസും ലഭിക്കുന്നു.

ബെന്റ്‌ലി ബെന്റെയ്ഗ, ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നീ സൂപ്പര്‍ എക്സോട്ടിക് പെര്‍ഫോമന്‍സ് എസ്‌യുവികളുമായിട്ടാണ് ഫെറാറി പുരോസാങ്ഗ്വേ എതിരിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ 10.50 കോടി രൂപയാണ് ഫെരാരി പരോസോങഗ്വേയുടെ എക്സ്‌ഷോറൂം വില. വണ്ടി നിരത്തിലേക്ക് എത്തിക്കാന്‍ ലക്ഷങ്ങള്‍ പിന്നെയും ചെലവാകും.

More from DriveSpark

Article Published On: Sunday, December 22, 2024, 17:00 [IST]
English summary
Ferrari purosangue pre owned models are more expensive than new ones here is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X