ഗൂര്‍ഖയിപ്പോള്‍ ഥാറിനേക്കാള്‍ കരുത്തന്‍! തിരക്കൊഴിവാക്കാന്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം

ധാരാളം സ്‌പൈ ചിത്രങ്ങള്‍ക്കും ടീസറുകള്‍ക്കും ശേഷം ഒടുവില്‍ ഫോഴ്‌സ് ഗൂര്‍ഖ 5-ഡോര്‍ പതിപ്പിന്റെ മൂടുപടമഴിച്ചിരിക്കുകയാണ്. ഇത് പ്രധാനമായും 3-ഡോര്‍ ഫോഴ്സ് ഗൂര്‍ഖയുടെ നീളമേറിയ വീല്‍ബേസ് വേരിയന്റാണ് കൂടാതെ കൂടുതല്‍ യാത്രക്കാര്‍ക്ക് അധിക സീറ്റുകളുമുണ്ട്. അടുത്ത മാസം ലോഞ്ച് ചെയ്യാന്‍ േപാകുന്ന ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ബുക്കിംഗ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ വായിക്കാം.

ഇന്ത്യയില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഏറെക്കാലമായി തുടരുന്നുണ്ടെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത ഒരു മോഡലാണ് ഫോഴ്‌സ് ഗൂര്‍ഖ. എന്നാല്‍ ഇപ്പോള്‍ സെഗ്‌മെന്റ് പുനര്‍നിര്‍വചിക്കാനാവശ്യമായ സാങ്കേതിക സവിശേഷതകള്‍ ഉള്‍പ്പെടുത്തി കൊണ്ട് എസ്‌യുവിയുടെ 5 സീറ്റര്‍ പതിപ്പും ഒപ്പം അപ്‌ഡേറ്റഡ് 3 ഡോര്‍ പതിപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

2024 force gurkha

2024 മെയ് രണ്ടിന് ഫോഴ്‌സ് ഇരു മോഡലുകളുടെയും വില പ്രഖ്യാപിക്കുമെന്ന് ചില ഡീലര്‍ഷിപ്പ് സ്രോതസ്സുകളില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എന്നാല്‍ ലോഞ്ചിന് മുന്നോടിയായി ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പിന്റെ ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട് ഫോഴ്‌സ്. താല്‍പര്യമുള്ള വ്യക്തികള്‍ക്ക് 25000 രൂപ ബുക്കിംഗ് തുക നല്‍കി ഗൂര്‍ഖ 5 ഡോര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം.

പുത്തന്‍ പതിപ്പിനെ കുറിച്ച് വിശദമായി നോക്കുമ്പോള്‍ ഇത് 3-ഡോറിന്റെ േബാക്‌സി ഡിസൈന്‍ ഫോര്‍മുലയില്‍ ഉറച്ചുനില്‍ക്കുന്നതായി കാണാം. അതേസമയം രണ്ട് അധിക ഡോറുകളും നീളമുള്ള വീല്‍ബേസും ലഭിക്കുന്നു. മെര്‍സിഡീസ് ബെന്‍സ് G-ക്ലാസ് എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ സ്റ്റൈലിംഗ് എന്ന വസ്തുത മറച്ചുവെക്കാനാവില്ല.

2024 force gurkha off-roading

'ഗൂര്‍ഖ' ബാഡ്ജുള്ള റെക്ടാംഗുലാര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡിആര്‍എല്‍) റെട്രോ-സ്‌റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മധ്യഭാഗത്ത് ചെറിയ എയര്‍ ഡാമോടുകൂടിയ ബ്ലാക്ക് ഫ്രണ്ട് ബമ്പര്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഗൂര്‍ഖ 5 ഡോര്‍ മോഡലിന്റെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

