ഓഫ് റോഡിൽ മാത്രമല്ല ഓൺ റോഡിലും ഇവൻ കേമൻ! ഇതാ 130 bhp പവറുമായി ടർബോ ജിംനി
വൻ കോലാഹലങ്ങൾ ഒക്കെയായി വന്നെങ്കിലും ഇന്ത്യയിൽ ഒരു വൻ ഹിറ്റായി മാറാതെ പോയ ഒരു വാഹനമാണ് മാരുതി സുസുക്കി ജിംനി . മഹീന്ദ്ര ഥാറുമായുള്ള താരതമ്യപ്പെടുത്തലിലാണ് ജിംനി താറടിഞ്ഞ് പോവുന്നത്, എന്നാൽ ജിംനിയെ മറ്റൊന്നിനോടും മാറ്റുരച്ചു നോക്കാതെ അതിനെ ഉള്ളതു പോലെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുമുണ്ട്.
ഇവരിൽ പലരും വളരെ മനോഹരമായി ഈ ലൈഫ്സ്റ്റൈൽ എസ്‌യുവിയെ കസ്റ്റമൈസ് ചെയ്ത് കൊണ്ടു നടക്കുന്നു. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായി അടുത്തിടെ, സൂപ്പർചാർജർ കിറ്റുമായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മാരുതി സുസുക്കി ജിംനിയുടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യേക ജിംനിക്ക് മൊത്തത്തിൽ 7.0 ലക്ഷം രൂപയുടെ അപ്പ്ഡേഷനുകൾ ഉടമ നൽകിയിട്ടുണ്ട്. സ്റ്റോക്ക് എസ്‌യുവി നിർമ്മിക്കുന്ന 104 bhp പവറിനു പകരം ഇത് ഇപ്പോൾ 130 bhp പവർ പുറപ്പെടുവിക്കുന്നു.

രാജ്യത്തെ ആദ്യത്തെ സൂപ്പർചാർജ്ഡ് മാരുതി ജിംനിയുടെ ഈ വീഡിയോ, പരിഷ്‌ക്കരിച്ച ജിംനിയെ കാണിക്കുന്നതോടെയാണ് ആരംഭിക്കുന്നത്. ഈ ജിംനിയും പുറവും അകവും നന്നായി പരിഷ്കരിച്ചിരിക്കുന്നു എന്ന വസ്തുത വ്ലോഗർ ഉയർത്തിക്കാട്ടുന്നു. ചെറിയ ഒരു ആമുഖത്തിന് ശേഷം, അവതാരകൻ ഈ എസ്‌യുവിയിൽ വരുത്തിയ എക്സ്റ്റീരിയർ പരിഷ്‌ക്കരണങ്ങളുടെ പട്ടിക വിവരിക്കുന്നു.
ഒരു പുതിയ കസ്റ്റം അലുമിനിയം ഫ്രണ്ട് ബമ്പറാണ് വാഹനത്തിന് നൽകിയിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. അതിന് പുറമെ പുതിയ, കൂടുതൽ ശക്തമായ ഫോഗ് ലൈറ്റുകൾ, ഒരു വിഞ്ച്, ചില എക്സ്ട്ര ഓക്സിലറി ലൈറ്റുകൾ എന്നിവയും ജിംനിക്ക് ലഭിക്കുന്നു. എസ്‌യുവിയുടെ അപ്രോച്ച് ആംഗിൾ മെച്ചപ്പെടുത്താനും ഈ ബമ്പർ സഹായിക്കുന്നു എന്ന് വ്ലോഗർ പരാമർശിക്കുന്നു.

പുതിയതായി ചേർത്ത സുസുക്കി ഗ്രില്ലാണ് ഫ്രണ്ട് ഫാസിയയിലെ മറ്റൊരു അപ്പ്ഡേറ്റ്. ഈ എസ്‌യുവിയുടെ പരുക്കൻ ലുക്ക് കൂട്ടാൻ ഗ്ലോസ് ബ്ലാക്ക് ഷെയ്ഡിലാണ് ഈ ഗ്രില്ല് ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടാതെ, കാറിന് ബ്ലാക്ക് നിറത്തിലുള്ള സൈഡ് ബോഡി ഫെൻഡറുകളും ലഭിക്കുന്നു.
സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് പുതുതായി ചേർത്ത മെത്തേഡ് റേസിംഗ് വീലുകളാണ്. USA -ൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൈ എൻഡ് ഓഫ് റോഡിംഗ് അലോയി വീലുകളാണ് ഇവ എന്നത് ശ്രദ്ധേയമാണ്. മിവുറ്റ അലോയി വീലുകൾക്കൊപ്പം ഇതിന് ഒരു ടഫ് ഡോഗ് സസ്പെൻഷനും സജ്ജമാക്കിയിട്ടുണ്ട്.

