2024 വർഷം ബെൻസിന് ശുക്രൻ ആണെന്ന് കമ്പനി, വിൽപ്പന കണക്കിൽ പറയുന്നതിങ്ങനെ
ലക്ഷ്വറി വാഹനമെന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ വരുന്ന പേരാണ് മെർസിഡീസ് ബെൻസ് ആണ്. ആഡംബര വാഹനങ്ങളുടെ വിൽപ്പനയെ പറ്റി നോക്കിയാൽ 2024-ൻ്റെ ആദ്യ ആറ് മാസങ്ങളിൽ ബെൻസ് 9,262 കാറുകളുടെയും എസ്‌യുവികളുടെയും വിൽപ്പന റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ജനുവരിക്കും ജൂണിനും ഇടയിലായി, മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിൽപ്പന പ്രകടനത്തിന് ഒരു വർഷത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ സാക്ഷ്യം വഹിച്ചുവെന്നാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. എസ്‌യുവികളും അതിൻ്റെ 'ടോപ്പ് എൻഡ് വെഹിക്കിൾ' ശ്രേണിയും ഉപയോഗിച്ച് 9 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിരിക്കുകയാണ്.
2024-ലെ ആദ്യ ആറ് മാസങ്ങളിലെ മെഴ്‌സിഡസിൻ്റെ വിൽപ്പന ബിഎംഡബ്ല്യു ഇന്ത്യയേക്കാൾ ഏകദേശം 38 ശതമാനം കൂടുതലാണ്, ഇത് ഇന്ത്യയിലെ മുൻനിര ആഡംബര കാർ നിർമ്മാതാക്കളെന്ന നിലയിൽ അതിൻ്റെ സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ്. ഇലക്ട്രിക് വാഹന വിൽപ്പനയും 60 ശതമാനം വർധിച്ചിട്ടുണ്ട്. ഏകദേശം 460 EV-കൾ വിറ്റു. EQA, അപ്‌ഡേറ്റ് ചെയ്‌ത EQB എസ്‌യുവികൾ എന്നിവയുടെ സമാരംഭത്തിലൂടെ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അതിൻ്റെ ഇവി ലൈനപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്.

ഈ വർഷം തന്നെ ഇലക്ട്രിക് ജി വാഗണിൻ്റെ വരവും കമ്പനി ഉറപ്പിച്ചിട്ടുണ്ട്. 2021-ല്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഓള്‍-ഇലക്ട്രിക് ജി-വാഗണ്‍ ബ്രാന്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. മറനീക്കി പ്രദര്‍ശിപ്പിച്ചുവെന്ന് മാത്രമല്ല പ്രൊഡക്ഷന്‍ സ്പെക്ക് EQG ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും മെര്‍സിഡീസ് അറിയിച്ചു. ഈ വര്‍ഷം അവസാനം അവസാനത്തോടെ EQG വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐക്കണിക് എസ്‌യുവിയുടെ ഇലക്ട്രിക് അവതാരമായതിനാല്‍ തന്നെ EQG-യുടെ പ്രൊഡക്ഷന്‍-സ്പെക്ക് പതിപ്പ് കണ്‍സെപ്റ്റിന്റെ ബോക്സി ലുക്ക് നിലനിര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നിരുന്നാലും ഐസിഇ പതിപ്പില്‍ നിന്ന് വേര്‍തിരിക്കാനും EQ നിരയിലേക്ക് കൊണ്ടുവരാനും EQG-യുടെ ജി-ക്ലാസ് ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇലക്ട്രിക് മോഡലിനെ അതിന്റെ കൂടപ്പിറപ്പിനേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് കാര്യക്ഷമമായ മോഡലാക്കി മാറ്റാന്‍ ഈ മാറ്റങ്ങള്‍ സഹായിച്ചേക്കും.

റേഞ്ചിന്റെ കാര്യത്തിലും ഇത് സഹായകരമായിരിക്കും. ഇലക്ട്രിക് ജി-ക്ലാസിന്റെ ലാഡര്‍-ഫ്രെയിം ഷാസിയിലായിരിക്കും ബാറ്ററി പായ്ക്ക് ഘടിപ്പിക്കുക. പ്രൊഡക്ഷന്‍-സ്‌പെക് EQG കണ്‍സെപ്റ്റ് EQG-യുടെ ക്വാഡ്-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെറും 4.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ EQG-ക്ക് സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്.
ഓരോ വീലിലും ഒരോ മോട്ടോര്‍ കാണപ്പെടുന്നതിനാല്‍ പ്രൊഡക്ഷന് കയറുന്ന ഇലക്ട്രിക് എസ്‌യുവി ഓഫ്‌റോഡ് ശേഷിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 50.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. GLA 200, GLA 220d 4Matic, GLA 220d 4Matic AMG ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. GLA 200 ട്രിമ്മിന് 50.50 ലക്ഷം രൂപയും GLA 220d 4Matic ട്രിമ്മിന് 54.75 ലക്ഷം രൂപയുമാണ് വില.
അതേസമയം GLA 220d 4Matic AMG ലൈനിന് 56.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങക്കൊപ്പം മൊത്തത്തിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ചില സുപ്രധാന ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് 2024 GLA അരങ്ങേറിയിരിക്കുന്നത്. ഇതുകൂടാതെ പെര്‍ഫോമന്‍സ് കാറുകള്‍ തപ്പുന്ന ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കാനായി മെര്‍സിഡീസ് AMG GLE 53 കൂപ്പെയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. 1.85 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് പെര്‍ഫോമന്‍സ് ആഡംബര കാര്‍ ഇന്ത്യയിലെത്തിയത്
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