വശങ്ങളില്‍ നോക്കുമ്പോള്‍ സ്‌ക്വാറിഷ് വീല്‍ ആര്‍ച്ചുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, അധിക ഡോറുകള്‍ എന്നിവ കാണാം. ഗൂര്‍ഖ 5-ഡോര്‍ പതിപ്പില്‍ ഫാക്ടറി ഫിറ്റഡ് സ്‌നോര്‍ക്കല്‍ വരുന്നു. മാത്രമല്ല റൂഫ് റാക്ക് ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു. ടെയില്‍ഗേറ്റ് മൗണ്ടഡ് സ്‌പെയര്‍ വീല്‍, റിയര്‍ ഫെന്‍ഡറുകളില്‍ '4 ബാഡ്ജ്, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പിന്‍വശത്തെ പ്രധാന സവിശേഷതകള്‍.

2024 force gurkha display

3-ഡോര്‍ മോഡലിനെ അപേക്ഷിച്ച് ഗൂര്‍ഖ 5-ഡോറിന്റെ ഡാഷ്ബോര്‍ഡ് ലേഔട്ടില്‍ ഫോഴ്സ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അധിക നിര സീറ്റുകളും അപ്ഹോള്‍സ്റ്ററിയും മാത്രമാണ് ക്യാബിനിലെ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍. 5 ഡോര്‍ ഗൂര്‍ഖയ്ക്ക് രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകളും മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ലഭിക്കും. ഭാവിയില്‍ പുതിയ സീറ്റിംഗ് ലേഔട്ടുകള്‍ എസ്‌യുവിയില്‍ ഫോഴ്‌സ് കൊണ്ടുവന്നേക്കാം.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, റൂഫ് മൗണ്ടഡ് റിയര്‍ വെന്റുകളുള്ള മാനുവല്‍ എസി, നാല് പവര്‍ വിന്‍ഡോകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകള്‍ ഓഫ്‌റോഡര്‍ എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

2024 force gurkha boot space

5-ഡോര്‍ ഗൂര്‍ഖയുടെ ഏറ്റവും വലിയ അപ്ഗ്രേഡുകളിലൊന്ന് പവര്‍ട്രെയിനിനിലാണ്. പുതിയ 5-ഡോര്‍ ഫോഴ്സ് ഗൂര്‍ഖ മെഴ്സിഡസ്-സോഴ്സ്ഡ് 2.6 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ നിലനിര്‍ത്തി. എന്നാല്‍ ഇപ്പോള്‍ ഈ എഞ്ചിന്റെ പവര്‍ 49 bhp-യും ടോര്‍ക്ക് 70 Nm ഉം വര്‍ധിക്കുന്ന തരത്തില്‍ റീട്യൂണ്‍ ചെയ്തു. ഇത് മൊത്തം പവര്‍ ഔട്ട്പുട്ട് 140 bhp, 320 Nm ആക്കി മാറ്റുന്നു.

132 bhp പവറുമായി വരുന്ന മഹീന്ദ്ര ഥാറിന്റെ 2.2 ലിറ്ററിനേക്കാള്‍ കരുത്തനാണിപ്പോള്‍ ഗൂര്‍ഖ. എസ്‌യുവിയില്‍ ഫോര്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇത് ഇപ്പോള്‍ സെന്റര്‍ കണ്‍സോളിലെ ഒരു സ്വിച്ച് വഴി നിയന്ത്രിക്കാനാകും.ഈ വര്‍ഷം ഓഗസ്റ്റില്‍ വിപണിയിലെത്താന്‍ പോകുന്ന ഥാര്‍ 5 ഡോറുമായിട്ടായിരിക്കും ഗൂര്‍ഖ 5 ഡോര്‍ നേരിട്ട് ഏറ്റുമുട്ടുക. 16 ലക്ഷം രൂപ മുതലാണ് 5 ഡോര്‍ ഗൂര്‍ഖയുടെ വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, April 30, 2024, 8:30 [IST]
English summary
Force gurkha 5 door booking commenced launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X