അടുത്തതായി, ഈ ജിംനിക്ക് വീണ്ടും ബ്ലാക്ക് ഫിനിഷിൽ വരുന്ന ആൽഫ റീസെൻ റൂഫ് റാക്ക് ലഭിക്കുന്നു എന്ന് വീഡിയോ എടുത്തു കാണിക്കുന്നു. അവസാനമായി, ട്വിൻ എക്സിറ്റ് എക്‌സ്‌ഹോസ്റ്റുകളുള്ള ഒരു കസ്റ്റമൈസ്ഡ് റിയർ ബമ്പറും ഇതിന് ലഭിക്കുന്നു. എക്സ്റ്റീരിയർ പരിഷ്‌ക്കരണങ്ങൾ/ അപ്പ്ഡേറ്റുകൾക്ക് ശേഷം, അവതാരകൻ ഈ ജിംനിയുടെ പ്രധാന ഹൈലൈറ്റ് നമ്മെ കാണിക്കുന്നു.
വാഹനത്തിന്റെ ബോണറ്റ് തുറന്ന് പുതുതായി ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന സൂപ്പർചാർജ്ജ്ഡേ എഞ്ചിൻ അവതരിപ്പിക്കുന്നു. ഈ പ്രത്യേക സൂപ്പർചാർജർ കിറ്റ് ഓസ്‌ട്രേലിയയിൽ നിന്ന് ഇംപോർട്ട് ചെയ്തതാണ്. ബുള്ളറ്റ് സൂപ്പർചാർജിംഗ് എന്ന കമ്പനിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ സജ്ജീകരണത്തിന് ഒരു പുതിയ വാട്ടർ ടു എയർ ഇന്റർകൂളർ, ഒരു പുതിയ പുള്ളി സിസ്റ്റം, പുതിയതും വലുതുമായ എക്സ്പോസ്ഡ് എയർ ഫിൽട്ടർ എന്നിവ ലഭിക്കുന്നു.

കൂടാതെ, ബുള്ളറ്റ് സൂപ്പർചാർജിംഗ് ഈ കിറ്റിന് ഒരു പുതിയ ഹെഡ്ഡറും നൽകുന്നു. കൂടാതെ ഇതിൽ അഞ്ചാമതായി ഒരു ഇഗ്നിഷൻ കോയിലും വലിയ ബാറ്ററിയുമുണ്ട്. വാഹനത്തിന് ഇഷ്‌ടാനുസൃതമായി നിർമ്മിച്ച മിഡ് പൈപ്പും എൻഡ് ക്യാനും കൂടെ ലഭിക്കുന്നു, ഇത് വളരെ സവിശേഷവും അതുല്യവുമായ എക്‌സ്‌ഹോസ്റ്റ് നോട്ട് വാഗ്ദാനം ചെയ്യുന്നു.
പൂർണ്ണമായ കിറ്റ് നമ്മെ കാണിച്ചതിന് ശേഷം, ഈ കാറിന്റെ പകുതി വിലയാണ് കിറ്റിന് ചെലവാകുന്നത് എന്ന് വ്ലോഗർ പരാമർശിക്കുന്നു. ഇത് ഏകദേശം 7.0 ലക്ഷം രൂപയോളമാണ്. അതിന് ശേഷം, മുകളിൽ സൂചിപ്പിച്ചതു പോലെ ജിംനി സ്റ്റോക്ക് സെറ്റപ്പിൽ ഉണ്ടാക്കുന്ന 104 bhp പവറിന് വിപരീതമായി ഇപ്പോൾ ഇത് 130 bhp പുറപ്പെടുവിക്കുന്നു എന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു.
കടലാസിൽ ഇത് വളരെ കൂടുതലായി തോന്നില്ലായിരിക്കും, പക്ഷേ വ്യത്യാസം റോഡിൽ അനുഭവപ്പെടും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇതേ തുടർന്ന് വ്ലോഗർ കാറിന്റെ ഇന്റീരിയർ കാണിക്കുന്നു. എന്നാൽ അകത്തളം ഏറെക്കുറെ സ്റ്റോക്ക് കണ്ടീഷനിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് എന്ന് നമുക്ക് കാണാം. ഇതിന് കുറച്ച് ചെറിയ ആക്‌സസറികളും പുതിയ ഓക്സിലറി സ്വിച്ചുകളും മാത്രമേ ലഭിക്കുന്നുള്ളൂ.


Click it and Unblock the Notifications








