അങ്ങനെ ഇപ്പോൾ തരില്ല! കാശുണ്ടേലും വാങ്ങാനാവില്ല; ഈ വിഭാഗത്തിന് 2024 ഡിസയർ വിലക്കി മാരുതി

വമ്പൻ ആഘോഷത്തോടെ അടുത്തിടെയാണ് മാരുതി സുസുക്കി പുതിയ നാലാം തലമുറ ഡിസയർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിസൈനും രൂപകൽപ്പനയും തുടങ്ങി എഞ്ചിനും മറ്റു ഫീച്ചറുകളും വരെ പുതിയ സെഡാൻ അടിമുടി മാറ്റങ്ങളോടെയാണ് വരുന്നത്. അതോടൊപ്പം വിപണിയെ കൂടുതൽ ഇളക്കിമറിച്ചു കൊണ്ട്, ഫൈവ് -സ്റ്റാർ സേഫ്റ്റി റേറ്റിംഗും കോംപാക്ട് സെഡാന്റെ 2024 മോഡൽ നേടി എന്നത് ശ്രദ്ധേയമാണ്. എക്കാലത്തെയും സുരക്ഷിതമായ മാരുതി കാറായി ഡിസയർ മാറി. മാരുതി മോഡലുകളിൽ ആദ്യമായി ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യ മോഡൽ എന്ന പദവിയും സ്വന്തമാക്കി. 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് എത്തുന്നത്.

ലുക്സിലും വർക്കിലും പുത്തൻ പതിപ്പ് വേറെ ലെവൽ തന്നെ എന്നു പറയാം. എന്നിരുന്നാലും, ഇത്രയൊക്കെ അപ്പ്ഡേറ്റുകളും പരിഷ്കരണങ്ങളുമായി എത്തുന്ന പുതിയ 2024 മാരുതി ഡിസയർ മനസുവെച്ചാലും ഇപ്പോഴും ഒരു വിഭാഗം ആളുകൾക്ക് വാങ്ങാൻ കഴിയില്ല എന്ന് പറഞ്ഞാലോ! തമാശയല്ല കാര്യമാണ് മാഷേ...അതിനു പിന്നിൽ ചില കാരണങ്ങളുമുണ്ട്.

2024

ഇന്ത്യയിലെ ക്യാബ് നെറ്റ്‌വർക്ക് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഓല & യൂബർ പോലുള്ള ജനപ്രിയ ക്യാബ് സർവ്വീസ് ദാതാക്കളിലൂടെ ഈ വിഭാഗം അതിവേഗം നമ്മുടെ രാജ്യത്ത് വർധിച്ചുവരികയാണ്. എല്ലാ ക്യാബ് സർവ്വീസ് ഓപ്പറേറ്റർമാർക്കിടയിലും മാരുതി കാറുകൾ വളരെ ജനപ്രിയമാണ് എന്ന കാര്യം ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ.

മാരുതി കാറുകൾ സെഗ്‌മെൻ്റിൽ മികച്ച മൈലേജും കുറഞ്ഞ മെയിന്റനൻസ് ചെലവും വാഗ്ദാനം ചെയ്യുന്നതിനാലാണ് ഇവയ്ക്ക് ഇത്രയും ജനപ്രീതി. ഈ വമ്പൻ ജനപ്രീതി കണക്കിലെടുത്ത്, മാരുതി സുസുക്കിക്ക് പ്രത്യേകമായി ക്യാബ് ഡ്രൈവർമാർക്കായി അല്ലെങ്കിൽ ഫ്ലീറ്റിനായി ചില കാറുകൾ തന്നെ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

2024

അവയിൽ, ആൾട്ടോ ടൂർ H, വാഗൺആർ & ഡിസയർ ടൂർ S, എർട്ടിഗ ടൂർ M എന്നിവയാണ് ഏറ്റവും ജനപ്രിയമായ കാറുകൾ. എന്നിരുന്നാലും, ക്യാബ് ഫ്ളീറ്റിൽ പുതിയ ഡിസയറിനെ ചേർക്കേണ്ടതില്ല എന്നാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളുടെ പുതിയ തീരുമാനം. പുതിയ ഡിസയർ സ്വന്തമാക്കുന്നവർക്ക് ഒരു സ്പെഷ്യാലിറ്റി തോന്നിപ്പിക്കാൻ ബ്രാൻഡ് ആഗ്രഹിക്കുന്നതിനാലാണ് ഇത്.

അല്പം കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം ക്യാബ് ഫ്ളീറ്റിൽ ഇത് കമ്പനി ചേർത്തേക്കാം എന്നാൽ ഇപ്പോൾ ഇത് ഉണ്ടാവില്ല. നിലവിൽ, ക്യാബ് ഡ്രൈവർമാർക്കുള്ള ടൂർ S മോഡലായി മുൻ തലമുറ ഡിസയറിനെ മാരുതി വിൽപ്പനയ്ക്ക് എത്തിക്കുന്നത് തുടരും. മൂന്നാം തലമുറ മോഡലിന്റെ വിൽപ്പന നിലനിർത്താൻ കൂടിയാവും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളുടെ ഈ തീരുമാനം.

2024

എന്നിരുന്നാലും പുതിയ സെഡാൻ ക്യാബ് ഡ്രൈവർമാർക്കിടയിൽ വളരെ ജനപ്രിയമായേക്കാം എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. വളരെ വിശാലമായ പിൻ നിര സീറ്റുകൾക്കൊപ്പം പുതിയ ഡിസയർ മികച്ച രീതിയിൽ പായ്ക്ക് ചെയ്തതായി ഒരു മോഡലായി കാണപ്പെടുന്നു. കൂടാതെ, മികച്ച സേഫ്റ്റി റേറ്റിംഗുകൾ ഡ്രൈവർമാർക്കും യാത്രക്കാർക്കും വിശ്വാസ്യത ഉയർത്തുന്ന ഒരു ഘടകമായി പ്രവർത്തിക്കും.

2024 അപ്പ്ഡേറ്റഡ് മോഡലിന് പുതിയ 1.2 -ലിറ്റർ, ത്രീ -സിലണ്ടർ, Z -സീരീസ് NA പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഈ യൂണിറ്റ് 81 bhp മാക്സ് പവറും 112 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. കൂടാതെ, ഇലക്ട്രിക് സിംഗിൾ പേൻ സൺറൂഫ്, 360 -ഡിഗ്രി ക്യാമറ തുടങ്ങിയ സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

More from DriveSpark

Article Published On: Friday, November 15, 2024, 16:16 [IST]
English summary
Fleet and taxi operators will not be able to buy 2024 maruti dzire reason explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X